പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

ലാന്‍ഡ് റോവറിന്റെ അത്യാഢംബര എസ്‌യുവി, റേഞ്ച് റോവര്‍ SE വോഗ് പതിപ്പിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് നടി കത്രീന കൈഫ് സ്വന്തമാക്കിയത്. നാളുകള്‍ക്ക് ശേഷം ആദ്യമായി കാറുമായി നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവെച്ചിരിക്കുകയാണ്.

പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

കാറിന് ഷോറൂം വില 2.37 കോടി രൂപ. നികുതിയും രജിസ്‌ട്രേഷന്‍ നിരക്കുകളെല്ലാം കൂടി 2.72 കോടി രൂപയാകും റേഞ്ച് റോവര്‍ SE വോഗ് നിരത്തിലറങ്ങാന്‍. 4.4 ലിറ്റര്‍ V8 ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. എഞ്ചിന്‍ 335 bhp കരുത്തും 740 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: 2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

ZF നിര്‍മ്മിത എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും പാഡില്‍ ഷിഫ്റ്ററുകളും റേഞ്ച് റോവര്‍ SE വോഗില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മോഡലിന്റെ പൊതുവിശേഷങ്ങളില്‍പ്പെടും. എട്ടു എയര്‍ബാഗുകള്‍, ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ തുടങ്ങിയ നിരവധി സജ്ജീകരണങ്ങള്‍ എസ്‌യുവിയിലുണ്ട്.

പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

ശ്രേണിയില്‍ ഏറ്റവും സുരക്ഷ കൂടിയ എസ്‌യുവികളില്‍ റേഞ്ച് റോവര്‍ SE വോഗ് മുന്‍നിരയിലാണ്. അകത്തളമാണ് മോഡലിന്റെ ആകര്‍ഷണം. ലോങ് വീല്‍ ബേസ് പതിപ്പായതുകൊണ്ട് ക്യാബിന്‍ പതിവില്‍ കൂടുതല്‍ വിശാലത സമര്‍പ്പിക്കും. ക്യാബിന്റെ ഏറിയ പങ്കും തുകല്‍ ആവരണമാണ് കൈയ്യടക്കുന്നത്.

പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

അടുത്തകാലത്തായി റേഞ്ച് റോവര്‍ വോഗിനോടാണ് ബോളിവുഡ് താരങ്ങള്‍ക്ക് മമത കൂടുതല്‍. ഒരുകാലത്ത് ഔഡി Q7 മത്സരിച്ചു വാങ്ങിയ താരങ്ങള്‍ ഇപ്പോള്‍ റേഞ്ച് റോവര്‍ വോഗിനോട് താത്പര്യം കാട്ടുന്നുവെന്നത് ശ്രദ്ധേയം. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ആലിയ ഭട്ട്, ശില്‍പ്പ ഷെട്ടി, അനുഷ്‌ക ഷര്‍മ്മ തുടങ്ങിയ വമ്പന്‍ താരനിരയുണ്ട് റേഞ്ച് റോവര്‍ വോഗ് ഉടമകളായി.

പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

ഇപ്പോള്‍ കത്രീന കൈഫും ഈ കൂട്ടായ്മയില്‍ ചേര്‍ന്നിരിക്കുന്നു. കമ്പനി സമര്‍പ്പിക്കുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് റേഞ്ച് റോവര്‍ വോഗിന് ഇത്രമേല്‍ പ്രചാരം ലഭിക്കാന്‍ കാരണം. പുതിയ കാറിനൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ ഡീലര്‍ഷിപ്പായ മോദി മോട്ടോര്‍സിനെയും കത്രീന കൈഫ് പരാമര്‍ശിച്ചിട്ടുണ്ട്.

Most Read: ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

ഒരുപക്ഷെ ബ്രാന്‍ഡ് പ്രമോഷന്റെ ഭാഗമായി ഡിസ്‌കൗണ്ട് നിരക്കിലാവാം താരം റേഞ്ച് റോവര്‍ വോഗ് വാങ്ങിയത്. വില കൂടിയ വലിയ കാറുകള്‍ താരങ്ങള്‍ക്ക് സമ്മാനിച്ചുള്ള ബ്രാന്‍ഡ് പ്രമോഷന്‍ ഇന്ത്യന്‍ സിനിമാ - കായിക രംഗത്തു പതിവാണ്. നേരത്തെ പ്രമോഷന്റെ ഭാഗമായി ഗ്രാന്‍ഡ് ചെറോക്കീ SRT മോഡലിനെ ജീപ്പ് ഇന്ത്യ സെയിഫ് അലി ഖാന് സമ്മാനിച്ചിരുന്നു.

Most Read Articles

Malayalam
English summary
Katrina Kaif Posts The First Pic Of Her New Range Rover. Read in Malayalam.
Story first published: Monday, May 6, 2019, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X