അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

Written By:

ചെറുപ്പക്കാലത്ത് വിമാനയാത്രയെപ്പറ്റി അമ്പരപ്പെടുത്തുന്ന പല കാര്യങ്ങളും നാം കേട്ടറിഞ്ഞിട്ടുണ്ടാകും. രാജകീയതയോടെയാണ് വിമാനയാത്രകളെ കുറിച്ച് നാം സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ അവയില്‍ പലതും യാഥാര്‍ത്ഥ്യത്തോട് തെല്ലും ചേര്‍ന്ന് നില്‍ക്കില്ലെന്ന് പില്‍ക്കാലത്ത് നാം തിരിച്ചറിഞ്ഞു.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാനം ഇത്ര വലിയ സംഭവമാണോ എന്ന് ചിന്തിച്ച് കണ്ണുമിഴിച്ചു നിന്ന ജനതയ്ക്ക്, ഇന്ന് ആ അമ്പരപ്പില്ല. മുക്കിന് മുക്കിന് ഉയരുന്ന വിമാനത്താവളങ്ങളും പൂരപ്പറമ്പ് കണക്കെ വിമാനങ്ങള്‍ വന്നുപോകുന്നതും ആകാശയാത്രയെ കൂടുതല്‍ ജനകീയമാക്കി മാറ്റി.

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാനങ്ങളോടുള്ള ആ ഭ്രമം കുറഞ്ഞെങ്കിലും ആകാശയാത്രകളില്‍ കണ്ടുവരുന്ന പല രീതികളും ഇന്നും കൗതുകമുണര്‍ത്തുന്നതാണ്. സീറ്റുകള്‍ക്ക് മേലെ രേഖപ്പെടുത്തിയ കറുത്ത ത്രികോണ ചിഹ്നം, വിമാനങ്ങളില്‍ നല്‍കി വരുന്ന തക്കാളി ജ്യൂസ് - കൗതുകങ്ങള്‍ ഇങ്ങനെ പലതാണ്. വിമാനങ്ങളില്‍ കണ്ടുവരുന്ന ചില കൗതുകകരമായ കാര്യങ്ങളും അവയുടെ അര്‍ത്ഥവും —

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

സീറ്റുകള്‍ക്ക് മേലെയുള്ള കറുത്ത ത്രികോണം

വിന്‍ഡോ സീറ്റിലിരുന്ന് വിമാനയാത്ര ചെയ്യാനാകും മിക്കവര്‍ക്കും താത്പര്യം. വിമാന ചിറകുകള്‍ തെന്നി നീങ്ങുന്നത് കാണുക ഒരു ഭംഗിയാണ്. എന്നാല്‍ കേവലം യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല വിന്‍ഡോ സീറ്റുകള്‍.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അടിയന്തര സന്ദര്‍ഭത്തില്‍ ചിറകിനോ, എഞ്ചിനോ തകരാറുണ്ടെന്ന സംശയമുണ്ടായാല്‍ ജനാലയിലൂടെ എത്തിനോക്കിയാകും ജീവനക്കാര്‍ ആദ്യം സംശയം ദുരീകരിക്കുക.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അതിനാല്‍ വ്യക്തമായ ചിറക് കാഴ്ച ലഭിക്കുന്ന സീറ്റുകള്‍ക്ക് മേലെയാണ് കറുത്ത ത്രികോണം രേഖപ്പെടുത്തുന്നത്. അതേസമയം ആധുനിക ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ വിന്‍ഡോ സീറ്റുകളില്‍ നിന്നും പ്രശ്‌നമുണ്ടോയെന്ന് എത്തിനോക്കുന്ന നടപടി ജീവനക്കാര്‍ സ്വീകരിക്കാറില്ല.

Trending On DriveSpark Malayalam:

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാന ചിറകില്‍ ഒരുങ്ങുന്ന കൊളുത്തുകള്‍

ചിറകുകളില്‍ കണ്ടുവരുന്ന കൊളുത്തുകളും പലരുടെയും ചിന്തകളെ ചൂടുപിടിപ്പിച്ചിട്ടുണ്ടാകും. മിക്കപ്പോഴും മഞ്ഞ നിറത്തിലാണ് വിമാന ചിറകുകളിലെ കൊളുത്തുകള്‍ ഒരുങ്ങുന്നത്.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അടിയന്തര സന്ദര്‍ഭത്തില്‍ വിമാനം ജലത്തില്‍ ഇറക്കേണ്ടി വന്നാല്‍ 'ലൈഫ് റാഫ്റ്റി'നെ ചിറകുമായി ബന്ധപ്പെടുത്തുകയാണ് ഈ കൊളുത്തുകളുടെ ലക്ഷ്യം.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ലാന്‍ഡ് ചെയ്യുമ്പോള്‍ ക്യാബിൻ വെളിച്ചം അണയ്ക്കുന്നത്

രാത്രി കാലങ്ങളിലാണ് വിമാനം പറന്നിറങ്ങുന്നതെങ്കില്‍ ക്യാബിനുള്ളിലെ ലൈറ്റുകള്‍ ജീവനക്കാര്‍ അണയ്ക്കാറുണ്ട്. ഇത് മുന്‍കരുതലിന്റെ ഭാഗമായാണ്. രാത്രികാല ലാന്‍ഡിംഗിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍ ഏറെ ബുദ്ധിമുട്ടില്ലാതെ യാത്രക്കാര്‍ക്ക് പുറത്ത് കടക്കുന്നതിന് വേണ്ടിയാണ് ജീവനക്കാര്‍ ക്യാബിനുള്ളിലെ വെളിച്ചം അണയ്ക്കുന്നത്.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ഒപ്പം ലാന്‍ഡിംഗിന് മുമ്പായി വിന്‍ഡോ ഷെയ്ഡുകള്‍ ഉയര്‍ത്താനും ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെടാറുണ്ട്. അടിയന്തര സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് സ്ഥലകാല വിവരം ലഭ്യമാകാനാണ് ഈ നടപടി.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാനത്തില്‍ കാണുന്ന ഓക്‌സിജന്‍ മാസ്‌കുകള്‍

ക്യാബിന്‍ സമ്മര്‍ദ്ദം പൊടുന്നനെ കുറഞ്ഞാല്‍ ഓക്സിജന്‍ മാസ്‌ക് ഉപയോഗിക്കണമെന്ന വിമാന ജീവനക്കാരുടെ നിര്‍ദ്ദേശം ഏവര്‍ക്കും സുപരിചിതമാണ്.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

എന്നാല്‍ ഈ ഓക്സിജന്‍ മാസ്‌കുകളുടെ ദൈര്‍ഘ്യം കേവലം 15 മിനിറ്റ് മാത്രമാണ്. സമ്മര്‍ദ്ദം കുറയുന്ന സന്ദര്‍ഭമുണ്ടായാല്‍ പൈലറ്റുമാര്‍ വിമാനത്തെ പതിനായിരം അടി താഴ്ചയിലേക്കാണ് ആദ്യം കൊണ്ട് വരിക. ഈ നടപടിയില്‍ തന്നെ വിമാനത്തിലെ ഓക്‌സജിന്‍ അളവ് വര്‍ധിക്കും.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ബാത്ത്‌റൂമില്‍ ആഷ്ട്രെയ്

വിമാനങ്ങളില്‍ പുകവലി നിരോധിച്ചിട്ടെന്നത് ഏവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ബാത്ത്‌റൂമില്‍ എന്തിനാണ് ആഷ്ട്രെയ് നല്‍കിയിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

Trending On DriveSpark Malayalam:

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

കാര്യം പറഞ്ഞാല്‍ ഇതും സുരക്ഷയെ മുന്‍നിര്‍ത്തിയാണ്. ഏതെങ്കിലും അവസരത്തില്‍ ഒളിപ്പിച്ച് കടത്തിയ സിഗരറ്റ് വലിക്കാന്‍ യാത്രക്കാരന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അത് ബാത്ത്‌റൂമില്‍ വെച്ച് മാത്രമാകും.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ഈ അവസരത്തില്‍ സിഗരറ്റ് കുറ്റി അലസമായി വലിച്ചെറിയാതെ സുരക്ഷിതമായി കെടുത്തി കളയുന്നതിന് വേണ്ടിയാണ് ബാത്ത്‌റൂമില്‍ ആഷ്ട്രെയ് സ്ഥാപിച്ചിരിക്കുന്നത്.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ജനാലകളില്‍ കാണുന്ന ചെറിയ ദ്വാരം

ക്യാബിന്‍ സമ്മര്‍ദ്ദം ക്രമീകരിക്കുകയാണ് ഈ ദ്വാരങ്ങളുടെ ലക്ഷ്യം. മൂന്ന് പാളികളാല്‍ നിര്‍മ്മിതമാണ് വിമാനങ്ങളുടെ ജനാല. എന്തെങ്കിലും കാരണവശാല്‍ പുറംപാളിക്ക് തകരാര്‍ സംഭവിച്ചാലും ജനാല തകരാതെ അകംപാളി സംരക്ഷണകവചം ഒരുക്കും.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ഈ സന്ദര്‍ഭത്തില്‍ സമ്മര്‍ദ്ദം ക്യാബിന്‍ സമ്മര്‍ദ്ദം ക്രമീകരിച്ച് ജനാലയ്ക്ക് സംരക്ഷണമേകാന്‍ ജനാലയില്‍ ഒരുങ്ങിയ ചെറു ദ്വാരങ്ങള്‍ക്ക് സാധിക്കും.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക്

മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ഗ്രൗണ്ട് നെറ്റ്വര്‍ക്കുകളില്‍ കുരുക്ക് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പറന്നുയരുന്ന വേളയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഒരല്‍പം സുരക്ഷാ ആശങ്ക ഉയര്‍ത്തും.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാനം അതിവേഗത്തില്‍ പറന്നുയരുന്നമ്പോള്‍ ഫോണ്‍ സിഗ്നലുകള്‍ വിവിധ ടവറുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിക്കുമെന്നതാണ് ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റാനുള്ള ആവശ്യത്തിന് പിന്നില്‍.

അത്ഭുതപ്പെടേണ്ട, വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അല്ലാത്തപക്ഷം സ്ഥിരതയാര്‍ന്ന സിഗ്നലിന് വേണ്ടി വിവിധ ടവറുകളില്‍ നിന്നും സമ്പര്‍ക്കം പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ശ്രമിച്ചു കൊണ്ടിരിക്കും. ഇനി ടവറുകള്‍ ദൂരത്തിലാണെങ്കില്‍ ഫോണില്‍ നിന്നും അയക്കപ്പെടുന്ന സിഗ്നലുകളും കരുത്താര്‍ജ്ജിക്കും. ഇത് ഗ്രൗണ്ട് സിഗ്‌നലുകളില്‍ കരുക്ക് സൃഷ്ടിക്കുന്നതിന് കാരണവുമാകും.

Image Source: Aviation Stack Exchange, Travel And Leisure, Loopfy

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Airplane Things You Don't Know The Purpose Of. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark