ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

Written By:
Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

ജര്‍മ്മന്‍ കാറുകള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ കാറുകളൊക്കെ തകരപ്പാട്ടകള്‍ പോലെയാണ്. ചെറിയ ഇടി പോലും താങ്ങാന്‍ ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ക്ക് സാധിക്കില്ലെന്ന് മുമ്പ് പരക്കെ അഭിപ്രായമുണ്ടായിരുന്നു.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

ഇന്ധനക്ഷമതയില്‍ നിന്നും സുരക്ഷയിലേക്ക് ഉപഭോക്താക്കള്‍ മാറി ചിന്തിച്ചതോട് കൂടി ഇന്ത്യന്‍ കാറുകള്‍ക്കുള്ള ഈ പേരുദോഷം തെല്ലൊന്നു കുറഞ്ഞു. എന്ന് കരുതി സുരക്ഷയുടെ കാര്യത്തില്‍ ജര്‍മ്മന്‍ കാറുകളോട് മുട്ടി നില്‍ക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ക്ക് സാധിക്കുമോ എന്ന കാര്യം ഇന്നും സംശയമാണ്.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

അതെന്താണ് ജര്‍മ്മന്‍ കാറുകള്‍ക്ക് കൊമ്പുണ്ടോ? സുരക്ഷയുടെ കാര്യത്തില്‍ ജര്‍മ്മന്‍ കാറുകള്‍ ബഹുദൂരം മുന്നിലാണെന്ന് പറഞ്ഞു വെയ്ക്കുകയാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന അപകടം.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

രണ്ട് ട്രക്കുകള്‍ക്ക് ഇടയില്‍ അപകടത്തില്‍പ്പെട്ട ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാനാണ് ജർമ്മൻ നിര്‍മ്മാതാക്കളുടെ കരുത്തും സുരക്ഷയും ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

സംഭവസ്ഥലത്ത് നിന്നും പ്രദേശവാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അപകടത്തിന്റെ ഭീകരതയും ജര്‍മ്മന്‍ കാറിന്റെ സുരക്ഷയും പറഞ്ഞുവെയ്ക്കുന്നു. മുമ്പില്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപ്രതീക്ഷിതമായി ബ്രേക്ക് പിടിച്ചതോടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വെന്റോ ട്രക്കിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

വെന്റോയ്ക്ക് പിന്നില്‍ സഞ്ചരിച്ച ട്രക്കിനും കൃത്യസമയത്ത് നില്‍ക്കാന്‍ സാധിച്ചില്ല. തത്ഫലമായി വെന്റോയ്ക്ക് പിന്നിലേക്ക് ഇടിച്ചു കയറിയ ട്രക്ക് അപകട തീവ്രത വര്‍ധിപ്പിച്ചു.

Trending On DriveSpark Malayalam:

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

അന്യസംസ്ഥാന ട്രക്കുകളാണ് വെന്റോയുമായുള്ള അപകടത്തില്‍പ്പെട്ടത്. അപകടത്തിന് ശേഷം പിന്നില്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിര്‍ത്താതെ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

അപകടം നിര്‍ഭാഗ്യകരമെങ്കിലും ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ കരുത്തും സുരക്ഷയും വീണ്ടുമിവിടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇടിയുടെ ആഘാതം ഫോക്‌സ്‌വാഗണ്‍ വെന്റോ ഭീകരമായി ഏറ്റുവാങ്ങിയെങ്കിലും അപകടത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ജര്‍മ്മന്‍ കാറിന് സാധിച്ചു.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

അപകടത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന ആര്‍ക്കും പരുക്കേറ്റില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇടിയുടെ ആഘാതം വെന്റോയുടെ മുന്‍-പിന്‍ ക്രമ്പിള്‍ സോണുകള്‍ പൂര്‍ണമായും ഏറ്റുവാങ്ങിയതായാണ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

ഇടിയുടെ ആഘാതം പാസഞ്ചര്‍ ക്യാബിനിലേക്ക് എത്തുന്നത് പ്രതിരോധിക്കുന്നതില്‍ വെന്റോയുടെ കരുത്താര്‍ന്ന ഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ആഘാതമേറ്റിട്ടും കാറിന്റെ എഞ്ചിന് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ല.

