ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

2021 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ മാസത്തില്‍ ടാറ്റ നെക്‌സോണ്‍ ഇവി ഇലക്ട്രിക് ഫോര്‍ വീലറുകളുടെ വില്‍പ്പന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചു.

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

എന്നിരുന്നാലും, ഇലക്ട്രിക് കാറുകളുടെ മൊത്തത്തിലുള്ള വില്‍പ്പന 2021 ഏപ്രിലില്‍ കുറഞ്ഞുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൊവിഡ്-19 വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍, മിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി വാഹനങ്ങളുടെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

ഷോറൂമുകളും വര്‍ക്ക്ഷോപ്പുകളുടെയും പ്രവര്‍ത്തനവും നിര്‍മാതാക്കള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. അതേസമയം പതിവില്‍ നിന്ന് വ്യത്യസ്തമായി, ഓട്ടോമോട്ടീവ് വില്‍പ്പന ഡിജിറ്റലായി തുടരുകയും ചെയ്യുന്നു.

MOST READ: ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ നെക്സോണ്‍ ഇവി കഴിഞ്ഞ മാസം മൊത്തം 525 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. താരതമ്യപ്പെടുത്തുമ്പോള്‍, 2021 മാര്‍ച്ച് മാസത്തില്‍ ഇലക്ട്രിക് എസ്‌യുവി മൊത്തം 632 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത് പ്രതിമാസ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ ഇടിവ് സൃഷ്ടിച്ചു.

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് എംജി ZS ഇവി ആണ്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഇലക്ട്രിക് എസ്‌യുവി 2021 ഏപ്രിലില്‍ 156 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

MOST READ: 483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

2021 ഏപ്രിലില്‍ ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് ടാറ്റ ടിഗോര്‍ ഇവിയാണ്. ഇലക്ട്രിക് കോംപാക്ട് സെഡാന്റെ 56 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റു. ഈ വര്‍ഷം മാര്‍ച്ചില്‍ ടിഗര്‍ ഇവി മൊത്തം 73 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിമാസ വില്‍പന 7 ശതമാനത്തിലധികം കുറഞ്ഞുവെന്ന് കമ്പനി അറിയിച്ചു.

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ഹ്യുണ്ടായി കോന ഇവി ആണ്. കഴിഞ്ഞ മാസം 1.5 ലക്ഷം രൂപ കിഴിവുണ്ടായിട്ടും, 2021 ഏപ്രിലില്‍ രാജ്യത്ത് 12 ഉപഭോക്താക്കളെ മാത്രമേ ആകര്‍ഷിക്കാന്‍ ഇലക്ട്രിക് ക്രോസ്ഓവറിന് കഴിഞ്ഞുള്ളൂ.

MOST READ: മികച്ച സ്റ്റൈലും സ്‌പോര്‍ട്ടി ഭാവവും; പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

2021 ഏപ്രിലില്‍ 749 ഇലക്ട്രിക് പാസഞ്ചര്‍ ഫോര്‍ വീലറുകള്‍ രാജ്യത്ത് വിറ്റു. ഇത് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വില്‍പ്പനയേക്കാള്‍ 26.5 ശതമാനം കുറവാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് 70 ശതമാനത്തിലധികം വിപണി വിഹിതമുള്ള നെക്സോണ്‍ ഇവി വിഭാഗത്തില്‍ ആധിപത്യം തുടരുന്നു.

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

ഉടന്‍ തന്നെ ഇലക്ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തിന് ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ കാറുകള്‍ ലഭിക്കും. റൈഡ്-ഹാലിംഗ് പ്ലാറ്റ്‌ഫോം ഓല ഇലക്ട്രിക്കില്‍ നിന്നുള്ള മിതമായ നിരക്കില്‍ പുതിയ ഫോര്‍ വീലര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

മഹീന്ദ്ര eKUV100, മാരുതി സുസുക്കി വാഗണ്‍ആര്‍ ഇവി എന്നിവയാണ് ഈ വര്‍ഷാവസാനം എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലുകള്‍. ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള ചുവടുവെയ്പ്പിലാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വളരുകയാണ്.

ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

എന്നിരുന്നാലും, ഇലക്ട്രിക് പാസഞ്ചര്‍ ഫോര്‍ വീലര്‍ സെഗ്മെന്റ് ഇപ്പോഴും വളരെ കുറച്ച് മോഡലുകളുള്ള ഒരു ഘട്ടത്തിലാണ്. സമീപഭാവിയില്‍ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി വാഹന നിര്‍മാതാക്കള്‍ വൈകാതെ അവരവരുടെ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Nexon EV Continues The Top Of Electric Car Sales Chart, Find Here All Details. Read in Malayalam.
Story first published: Thursday, May 20, 2021, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X