119 വര്‍ഷം പഴക്കമുള്ള കാറുമായി സച്ചിന്‍ തെണ്ടുല്‍കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കാര്‍ കമ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സ്വന്തമായി അദ്ദേഹത്തിന് ഒരു വലിയ കാര്‍ ശേഖരവുമുണ്ട്. നിലവില്‍ നടന്നകൊണ്ടിരിക്കുന്ന 2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ വിശകലനത്തിനും കമന്ററിക്കുമായി അദ്ദേഹം ഇപ്പോള്‍ വെയില്‍സിലാണ്. ഇവിടെ വച്ച് താന്‍ ഓടിച്ച ഒരു കാര്‍, ക്രിക്കറ്റ് താരത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'ഒരിക്കലും മറക്കാനാവാത്ത അനുഭവം' പങ്ക് വയ്ക്കുകയാണ്.

119 വര്‍ഷം പഴക്കമുള്ള വിന്റേജ് കാര്‍ ഓടിച്ചതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം. ലണ്ടണിലെ റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് സന്ദര്‍ശിക്കുന്ന വേളയിലാണ് സച്ചിന്‍ തന്റെ ഭാര്യയുമൊത്ത് ഈ വിന്റേജ് കാറില്‍ ഒന്നു കറങ്ങിയത്. അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അടുത്തിടെയാണ് ആദ്യമായി ഒരു ഫോര്‍മുല വണ്‍ റേസിങ്ങ് കാര്‍ ഓടിച്ചതിന്റെ അനുഭവം അദ്ദേഹം പങ്ക് വച്ചത്. ഇപ്പോള്‍ നിങ്ങളെല്ലാം ആകാംഷരായി കാത്തിരിക്കുന്നത് എന്താണെന്ന് എനിക്കറിയാം! വീഡിയോയില്‍ സച്ചിന്‍ ഓടിക്കുന്ന കാര്‍ ഏതാണ്? ഉത്തരം അതൊരു 1900 മോഡല്‍ ഡേയ്മളര്‍ കാറാണ്. വേല്‍സിന്റെ രാജകുമാരനും പിന്നീട് രാജാവുമായ കിംഗ് എഡ്‌വര്‍ഡ് VII -നും ഒരിക്കല്‍ ഇതേ മോഡല്‍ കാര്‍ ഉണ്ടായിരുന്നു.

1,526 സിസി ഇരട്ട സിലണ്ടര്‍ അലുമിന്യം എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. നാല് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സില്‍ ചെയിന്‍ ഡ്രൈവ് സിസ്റ്റമാണ്. മണിക്കൂറില്‍ 36 km ആണ് പരമാവധി വേഗത. കാറിന്റെ മറ്റൊരു കൗതുകമായ സവിശേഷത എന്താണെന്നാല്‍ ഇരട്ട ഇഗ്നീഷന്‍ സംവിധാനമാണ് വാഹനത്തിന് എന്നതാണ്. എന്നുവച്ചാല്‍ സാധാരണ സ്പാര്‍ക്ക് ടെക്ക് കൂടാതെ, സ്പാര്‍ക്ക് ടെക്ക് പ്രവര്‍ത്തന രഹിമായാല്‍ ഉപയോഗിക്കാന്‍ ഓപ്പണ്‍ ഫ്‌ളെയിം ഹീറ്റഡ് ഹോട്ട് ട്യൂബ് സിസ്റ്റവും വാഹനത്തിലുണ്ടായിരുന്നു. കാറിന്റെ ആദ്യ കാല മോഡലുകള്‍ക്ക് ബോട്ടുകളില്‍ ഉപയോഗിക്കുന്ന ചുക്കാന്‍ പോലത്തെ റ്റില്ലര്‍ സ്റ്റിയറിങ്ങായിരുന്നു. എന്നാല്‍ സച്ചിന്‍ ഓടിക്കുന്നതില്‍ സാധാരണ സ്റ്റിയറിംഗ് വീലും കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഹാന്റ് ത്രോട്ടിലിന് പകരം കാല്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പെഡല്‍ അക്‌സിലറേറ്ററുമായിരുന്നു.
Most Read: യൂണിവെര്‍സല്‍ സ്മാർട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

ലോകത്തിലെ തന്നെ ആദ്യ കംബസ്റ്റണ്‍ കാറുകളിലൊന്ന് ഓടിച്ചത് ക്രിക്കറ്റ് ഇതിഹാസത്തിന് വലിയൊരു അനുഭവം തന്നെയായിരിക്കും. വീഡിയോയില്‍ കാണുന്നത് പോലെ വാഹനത്തിന്റെ ഗിയര്‍ ലിവറുകള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നും പറഞ്ഞു കൊടുക്കാനും മറ്റ് സങ്കീര്‍ണമായ കാര്യങ്ങള്‍ വിവരിക്കുവാനും കൂടെ മറ്റൊരാള്‍ ഇരിക്കുന്നതും കാണാം.
Most Read: മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

1910-ന് മുമ്പ് നിര്‍മ്മിച്ചിരുന്ന ഇന്ന് നമ്മള്‍ ഉപയോഗിക്കുന്നവയില്‍ നിന്നും ഡിസൈന്റെയും എഞ്ചിനിയറിങ്ങിന്റെയും കാര്യത്തില്‍ വളരെ വ്യത്യസ്ഥമായിരുന്നു. ബെന്‍സ് മോട്ടോര്‍വാഗണാണ് ലോകത്തിലെ മോഡേണ്‍ ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ ഉപയോഗിച്ച ആദ്യ വാഹനം എന്ന് പരക്കെ വിശ്വസിക്കുന്നത്. ഈ വാഹനത്തിന് മൂന്ന് വീലുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ, സ്റ്റിയറിംഗുമില്ലായിരുന്നു.
Most Read: ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

വിന്റേജ് കാര്‍ സവാരിക്ക് ശേഷം സച്ചിന്‍ റോയല്‍ കാര്‍ ക്ലബിന്റെ മറ്റ് വിന്റേജ് ബ്യൂട്ടികളുമായി ചിലവഴിച്ചു. ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ ബ്രാന്റ് അംബാസിഡറാണ് സച്ചിന്‍ തെണ്ടുല്‍കര്‍. നിരവധി ആഡംബര കാറുകളുണ്ട് താരത്തിന്. കസ്റ്റമൈസ് ചെയ്ത ബിഎംഡബ്ല്യു i8, ബിഎംഡബ്ല്യു X6M, ബിഎംഡബ്ല്യു 7-സീരീസ്, ബിഎംഡബ്ല്യു 5-സീരീസ്, ബിഎംഡബ്ല്യു M5, ബിഎംഡബ്ല്യു M3 എന്നിവയാണ് താരത്തിന്റെ കളക്ഷനിലെ പ്രമുഖര്‍. അദ്ദേഹം ആദ്യമായി വാങ്ങിയ മാരുതി 800 ഇപ്പോഴും കൈയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിയറ്റ് സമ്മാനമായി നല്‍കിയ ഒരു ഫെറാറിയും ഉണ്ടായിരുന്നു അദ്ദേഹത്തിന്. മൈക്കിള്‍ ഷുമാക്കറായിരുന്നു ഫെറാറി സച്ചിന് കൈമാറിയത്. എന്നാല്‍ ഈ ഫെറാറി അദ്ദേഹം വിറ്റു.
Source: OTV/YouTube


Click it and Unblock the Notifications








