പോൾ വാക്കറുടെ മകളോട് പോഷെ പ്രതികരിക്കുന്നു
പോഷെക്കെതിരെ നടൻ പോൾ വാക്കറുടെ 16കാരിയായ മകൾ മെഡോ വാക്കർ കോടതിയിൽ കേസ് നൽകിയത് വാർത്തയായിരുന്നു. ഈ വിഷയത്തിൽ പോഷെയുടെ പ്രതികരണം പുറത്തുവന്നു.
പൊലീസിന്റെ വിശദമായ അന്വേഷണത്തിനു ശേഷമുള്ള റിപ്പോർട്ട് പ്രകാരം പോൾ വാക്കറുടെ മരണത്തിനു കാരണം അമിതവേഗതയിലുള്ള ഡ്രൈവിങ്ങായിരുന്നു എന്ന് പോഷെ ചൂണ്ടിക്കാട്ടുന്നു. ഇതിൽ വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കൂടുതലറിയാം താഴെ.

കാർ വിളക്കുകാലിൽ ചെന്നിടിച്ച സന്ദർഭത്തിൽ പോൾവാക്കറുടെ സീറ്റ് ബെൽറ്റ് കൂടുതൽ ശക്തമായി അദ്ദേഹത്തെ മുറുക്കിയെന്നും ഇത് അദ്ദേഹത്തിന്റെ നട്ടെല്ല് ഒടിയാൻ കാരണമായെന്നും ഇക്കാരണത്താലാണ് സ്വയം രക്ഷിക്കാനുള്ള ശ്രമം നടത്താൻ സാധിക്കാഞ്ഞതെന്നുമാണ് മെഡോ വാക്കർ ആരോപിക്കുന്നത്.

മണിക്കൂറിൽ 45 മൈൽ വേഗതയിൽ സഞ്ചരിക്കാൻ അനുമതിയുണ്ടായിരുന്ന പാതയിലൂടെ പോൾ വാക്കറും സുഹൃത്തും 93 മൈൽ വേഗതയിലാണ് തങ്ങളുടെ പോഷെ കരെര ജിടി കാർ ഓടിച്ചത്.

മെഡോ വാക്കറുടെ അവകാശവാദം പക്ഷെ, ഇതിനെയും ഖണ്ഡിക്കാൻ ശ്രമിക്കുന്നു. മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വേഗതയിലായിരുന്നു അപകടം നടന്ന സന്ദർഭത്തിൽ കാറെന്ന് പരാതിയിൽ പറയുന്നുണ്ട്. ഇത് എങ്ങനെയാണ് മെഡോ തെളിയിക്കുക എന്ന് വ്യക്തമല്ല. ഇത് സത്യമാണെങ്കിൽ തന്നെയും അമിതവേഗതയിലായിരുന്നില്ല കാർ എന്ന് പറയാനാവില്ല. പക്ഷെ, അപകടത്തിന്റെ ആഘാതം അധികൃതർ കണക്കു കൂട്ടിയതിലുള്ള പിഴവുകളെ ചൂണ്ടിക്കാട്ടാൻ മെഡോയ്ക്ക് സാധിച്ചേക്കും.

മണിക്കൂറില്‍ ഏകദേശം 100 മൈല്‍ (160 കിലോമീറ്റര്‍) വേഗതയിലായിരുന്നു പോള്‍ വാക്കര്‍ കയറിയ കാര്‍ പാഞ്ഞിരുന്നതെന്ന് വിശദമായ പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുള്ളതാണ്. മണിക്കൂറില്‍ 45 മൈല്‍ വേഗതാപരിധി വെച്ചിട്ടുള്ള നിരത്തിലൂടെയായിരുന്നു കൊടുംവേഗതയിലുള്ള ഈ യാത്ര.

പോഷെ കരെര ജിടിയിലായിരുന്നു പോള്‍ വാക്കറിന്റെ യാത്ര. അദ്ദേഹത്തിന്റെ കൂട്ടുകാരനും ബിസിനസ് പങ്കാളിയുമായിരുന്ന റോജര്‍ റോഡാസ് ആയിരുന്നു വാഹനമോടിച്ചത്. അമിതവേഗതയില്‍ വന്ന വാഹനം മരത്തില്‍ ചെന്നിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

'ഇനിയും വ്യക്തമല്ലാത്ത കാരണങ്ങളാല്‍, അമിതവേഗതയില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരത്തില്‍വെച്ച് വട്ടംകറങ്ങി വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ഫൂട്പാത്തില്‍ ഇടിച്ചുകയറിയ കാര്‍ ആദ്യം ഒരു മരത്തിലും പിന്നീട് ഒരു ലൈറ്റ് പോസ്റ്റിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.'- റിപ്പോർട്ട് പറയുന്നു.

കൂടുതൽ
ഞെട്ടിക്കുന്ന ഒരു ബ്രിട്ടീഷ് സർവേ


Click it and Unblock the Notifications