അതേസമയം പിന്നില്‍ നിന്നും ഇടിച്ചിറങ്ങിയ ട്രക്കിന്റെ പശ്ചാത്തലത്തില്‍ വെന്റോയുടെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് കാണപ്പെടുന്നത്. അപകടത്തില്‍ വെന്റോയുടെ പിന്‍ സസ്‌പെന്‍ഷന്‍ തകര്‍ന്നതായാണ് സൂചന.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

അപകടം നിര്‍ഭാഗ്യകരമെങ്കിലും ജര്‍മ്മന്‍ കാറിന്റെ സുരക്ഷിതത്വത്തിനുള്ള മറ്റൊരു ഉദ്ദാഹരണമായി ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

വെന്റോയുടെ സ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത കാറാണ് ഉണ്ടായിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ ഇതിലും ഭീകരമായേനെ എന്നാണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്ന അഭിപ്രായം.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

അടുത്തകാലത്തായി ഏറെ ചങ്കിടിപ്പോടെയാണ് സൂപ്പര്‍കാറുകളുമായി ഉടമസ്ഥര്‍ നിരത്തിലിറങ്ങുന്നത്. മുമ്പ് അഞ്ച് കോടി വിലമതിക്കുന്ന ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിയ്ക്ക് മേല്‍ 'ചവിട്ടു നാടകം' കളിച്ച വിരുതനെ കാര്‍പ്രേമികള്‍ മറന്നിട്ടുണ്ടാകില്ല.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഏവരും കണ്ടുനില്‍ക്കെ കാറിന് മേല്‍ മേഞ്ഞുകയറിയ വിരുതന്‍ ഒടുവില്‍ ലംബോര്‍ഗിനി ഉടമസ്ഥന്റെ കൈകളില്‍ തന്നെ അവസാനിച്ചു. എന്നാല്‍ ഇതിലും ഭീകരമാണ് ബെൽജിയത്തിൽ നിന്നുള്ള ലിമിറ്റഡ് എഡിഷന്‍ ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോ ഉടമസ്ഥന്റെ അവസ്ഥ!

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ചില വിരുതന്മാരുടെ കരവിരുതിന് അടുത്തിടെ പാത്രമായി തീര്‍ന്ന ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോയുടെ ചിത്രങ്ങളില്‍ കാര്‍പ്രേമികളും പാടെ തകര്‍ന്നിരിക്കുകയാണ്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

3.71 കോടി രൂപ വിലമതിക്കുന്ന അപൂര്‍വ ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോയില്‍ അജ്ഞാതര്‍ താക്കോല്‍ കൊണ്ട് കുത്തി വരഞ്ഞതാണ് സംഭവം. ലോകത്താകമാനം 250 ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോകള്‍ മാത്രമാണുള്ളത്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇതില്‍ ബെല്‍ജിയത്തിലെ ബ്രൂഗില്‍ നിന്നുള്ള ഉറാക്കാന്‍ അവിയോയാണ് ഇത്തരമൊരു ദു:സ്വപ്‌നത്തിലൂടെ കടന്നുപോകുന്നതും. ഉറാക്കാന്‍ അവിയോയുടെ ട്രങ്കിലും (ബോണറ്റ്), ഫെന്‍ഡറുകളിലുമാണ് താക്കോല്‍ കൊണ്ടു തുടരെ കുത്തി വരഞ്ഞിരിക്കുന്നത്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമല്ലല്ലോ ഇതെന്ന് ചിന്തിക്കുന്നുണ്ടോ? പ്രശ്‌നപരിഹാരം ലളിതമായിരിക്കും എന്നാല്‍ അതിനുള്ള ചെലവ് ഭീമമാണെന്ന് കമ്പനിയെ ബന്ധപ്പെട്ട ഉടമസ്ഥന്‍ തിരിച്ചറിഞ്ഞു.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇന്ത്യയില്‍ ഇത്രയ്ക്ക് ഭീകരമായ അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തത് കുറവെങ്കിലും പൊതു നിരത്തില്‍ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍കാറുകളോടുള്ള ഭ്രമം ഭയാനകമാണ്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇന്ത്യയില്‍ ആദ്യമായി കടന്നെത്തിയ മക്‌ലാരന്‍ 720 എസിനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു ഇതിന് ഉത്തമ ഉദ്ദാഹരണം നല്‍കി കഴിഞ്ഞു. പരിസരബോധമില്ലാതെ സൂപ്പര്‍കാറുകളെ ക്യാമറയില്‍ പകര്‍ത്താനായി ഓടിയടുക്കുന്ന കാര്‍പ്രേമികൾ ഇന്ന് പതിവ് ചിത്രമാണ്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

സൂപ്പര്‍കാറുകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആത്മനിര്‍വൃതി അടയുന്ന ബൈക്കര്‍ സമൂഹത്തിനും മുന്നില്‍ നിസാഹയരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് ഉടമസ്ഥര്‍ക്ക് സാധിക്കുക.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇക്കാര്യത്തില്‍ ബംഗളൂരുവെന്നോ, ലണ്ടനെന്നോ വ്യത്യാസമില്ല. കുതിക്കുന്ന ബുഗാട്ടി ഷിറോണിന് മുമ്പിലേക്ക് കാര്‍പ്രേമികള്‍ എടുത്തുചാടിയ സംഭവം ലണ്ടനില്‍ അടുത്തിടെയാണ് അരങ്ങേറിയത്.

കൂടുതല്‍... #off beat
English summary
VW Vento Sandwiched Between Two Trucks. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark