ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

By Dijo Jackson

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനവുമായി ലംബോര്‍ഗിനി. ആഗോള കത്തോലിക്ക സഭയുടെ അധിപന് പുത്തന്‍ ലംബോര്‍ഗിനി ഉറാക്കാനെയാണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ സമ്മാനിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയില്‍ വെച്ചാണ് റിയര്‍-വീല്‍-ഡ്രൈവ് ഉറാക്കാനെ ലംബോര്‍ഗിനി കാഴ്ചവെച്ചത്. ലംബോര്‍ഗിനി നല്‍കിയ ഉറാക്കാനെ വാഴ്ത്തിയതിന് ശേഷം ബോണറ്റിന് മേലെ സ്വന്തം കൈയ്യൊപ്പും ഫ്രാന്‍സിസ് മാര്‍പാപ്പ ചാര്‍ത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

മാര്‍പാപ്പയുടെ ളോഹയോട് ചേര്‍ന്ന് നില്‍ക്കുന്ന ഗോള്‍ഡന്‍ വൈറ്റ് തീമിലുള്ള ഉറാക്കാനെയാണ് ലംബോര്‍ഗിനി നല്‍കിയത്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

ലംബോര്‍ഗിനിയുടെ കസ്റ്റമൈസേഷന്‍ വിഭാഗം ആഡ് പെര്‍സോണമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായുള്ള ഉറാക്കാന്‍ റിയര്‍-വീല്‍-ഡ്രൈവ് പതിപ്പിനെ ഒരുക്കിയതും.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

വെള്ളയില്‍ മഞ്ഞ വരകള്‍ ഉള്ള ഉറാക്കാന്‍, ലംബോര്‍ഗിനി നിരയില്‍ നിന്നുമുള്ള ആദ്യ അവതാരമാണ്. വത്തിക്കാന്‍ പതാകയോടുള്ള ആദരവ് കൂടിയാണ് ലംബോര്‍ഗിനി ഉറാക്കാന്റെ പുത്തന്‍ നിറപതിപ്പ് പ്രതിപാദിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

എന്നാല്‍ ഇനി ലംബോര്‍ഗിനി ഉറാക്കാനാകും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനമെന്ന് കരുതിയാല്‍ തെറ്റി.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

ഫ്രാന്‍സിസ് മാര്‍പാപ്പയാകില്ല ലംബോര്‍ഗിനി ഉറാക്കാന്റെ വളയം പിടിക്കുക. 2018 മെയ് 12 ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ ലേലം ചെയ്യപ്പെടും. മാര്‍പാപ്പയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ലേലം.

Recommended Video

[Malayalam] 2017 Mercedes AMG GT Roadster And GT R India Launch - DriveSpark
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

മാര്‍പാപ്പ വാഴ്ത്തി കയ്യൊപ്പ് ചാര്‍ത്തിയ ലംബോര്‍ഗിനി ഉറാക്കാന് വിപണിയില്‍ പൊന്നും വില ലഭിക്കുമെന്നാണ് നിരീക്ഷണം. മുമ്പ് 2013 ല്‍ ഡൈന സൂപ്പര്‍ ഗ്ലൈഡ് മോട്ടോര്‍സൈക്കിളിനെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി-ഡേവിഡ്‌സണും മാര്‍പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

327,000 ഡോളറിനാണ് (2.13 കോടി രൂപ) പിറ്റെ വര്‍ഷം ലേലത്തില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കപ്പെട്ടത്. 13,000 ഡോളറാണ് (8.49 ലക്ഷം രൂപ) ഡൈന സൂപ്പര്‍ ഗ്ലൈഡിന്റെ വില.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

3.45 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഉറാക്കാന്‍ റിയര്‍-വീല്‍-ഡ്രൈവ് പതിപ്പിന്റെ വില. 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനിലാണ് ലംബോര്‍ഗിനി ഉറാക്കാന്‍ അണിനിരക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

572 bhp കരുത്തും 540 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാളിത്യമാര്‍ന്ന ജീവിതം ഏറെ പ്രസിദ്ധമാണ്. മാര്‍പാപ്പയ്ക്ക് ലഭിച്ച ലംബോര്‍ഗിനി ഉറാക്കാനെ ലേലം ചെയ്യാനുള്ള തീരുമാനം പറഞ്ഞു വെയ്ക്കുന്നതും ഇതാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

കത്തോലിക്ക സഭയുടെ അധിപനായി ചുമതലയേറ്റതിന് പിന്നാലെ ഔദ്യോഗിക വാഹനമായ മെര്‍സിഡീസ് പോപ്‌മൊബൈലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ഒഴിവാക്കുകയായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലംബോര്‍ഗിനിയുടെ സമ്മാനം

ചെറിയ ഫിയറ്റ് കാറുകളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഞ്ചാരം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Thursday, November 16, 2017, 14:27 [IST]
English summary
Pope Francis Gifted Lamborghini Huracan RWD. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X