എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

By Staff

ഇന്ത്യയില്‍ അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങളാണ്. അമിത വേഗതയും തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും റോഡില്‍ ആപത്തുകള്‍ വിളിച്ചു വരുത്തുമെന്ന് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടാറില്ല.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഇത് വെളിപ്പെടുത്തുന്ന മറ്റൊരു ഉദ്ദാഹരണമാണ് തെറ്റായ ലെയ്‌നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബൈക്ക് യാത്രികന്റെ വീഡിയോ.

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

അപകടത്തിന്റെ പേരില്‍ ജനക്കൂട്ടം ബൈക്ക് റൈഡര്‍മാരെ തെരഞ്ഞുപിടിച്ചു ആക്രമിച്ച ദേശീയ പാതയില്‍ വെച്ചു തന്നെയാണ് ഈ സംഭവവും അരങ്ങേറിയിരിക്കുന്നത്.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

നന്തി ഹില്‍സിലേക്ക് യാത്ര തിരിച്ച മറ്റൊരു ബൈക്ക് റൈഡറാണ് അപകടഭീഷണി ഉയര്‍ത്തിയുള്ള ബൈക്ക് യാത്രക്കാരന്റെ 'അഭ്യാസം' ക്യാമറയില്‍ പകര്‍ത്തിയത്.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

സാമാന്യം ഭേദപ്പെട്ട വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ നിന്നും യാതൊരു കൂസലും കൂടാതെ ബൈക്കോടിച്ച് പോകുന്ന പ്രദേശവാസിയെയാണ് വീഡിയോ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നതും.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

തെറ്റായ ലെയ്‌നിലൂടെ എതിര്‍ ദിശയില്‍ നിന്നും അമിത വേഗതയില്‍ കടന്നുവന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് വിഡീയോ വ്യക്തമാക്കുന്നു.

Trending On DriveSpark Malayalam:

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ബംഗളൂരു-ഹൈദരാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 7 ല്‍ വെച്ചാണ് സംഭവം. ദേശീയ പാതകളില്‍ വാഹനങ്ങള്‍ നൂറിന് മേലെ വേഗത കൈവരിക്കുന്നത് പതിവാണ്.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഈ സന്ദര്‍ഭത്തില്‍ എതിരെ നിന്നും ഇതേ വേഗതയില്‍ മറ്റൊരു വാഹനം കടന്നുവരുമ്പോഴുണ്ടാകുന്ന അപകട ഭീഷണി ഏറെ ഭയാനകമാണ്. ലെയ്‌നിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ കൂട്ടയിടിക്ക് തന്നെ ഇത്തരം ഡ്രൈവിംഗ് ശീലങ്ങള്‍ ഇടവരുത്തും.

ഇവിടെ മാരുതി സ്വിഫ്റ്റ് ഡിസൈറിന് മുന്നില്‍ നിന്നും തലനാരിഴ്ക്കാണ് ഹോണ്ട യൂണിക്കോണില്‍ സഞ്ചരിച്ച യാത്രികന്‍ രക്ഷപ്പെട്ടത്. റൈഡര്‍മാരെ കൈയ്യേറ്റം ചെയ്ത സംഭവങ്ങളെ ആധാരമാക്കി ഗ്രാമപ്രദേശങ്ങളില്‍ എന്തുമാത്രം കരുതലോടെ വേണം വാഹനമോടിക്കാന്‍ എന്ന് വ്യക്തമാക്കി കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതും.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

കൃത്യമായ ലെയ്‌നിലൂടെ യൂടേണ്‍ എടുക്കുന്നതിന് പകരം തെറ്റായ ദിശയില്‍ നിന്നും നിയമം തെറ്റിച്ച് വാഹനങ്ങള്‍ ഓടിക്കുന്നത് ഗ്രാമപ്രദേശങ്ങളില്‍ കണ്ടു വരുന്ന കാഴ്ചയാണ്. ദേശീയ പാതകളില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

1. നഗരത്തിലൂടെയോ, ഗ്രാമത്തിലൂടെയോ കടന്നുപോകുന്ന ദേശീയ പാതകളില്‍ റൈഡര്‍മാര്‍ ജാഗരൂകരായിരിക്കണം. തെറ്റായ ദിശയില്‍ കൂടി പ്രദേശവാസികള്‍ കടന്നുവരാനുള്ള സാധ്യത ഇവിടങ്ങളില്‍ കൂടുതലാണ്.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

2. ഇനി രാത്രികാലമാണ് സഞ്ചാരമെങ്കില്‍ റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ അപകടഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. വേഗത കുറച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

3. റോഡ് മുറിച്ച് കടക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാല്‍ വേഗത കുറച്ച് ആശയക്കുഴപ്പം ഒഴിവാക്കാം. അല്ലാത്തപക്ഷം ആശയക്കുഴപ്പം കാരണം ഇത്തരക്കാര്‍ വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറാന്‍ സാധ്യതയുണ്ട്.

Trending On DriveSpark Malayalam:

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Dangerous Riding By Villager On Highway. Read in Malayalam.
Story first published: Tuesday, January 9, 2018, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X