നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

Written By:
Recommended Video - Watch Now!
Indian Army Soldiers Injured In Helicopter Fall - DriveSpark

സ്‌കൂട്ടര്‍ എന്നാല്‍ ഹോണ്ട ആക്ടിവ മാത്രമാണെന്ന പൊതു സങ്കല്‍പങ്ങളെ വെല്ലുവിളിച്ചാണ് അപ്രീലിയ സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. സ്‌കൂട്ടറുകള്‍ക്കും പെര്‍ഫോര്‍മന്‍സ് മുഖം കൈവരിക്കാമെന്ന് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ യുവ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പറഞ്ഞുവെച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

അപ്രീലിയ നിരയില്‍ നിന്നും വിപണിയില്‍ എത്തിയ SR150 പ്രതീക്ഷിച്ച പോലെ തന്നെ വിപണിയില്‍ മുന്നേറ്റവും കുറിച്ചു. എന്നാല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ആദ്യ അപ്രീലിയ SR150 അപകടം വില്‍പനയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

കഴിഞ്ഞ ദിവസം നടന്ന ഭീകര അപകടത്തില്‍ അപ്രീലിയ SR150 രണ്ടായി പിളര്‍ന്നതാണ് സംഭവം. അതേസമയം അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന റൈഡര്‍ ഗുരുതര പരുക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

അപ്രീലിയ SR150 യുടെ പിന്നിലേക്ക് ടിയാഗൊ ഹാച്ച്ബാക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗതയിലായിരുന്നതിനാല്‍ അപകടത്തില്‍ അപ്രീലിയ SR150 സാരമായി തകര്‍ന്നു.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

ഇടിയുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് അപകടശേഷമുള്ള അപ്രീലിയ SR150 യുടെ ചിത്രങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ SR150 യുടെ എഞ്ചിനും പിന്‍ടയറും പൂര്‍ണമായും വേര്‍പ്പെട്ടുവെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയ ടിയാഗൊ ശേഷം സമീപമുള്ള വൈദ്യുത പോസ്റ്റിനെയും കുത്തിമലര്‍ത്തി.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

അപകടത്തില്‍ ടിയാഗൊയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ കാറിന്റെ ഗ്രില്ലും മുന്‍ബമ്പറും ഉള്ളിലേക്ക് ഇടിച്ചിറങ്ങി നില്‍ക്കുകയാണ്.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന ഹെഡ്‌ലാമ്പുകളും, പൂര്‍ണമായും തകര്‍ന്ന ബോണറ്റും അപകടത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നു. അപകടത്തില്‍ കാറിനുള്ളിലെ ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍ പുറത്ത് വന്ന നിലയിലാണ്.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

അപകടത്തിന് പിന്നിലെ കാരണം സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

Image Source: Cartoq

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ സുരക്ഷിതമാണോ? അപകടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ വരുത്തുന്നതില്‍ വിദേശ നിര്‍മ്മാതാക്കളുടെ കാറുകളെ അപേക്ഷിച്ച് ഇന്ത്യന്‍ കാറുകള്‍ ബഹുദൂരം പിന്നിലാണ്.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

ഇന്ധനക്ഷമതയ്ക്ക് പ്രധാന്യം നല്‍കുന്ന ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ യാത്രക്കാരുടെ സുരക്ഷയില്‍ ഇളവ് വരുത്തുകയാണെന്ന ആക്ഷേപം തുടക്കം മുതല്‍ക്കെ മാരുതി പോലുള്ള കമ്പനികൾ നേരിടുന്നുമുണ്ട്.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടവും ഇന്ത്യന്‍ കാറുകളുടെ പരിതാപകരമായ സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

മുംബൈയുടെ പരിസരപ്രദേശമായ ചുനാഭാട്ടിയില്‍ വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളടക്കം നാല് പേര്‍ കൊല്ലപ്പെടുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

അപകടത്തില്‍ ദയനീയമായി തകര്‍ന്ന മാരുതി ആള്‍ട്ടോയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് സത്താരയില്‍ നിന്നും ചുനാഭട്ടിയിലേക്കുള്ള യാത്രമധ്യേയാണ് ആള്‍ട്ടോ അപകടത്തില്‍പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

ദേശീയ പാതയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച ആള്‍ട്ടോ ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോയുടെ വലത് വശം പിളര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

ട്രക്കിന്റെ പിന്നിലുള്ള ക്രാഷ് ബാറിലേക്ക് വന്നിടിച്ചതിനാല്‍ കാറിന്റെ സസ്‌പെന്‍ഷനും, ഫ്രണ്ട് ആക്‌സിലും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.പിന്നില്‍ കുരുങ്ങിയ കാറുമായി മുപ്പത് മീറ്ററോളം നീങ്ങിയതിന് ശേഷമാണ് ട്രക്ക് നിന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!

അപകടത്തില്‍ ആള്‍ട്ടോയുടെ ബോണറ്റ് ചിതറി എഞ്ചിന്‍ പുറത്തേക്ക് തെറിച്ച നിലയിലാണുള്ളതും.കാറിന്റെ A-Pillar ഉം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണമെങ്കിലും ഇന്ത്യന്‍ കാറുകളുടെ സുരക്ഷിതത്വവും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

കൂടുതല്‍... #auto news
English summary
Aprilia SR150 Scooter Crash. Read in Malayalam.
Story first published: Saturday, January 13, 2018, 11:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark