ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

പുതുതലമുറ ഥാറിന്റെ തിരക്കിലാണ് മഹീന്ദ്ര. ഒക്ടോബറില്‍ പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ പിടിമുറുക്കും. ഇപ്പോഴുള്ള ഥാറിന് BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പാലിക്കാന്‍ കഴിയില്ല. ഥാറിനെ കാര്യമായി പരിഷ്‌കരിക്കേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു. എന്നാല്‍ പിന്നെ ഥാറിന് പുതിയ ഭാവപ്പകര്‍ച്ചതന്നെ നല്‍കാമെന്നായി മഹീന്ദ്രയും.

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

ഒരുഭാഗത്ത് പുതുതലമുറ ഥാറിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കവെ ഇപ്പോഴുള്ള ഥാര്‍ യൂണിറ്റുകള്‍ വിറ്റുതീര്‍ക്കാനുള്ള തിടുക്കവും കമ്പനിക്കുണ്ട്. ഒക്ടോബറിന് ശേഷം ഇപ്പോഴുള്ള ഥാര്‍ യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിയില്ല. ഈ അവസരത്തില്‍ സിഗ്നേച്ചര്‍ എഡിഷന്‍ പുറത്തിറക്കി ഥാര്‍ വില്‍പ്പനയ്ക്ക് ഉണര്‍വേകാനാണ് കമ്പനിയുടെ നീക്കം.

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

2.5 ലിറ്റര്‍ CRDe ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ സിഗ്നേച്ചര്‍ എഡിഷന്‍ ഥാര്‍ വിപണിയില്‍ ഉടനെത്തും. എസ്‌യുവിയുടെ 700 യൂണിറ്റുകളാണ് വില്‍പ്പനയ്ക്ക് വരിക. നാപ്പോളി ബ്ലാക്ക്, അക്വാ മറീന്‍ നിറങ്ങള്‍ ഥാര്‍ സിഗ്നേച്ചര്‍ എഡിഷനെ നിരയില്‍ വേറിട്ടുനിര്‍ത്തും. 15 ഇഞ്ച് വലുപ്പമുള്ള പുതിയ അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ സിഗ്നേച്ചര്‍ എഡിഷനിലുണ്ടെന്നാണ് വിവരം.

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

ബോണറ്റില്‍ പ്രത്യേക കറുത്ത സ്റ്റിക്കറുകളും മുന്‍ ബമ്പറില്‍ സില്‍വര്‍ ഫിനിഷും പ്രതീക്ഷിക്കാം. എന്നാല്‍ ഇതൊന്നുമല്ല സിഗ്നേച്ചര്‍ എഡിഷന്‍ ഥാറിന്റെ പ്രധാന വിശേഷം. മുന്‍ ഫെന്‍ഡറില്‍ മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പ് പതിഞ്ഞാണ് എസ്‌യുവി വില്‍പ്പനയ്ക്ക് വരിക.

Most Read: ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്റെ അകത്തളം കൂടുതല്‍ വിശാലമാണെന്നാണ് സൂചന. മൂന്നോട്ടു മുഖം തിരിഞ്ഞ സീറ്റുകളും കസ്റ്റം നിര്‍മ്മിത തുകല്‍ സീറ്റ് കവറുകളും ക്യാബിന്റെ മാറ്റുകൂട്ടും. എഞ്ചിനില്‍ പരിഷ്‌കാരങ്ങളുണ്ടാവില്ല. ഇപ്പോഴുള്ള 2.5 ലിറ്റര്‍ CRDe ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഥാര്‍ സിഗ്നേച്ചര്‍ എഡിഷനിലും തുടിക്കും.

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

എഞ്ചിന്‍ 105 bhp കരുത്തും 247 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്കാണ് വന്നെത്തുന്നതും. ഥാറിന്റെ ഓഫ്‌റോഡ് ശേഷി വര്‍ധിപ്പിക്കുന്നതില്‍ നാലു വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കേസ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഭാഗികമായി മാത്രമേ ഈ സംവിധാനം ഥാറില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ മുഴുവന്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഥാറിലുണ്ടാവുമോയെന്ന കാര്യം വ്യക്തമല്ല. എന്തായാലും ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം സിഗ്നേച്ചര്‍ എഡിഷനിലുണ്ടാവും.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

ഒക്ടോബര്‍ മുതല്‍ വില്‍പ്പനയ്ക്ക് വരുന്ന എല്ലാ കാറുകളിലും ഡ്രൈവര്‍ എയര്‍ബാഗ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ നിര്‍ബന്ധമായും ഇടംപിടിക്കണം. ഈ സജ്ജീകരണങ്ങളില്ലാതെ മോഡലുകള്‍ വില്‍ക്കാന്‍ നിര്‍മ്മതാക്കള്‍ക്ക് അനുമതിയില്ല.

ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

നിലവില്‍ 6.72 ലക്ഷം മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാറിന്റെ വിലസൂചിക. പുതിയ ഥാര്‍ സിഗ്നേച്ചര്‍ എഡിഷന് പത്തു മുതല്‍ 13 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar Signature Edition Unveiling Soon. Read in Malayalam.
Story first published: Saturday, May 4, 2019, 20:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X