വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Written By:

ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടാറുണ്ടോ? ഓടുന്നതിനിടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ പോലെ പറന്നിറങ്ങുമ്പോള്‍ വിമാനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയില്ലേയെന്ന സംശയം പലര്‍ക്കുമുണ്ടാകും.

To Follow DriveSpark On Facebook, Click The Like Button
വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പക്ഷെ വിമാനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ചതായുള്ള സംഭവങ്ങള്‍ വളരെ അപൂര്‍വമായി മാത്രമാണ് കേള്‍ക്കാറുള്ളത്. ഇതിന് പിന്നില്‍ എന്താണ് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിമാനങ്ങള്‍ പതിവായി മണിക്കൂറില്‍ 270 കിലോമീറ്ററിന് മേലെ വേഗതയില്‍ റണ്‍വേയിലേക്ക് പറന്നിറങ്ങുമ്പോഴും ടയറുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കാറില്ല.

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

38 ടണ്‍ ഭാരം വരെ സുഗമമായി വഹിക്കാന്‍ ഒരു ശരാശരി വിമാന ടയറിന് സാധിക്കും. സാധാരണയായി കുറഞ്ഞത് 500 തവണ പറന്നിറങ്ങിയതിന് ശേഷം മാത്രമാണ് ട്രെഡ് നൂലുകള്‍ മാറ്റേണ്ട സാഹചര്യം വിമാന ടയറുകളില്‍ ഉയരാറുള്ളത്.

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇത്തരത്തില്‍ വിമാന ടയറുകള്‍ ഏഴ് തവണ റീസോള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. 14 ടയറുകളാണ് ഒരു ബോയിംഗ് 777 വിമാനത്തില്‍ ഒരുങ്ങുന്നത്. എയര്‍ബസ് A380 യിലാകട്ടെ ടയറുകളുടെ എണ്ണം 22 ആണ്.

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വായു സമ്മര്‍ദ്ദം പരമാവധി വര്‍ധിപ്പിച്ച് നിലനിര്‍ത്തുന്നതാണ് വിമാന ടയറുകള്‍ക്ക് ഇത്രമേല്‍ ആയുര്‍ദൈര്‍ഘ്യം ലഭിക്കാന്‍ കാരണം.

Trending On DriveSpark Malayalam:

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സാധാരണയായി 200 psi യാണ് വിമാന ടയറുകളുടെ സമ്മര്‍ദ്ദം. കാര്‍ ടയറില്‍ നിറയ്ക്കുന്നതിനെക്കാള്‍ ആറിരട്ടി സമ്മര്‍ദ്ദമേറിയ വായുവാണ് വിമാന ടയറുകളില്‍ നിറയ്ക്കുന്നത്.

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഒട്ടേറെ പാളികള്‍ കൊണ്ടാണ് വിമാന ടയറുകള്‍ നിര്‍മ്മിക്കുന്നത്. സാധാരണയായി നൈലോണാണ് വിമാന ടയറുകളില്‍ കണ്ടു വരുന്ന പ്രധാന ഘടകം.

Trending On DriveSpark Malayalam:

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

അടുത്തിടെ അരാമിഡ് എന്നറിയപ്പെടുന്ന ഘടകവും വിമാന ടയറുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതേ പാളികളുടെ പിന്‍ബലത്തിലാണ് ടയറുകളുടെ വായുപ്രതിരോധ ശേഷി വര്‍ധിക്കുന്നതും ഏറിയ ഭാരം വഹിക്കാന്‍ ടയറുകള്‍ പ്രാപ്തമാകുന്നതും.

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

റണ്‍വേയിലേക്ക് വിമാനം പറന്നിറങ്ങുമ്പോള്‍ തന്നെ ടയറുകള്‍ നിരത്തുമായി ബന്ധം സ്ഥാപിച്ച് കറങ്ങാറില്ല. വന്നിറങ്ങുന്ന ആദ്യ കുറച്ച് നിമിഷങ്ങളില്‍ വിമാനത്തിന് ഒപ്പം ടയറുകള്‍ തെന്നി നീങ്ങാറാണ് പതിവ് (Skidding).

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിമാനത്തിന്റെ ചലന വേഗതയ്ക്ക് ഒത്ത താളം ടയറുകള്‍ കൈവരിക്കുന്നത് വരെ റണ്‍വേയിലൂടെ ടയറുകള്‍ വലിച്ചിഴയ്ക്കപ്പെടും. ലാന്‍ഡിംഗിനിടെ പുക ഉയരാനുള്ള കാരണം ഇതാണ്.

കൂടുതല്‍... #off beat #evergreen
English summary
Interesting Facts About Aircraft Tyres. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark