2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇന്നും യാത്ര തുടരുന്ന കാറുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാവും. ഇരുചക്ര വാഹനങ്ങളില്‍ വളരെ നാമമാത്രമായി മാത്രമെ നമ്മളിത് കേട്ടിട്ടുണ്ടാവൂ. എന്നാല്‍, 2.87 ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ടൊരു ബജാജ് പ്ലാറ്റിനയുടെ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ വസിക്കുന്ന ജഗന്നാഥ് ഷിന്‍ഡെയുടേതാണ് ഈ 2015 മോഡല്‍ ബജാജ് പ്ലാറ്റിന. ഒരു കൃഷിക്കാരന്റെ മകനാണ് താനെന്ന് വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്ന ജഗന്നാഥ് ഷിന്‍ഡെ, ദീര്‍ഘദൂര യാത്രകള്‍ എന്നും തന്റെ ഇഷ്ട വിനോദമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

ഏതൊരു വാഹനപ്രേമിയെയും പോലെ ബൈക്ക് യാത്രകള്‍ കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണെന്നും വീഡിയോയില്‍ ഷിന്‍ഡെ പറയുന്നു. 2015 ഓഗസ്റ്റ് 15 -ന് ബജാജ് പ്ലാറ്റിന വാങ്ങിയ ശേഷം ആദ്യ യാത്ര ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ദില്ലി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലൂടെയായിരുന്നെന്ന് ഷിന്‍ഡെ ഓര്‍ത്തെടുക്കുന്നു.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

മാത്രമല്ല ലഡാക്ക് മേഖലയില്‍ പോലും പ്ലാറ്റിനയില്‍ യാത്ര പോയിട്ടുണ്ടെന്ന് ജഗന്നാഥ് ഷിന്‍ഡെ പറയുന്നു. ലേയിലേക്കുള്ള യാത്രാമധ്യേ മണാലിയില്‍ വച്ച് അധികൃതര്‍ ഷിന്‍ഡെയെ തടഞ്ഞിരുന്നു.

Most Read:ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

കുറഞ്ഞ ശേഷിയുള്ള ബൈക്കായ കാരണത്താലായിരുന്നു ഇത്. ശേഷം മണാലിയിലെ പൊലീസ് ഉന്നതാധികാരിയെ ഷിന്‍ഡെ സമീപിച്ചു. ഇദ്ദേഹമാണ് പിന്നീട് യാത്ര തുടരാനുള്ള അനുമതി ഷിന്‍ഡെയ്ക്ക് നല്‍കിയത്. ജമ്മു കശ്മീരിലെ ഖര്‍ദുംഗ് ലാ പ്രദേശത്തില്‍ വരെ 2015 ബജാജ് പ്ലാറ്റിനയുമായി എത്തിയെന്ന് ഷിന്‍ഡെ പറയുന്നു.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

വരും വര്‍ഷങ്ങളില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ ദൂരം പ്ലാറ്റിനയില്‍ പിന്നിടണമെന്നാണ് ജഗന്നാഥ് ഷിന്‍ഡെയുടെ പദ്ധതി. തന്റെ ബജാജ് പ്ലാറ്റിന ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഇതുവരെയുള്ള യാത്രകളില്‍ വരുത്തിയിട്ടില്ലെന്ന് ഇദ്ദേഹം സന്തോഷത്തോടെ പറയുന്നു.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

പൂനെയില്‍ നിന്ന് മൈസൂരിലേക്ക് 18 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഒറ്റ യാത്രയില്‍ 800 കിലോമീറ്ററാണ് ബൈക്ക് പിന്നിട്ടതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. സ്റ്റോക്ക് നിലയില്‍ തന്നെയാണ് എഞ്ചിനുള്ളതെന്ന് ഷിന്‍ഡെ പറയുന്നു.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

ഓരോ 4,000 മീറ്റര്‍ പിന്നിടുമ്പോഴും എഞ്ചിന്‍ ഓയില്‍ മാറ്റാറുണ്ട്. ബൈക്ക് വാങ്ങിയതില്‍ നിന്ന് ഇതുവരെ മുന്നിലെ ടയര്‍ ആറ് പ്രാവശ്യവും പിന്നിലെ ടയര്‍ പത്ത് പ്രാവശ്യവും മാറ്റിയിട്ടുണ്ട്. ഹൈവേകളില്‍ ലിറ്ററിന് 80 കിലോമീറ്റര്‍ മൈലേജും മലനിരകളിലൂടെയുള്ള പാതകളില്‍ ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജും ബൈക്ക് നല്‍കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്രകളാണ് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചതും മറക്കാനാവാത്തുതുമായ അനുഭവങ്ങള്‍ സമ്മാനിച്ചതെന്ന് ജഗന്നാഥ് ഷിന്‍ഡെ കൂട്ടിച്ചേര്‍ക്കുന്നു.

Most Read:ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും?

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

ആ യാത്രയില്‍ നിരവധി തവണ ബൈക്കില്‍ നിന്ന് തെന്നി വീണെങ്കിലും ഏഴ് മണിക്കൂറിനുള്ളില്‍ 25 കിലോമീറ്ററാണ് ഇദ്ദേഹം പിന്നിട്ടത്. സ്റ്റോക്ക് നിലയില്‍ തന്നെയാണ് വീഡിയോയിലെ ബജാജ് പ്ലാറ്റിന കാണാന്‍ സാധിക്കുന്നത്.

യാത്രകളില്‍ അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ടോപ് ബോക്‌സൊഴികെ മറ്റൊന്നും ബൈക്കിലില്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രകളില്‍ ശേഖരിച്ച സ്റ്റിക്കറുകള്‍ ബൈക്കില്‍ അങ്ങിങ്ങായി ഒട്ടിച്ചിരിക്കുന്നത് കാണാം.

2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

എങ്കിലും എന്ത് കൊണ്ടാണ് ബൈക്കിലെ ഒഡോമീറ്ററില്‍ 87,000 കിലോമീറ്ററെന്ന് കാണിച്ചിരിക്കുന്നതെന്ന സംശയം നമ്മളില്‍ ചിലര്‍ക്കെങ്കിലും വന്നേക്കാം. ബജാജ് പ്ലാറ്റിനയുടെ ഒഡോമീറ്ററിലെ പരമാവധി റീഡിംഗ് എന്നത് 99,000 ആണ്, ശേഷം ഒഡോമീറ്റര്‍ പൂജ്യത്തില്‍ പുനക്രമീകരിക്കപ്പെടുമെന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto #ബജാജ് ഓട്ടോ
English summary
bajaj platina crosses 2.87 lakh kilometres — video: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X