ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

Written By:
Recommended Video - Watch Now!
Indian Army Soldiers Injured In Helicopter Fall - DriveSpark

അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സുമായി ബന്ധപ്പെട്ടുള്ള പല ചരിത്രങ്ങളും നമ്മുക്കറിയാം. എന്നാല്‍ ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്ന പതിവ് തടയുന്നതിന് വേണ്ടി റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച കാറിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

അമിത വേഗതയുടെ പേരില്‍ റോള്‍സ് റോയ്‌സ് ഉപഭോക്താക്കള്‍ പതിവ് ജയില്‍ സന്ദര്‍ശകരായ ഒരു കാലമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉപഭോക്താക്കള്‍ കമ്പനിയ്ക്ക് ചീത്ത പേരു വരുത്തിവെയ്ക്കുമെന്ന ആശങ്കയാണ് വിചിത്രമായ ഒരു കാര്‍ നിര്‍മ്മിക്കാന്‍ റോള്‍സ് റോയ്‌സിനെ പ്രേരിപ്പിച്ചത്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

എന്താണ് സംഭവമെന്നല്ലേ? അമിത വേഗതയ്ക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടി 1905 ല്‍ റോള്‍സ് റോയ്‌സ് കണ്ടെത്തിയ മാര്‍ഗമാണ് V8 എഞ്ചിനില്‍ ഒരുങ്ങിയ 'ലീഗല്‍ലിമിറ്റ്' (Rolls-Royce Legallimit).

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

ചീത്തപ്പേര് ഒഴിവാക്കുന്നതിനൊപ്പം ഇലക്ട്രിക് കാറുകള്‍ക്കുള്ള കമ്പനിയുടെ മറുപടി കൂടിയായിരുന്നു റോള്‍സ് റോയ്‌സ് ലീഗല്‍ലിമിറ്റ്. പരാജയങ്ങളുടെ പട്ടികയില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ ഇടംപിടിച്ചിട്ടുള്ളതായി എങ്ങും കേട്ടുകേള്‍വിയില്ല.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

എന്നാല്‍ കുറ്റങ്ങളും കുറവുകളുമില്ലാത്ത അത്യാഢംബര അവതാരങ്ങള്‍ക്ക് ഇടയില്‍ റോള്‍സ് റോയ്‌സിന് സംഭവിച്ച ആദ്യ 'കിറുക്കന്‍' പിഴവാണ് ലീഗല്‍ലിമിറ്റ്. വിപണിയില്‍ എങ്ങുമെത്താത്ത റോള്‍സ് റോയ്‌സിന്റെ തുടക്കകാലത്താണ് ലീഗല്‍ലിമിറ്റ് എന്ന ആശയം കമ്പനിക്ക് ഉദിച്ചത്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് പ്രിയം നിശബ്ദമായ ഇലക്ട്രിക് കാറുകളാണെന്ന തിരിച്ചറിവാണ് റോള്‍സ് റോയ്‌സിന്റെ ചിന്തകള്‍ക്ക് തീപടര്‍ത്തിയതും.

Trending On DriveSpark Malayalam:

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

ഒടുവില്‍ ബാറ്ററി കരുത്തില്‍ ഒരുങ്ങിയ ഇത്തരം കാറുകളെ നേരിടുന്നതിന് പുതിയ രണ്ടു കാറുകളെ അവതരിപ്പിക്കാന്‍റോള്‍സ് റോയ്‌സ് തീരുമാനിച്ചു; ഒന്ന് 'അദൃശ്യമായ എഞ്ചിനോട്' കൂടിയതും ഒന്ന് ഇലക്ട്രിക് കാറുകള്‍ക്ക് സമാനമായി 'നിശബ്ദമായതും'.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

അന്നത്തെ കാലഘട്ടത്തില്‍ നിശ്ചയിക്കപ്പെട്ട 32 കിലോമീറ്റര്‍ (20 mph) വേഗപരിധിയ്ക്കുള്ളില്‍ പുതിയ കാറുകളെ ഒരുക്കണമെന്നതായിരുന്നു കമ്പനിയുടെ പ്രധാന അജണ്ട.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

കൂടിയാലോചനകള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ വേഗത കുറഞ്ഞ, നിശബ്ദമായ കാര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ V8 എഞ്ചിനാണ് ഉത്തമമെന്ന് റോള്‍സ് റോയ്‌സ് അങ്ങ് തീരുമാനിച്ചു.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

അങ്ങനെ കാര്‍ നിര്‍മ്മാണം തകൃതിയായി തുടങ്ങി. 'അദൃശ്യമായ എഞ്ചിനോട്' കൂടിയ കാറിനെ അവതരിപ്പിക്കാനായിരുന്നു റോള്‍സ് റോയ്‌സ് അന്ന് തിടുക്കം കാട്ടിയത്. കാലഘട്ടത്തിന് വിചിത്രമായ V8 എഞ്ചിനെ കാറിന്റെ ബോഡിയ്ക്ക് കീഴെ പ്രത്യേക അറയിലാണ് കമ്പനി സജ്ജമാക്കിയതും.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

എന്നാല്‍ റോള്‍സ് റോയ്‌സ് സ്വപ്‌നം കണ്ട പോലെ ലീഗല്‍ലിമിറ്റ് എന്ന പേരില്‍ പുറത്ത് വന്നത് അദൃശ്യമായ എഞ്ചിനോട് കൂടിയ നിശബ്ദമായ കാറാണോ എന്നതില്‍ അനിശ്ചിതത്വമുണ്ട്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

ഇതിനെ സാധൂകരിക്കുന്നതാണ് ലീഗല്‍ലിമിറ്റിന്റെ വില്‍പന കണക്ക്. കാര്യം പറഞ്ഞാല്‍ ഒരു ലീഗല്‍ലിമിറ്റിനെ പോലും കമ്പനിയ്ക്ക് വിൽക്കാൻ സാധിച്ചില്ല. സമ്പന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കിയ ലീഗൽലിമിറ്റ് തുടക്കത്തിലെ കനത്ത പരാജയമേറ്റുവെന്ന് സാരം.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

12 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, 34 കിലോമീറ്റര്‍ വേഗപരിധികള്‍ക്ക് അനുയോജ്യമായ ഗിയര്‍ സംവിധാനമാണ് 'നിശബ്ദ കാർ' എന്ന വിശേഷണത്തിൽ അണിനിരന്ന ലീഗല്‍ലിമിറ്റിന് റോള്‍സ് റോയ്‌സ് നൽകിയത്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

32 കിലോമീറ്ററാണ് അക്കാലത്ത് അനുവദിച്ച വേഗപരിധി എന്നിരിക്കെ 34 കിലോമീറ്റര്‍ പരമാവധി വേഗതയുമായി എത്തിയ ലീഗല്‍ലിമിറ്റ് വിവാദമായില്ല എന്നതും ശ്രദ്ധേയം.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

ഉദ്ദാഹരണങ്ങളില്ലാത്ത ഏക റോള്‍സ് റോയ്‌സ് മോഡല്‍ കൂടിയാണ് ലീഗല്‍ലിമിറ്റ്. ചരിത്രത്താളുകളില്‍ കുറിയ്ക്കപ്പെട്ട ചിത്രങ്ങള്‍ മാത്രമാണ് അത്യാഢംബ മൂര്‍ത്തികളുടെ പരാജയഭാരം വഹിക്കുന്നത്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

ഒരു അദൃശ്യമായ എഞ്ചിന്‍ മോഡല്‍ ഉള്‍പ്പെടെ നാല് ലീഗല്‍ലിമിറ്റുകളെ മാത്രമാണ് റോള്‍സ് റോയ്‌സില്‍ നിന്നും ലോകം ഇന്നുവരെയും കണ്ടിരിക്കുന്നത്.

കാര്‍പ്രേമികളെ സംബന്ധിച്ച് റോള്‍സ് റോയ്‌സ് എന്നും ഒരു കൗതുകമാണ്. അത്യാഢംബര ചക്രവര്‍ത്തിയായ റോള്‍സ് റോയ്‌സിനെ കുറിച്ച് പലകാര്യങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ കേട്ടതൊക്കെ സത്യമാണോ എന്ന് കൂടി പരിശോധിക്കാം —

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

'ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകില്ല'

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകില്ലെന്ന് നാം പരക്കെ കേള്‍ക്കാറുണ്ട്. പക്ഷെ ഇത് തെറ്റാണ്! വിശ്വാസ്യതയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സ് കാറുകളെ സംശയിക്കേണ്ടതില്ലെങ്കിലും, ബ്രേക്ക് ഡൗണ്‍ ആകില്ലെന്ന വാദം അസംബന്ധമാണ്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

റോള്‍സ് റോയ്‌സ് കാറുകള്‍ ബ്രേക്ക് ഡൗണ്‍ ആയ സംഭവങ്ങള്‍ രാജ്യാന്തര തലത്തില്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ഉത്തമ ഉദ്ദാഹരണമാണ് പ്രശസ്ത റിയാലിറ്റി ടെലിവിഷന്‍ നടി കിം കര്‍ദാഷിയന്റെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, കുറച്ച് നാളുകള്‍ക്ക് മുമ്പ് വഴിയരികെ ബ്രേക്ക് ഡൗണ്‍ ആയത്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

'അങ്ങനെ എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ല'

ഉപഭോക്താവിന്റെ പൂര്‍ണ ചരിത്രം മനസിലാക്കിയതിന് ശേഷം മാത്രമാകും കാറിനെ നല്‍കണോ വേണ്ടയോ എന്നതില്‍ റോള്‍സ് റോയ്‌സ് തീരുമാനം എടുക്കുകയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

എന്നാല്‍ ഇതും തെറ്റാണ്. റോള്‍സ് റോയ്‌സ് വാങ്ങാന്‍ പണമുണ്ട് എങ്കില്‍, കമ്പനി സന്തോഷപൂര്‍വ്വം കാറിനെ നിങ്ങള്‍ക്ക് നല്‍കും. അതേസമയം മുമ്പ് മല്ലികാ ഷെരാവത്തിന് കാര്‍ നല്‍കാന്‍ റോള്‍സ് റോയ്‌സ് തയ്യാറായില്ല എന്ന പ്രചരണം ശക്തമാണ്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

എന്നാല്‍ കാര്‍ നിഷേധിച്ച സംഭവത്തിന് യാതൊരു തെളിവുമില്ല. കൂടാതെ പ്രചരണം വ്യാജമാണെന്ന് വ്യക്തിമാക്കി കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

'റോള്‍സ് റോയ്‌സ് എന്നാല്‍ അടിമുടി ബ്രിട്ടണ്‍'

ഒരുപരിധി വരെ ഈ ധാരണ ശരിയാണ്. കമ്പനിയുടെ ഇംഗ്ലണ്ട് ഫാക്ടറിയില്‍ നിന്നുമാണ് കാറുകളെ റോള്‍സ് റോയ്‌സ് അണിനിരത്തുന്നത്.എന്നാല്‍ റോള്‍സ് റോയ്‌സിന്റെ ജനനം ജര്‍മ്മനിയില്‍ നിന്നുമാണ്. ജര്‍മ്മന്‍ ഫാക്ടറിയില്‍ നിന്നുമാണ് കാറിനുള്ള അലൂമിനിയം ബോഡി പാനലുകള്‍ ഒരുങ്ങുന്നത്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

'റോള്‍സ് റോയ്‌സിലുള്ള എസിയ്ക്ക് 30 ഫ്രിഡ്ജുകളുടെ കരുത്താണ്'

ഇത് കേവലം മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ്. റോള്‍സ് റോയ്‌സ് എസിയുടെ മികവ് കാര്യക്ഷമമാണെന്നതില്‍ സംശയമില്ല. എന്നാല്‍ 30 ഫ്രിഡ്ജുകളോടുള്ള താരതമ്യം വസ്തുതാവിരുദ്ധമാണ്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

'ശുദ്ധമായ വെള്ളിയില്‍ തീര്‍ത്തതാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി'

റോള്‍സ് റോയ്‌സിന്റെ മുഖമുദ്ര, 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ശുദ്ധമായ വെള്ളിയില്‍ ഒരുങ്ങിയതാണെന്ന മുമ്പ് കാര്‍പ്രേമികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പിന്നീട് കമ്പനി തന്നെ ഇതില്‍ വ്യക്തത വരുത്തി.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഒരുങ്ങുന്നത് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ്. അതേസമയം, കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ ഉപയോഗിച്ച് വെള്ളിയിലോ, സ്വര്‍ണത്തിലോ തീര്‍ത്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസിയെ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുമെന്ന് മാത്രം.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

'ക്ലോക്കിന്റെ ശബ്ദം മാത്രമാകും റോള്‍സ് റോയ്‌സില്‍ കേള്‍ക്കാന്‍ സാധിക്കുക'

കുറഞ്ഞ വേഗതയില്‍ ഈ പ്രസ്താവന ശരിയാണ്. എന്നാല്‍ ഉയര്‍ന്ന വേഗതയില്‍ ഒരല്‍പം ശബ്ദം ഉള്ളിലേക്ക് കടക്കും. ശബ്ദത്തിന്റെ കാര്യത്തില്‍ മറ്റ് ആഢംബര കാറുകളെ അപേക്ഷിച്ച് റോള്‍സ് റോയ്‌സ് ബഹുദൂരം മുന്നിലാണ്. എന്നാല്‍ കേവലം ക്ലോക്കിന്റെ ശബ്ദം മാത്രമാണ് റോള്‍സ് റോയ്‌സില്‍ കേള്‍ക്കാന്‍ സാധിക്കുക എന്ന ധാരണ തെറ്റാണ്.

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

'കാറുകളെ റോള്‍സ് റോയ്‌സ് തിരിച്ച് വിളിക്കില്ല'

മികവുറ്റ കാറുകളെ അണിനിരത്തുന്ന റോള്‍സ് റോയ്‌സിന്, മോഡലുകളെ തിരികെ വിളിക്കേണ്ട ആവശ്യം ഇത് വരെയും വന്നിട്ടില്ലെന്ന വാദവും ശക്തമാണ്. എന്നാല്‍ 2015 ല്‍ ഗോസ്റ്റ് മോഡലുകളെ റോള്‍സ് റോയ്‌സ് തിരികെ വിളിച്ചിരുന്നു.

English summary
Rolls-Royce Legallimit, World's Very First V8 Engine Passenger Car. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark