മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

വാഹനങ്ങളുടെ രൂപം മാറ്റാന്‍ ഉടമകള്‍ക്ക് അവകാശമില്ല. നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന അവസ്ഥയിലായിരിക്കണം വാഹനങ്ങള്‍ തുടര്‍ന്നും നിലകൊള്ളേണ്ടത്. ഇക്കാര്യം സുപ്രീം കോടതി ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍തന്നെ വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് പുറത്തിറക്കുന്നതിന് വിലക്കില്ല. ഉടമകളുടെ ആഗ്രഹം പ്രകാരം മോഡലുകളുടെ രൂപം മാറ്റി നല്‍കാന്‍ ഇന്നു ഒരുപിടി വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാണ്.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയാണ് കൂട്ടത്തില്‍ കേമന്‍. മോഡിഫൈ ചെയ്ത വാഹനങ്ങളുടെ നീണ്ട നിരയുണ്ട് മഹീന്ദ്രയുടെ പക്കല്‍. ഈ അവസരത്തില്‍ മഹീന്ദ്ര പുറത്തിറക്കുന്ന ചില കസ്റ്റം മോഡലുകള്‍ പരിശോധിക്കാം.

KUV എക്‌സ്ട്രീം

മഹീന്ദ്രയുടെ ലോകത്തെ ഏറ്റവും വില കുറഞ്ഞ അവതാരമാണ് KUV100. മാരുതി ഇഗ്നിസിന്റെ വിപണിയില്‍ കണ്ണുവെച്ച് KUV100 വിപണിയിലെത്തുന്നു. കൗതുകമുണര്‍ത്തുന്ന മൈക്രോ എസ്‌യുവി ശൈലിയാണ് മോഡലിന്.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

രാജ്യത്ത് KUV100 -യ്ക്കുള്ള പ്രചാരം കണ്ട് KUV100 എക്‌സ്ട്രീമെന്ന കസ്റ്റം പതിപ്പിനെയും മഹീന്ദ്ര ആവിഷ്‌കരിച്ചിട്ടുണ്ട്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് KUV100 എക്‌സ്ട്രീം അരങ്ങേറ്റം കുറിച്ചത്. KUV100 -യുടെ പരുക്കന്‍ പതിപ്പാണ് KUV100 എക്‌സ്ട്രീം. രൂപഭാവത്തില്‍ കൂടുതല്‍ അക്രമണോത്സുകമാവാന്‍ മോഡല്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

TUV300 ആര്‍മര്‍

നാലു മീറ്ററില്‍ താഴെ നീളമുള്ള മഹീന്ദ്രയുടെ ലാഡര്‍ ഫ്രെയിം എസ്‌യുവിയാണ് TUV300. ആര്‍മര്‍ എഡിഷനെന്ന പേരില്‍ എസ്‌യുവിയുടെ കസ്റ്റം പതിപ്പിനെ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ TUV300 ആര്‍മര്‍ കവചിതമല്ല. ആക്‌സസറികളും ബോഡി ക്ലാഡിങ്ങും എസ്‌യുവിയില്‍ കമ്പനി വെച്ചുപിടിപ്പിച്ചിട്ടുണ്ടെന്നുമാത്രം.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

ഥാര്‍ ഡെയ്‌ബ്രേക്ക്

2016 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്രയുടെ താരത്തിളക്കമായിരുന്നു ഥാര്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍. ഥാറിന്റെ ഭീകര പരിണാമം ഡെയ്‌ബ്രേക്കില്‍ കാണാം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പരിഷ്‌കരിച്ച ഡോര്‍ ഘടന തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാടുണ്ട് ഥാര്‍ ഡെയ്‌ബ്രേക്കില്‍. യന്ത്രപ്പിടിയുള്ള മുന്‍ ബമ്പര്‍ ഡെയ്‌ബ്രേക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. വലിയ ടയറുകളും സ്‌നോര്‍ക്കലും പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ യൂണിറ്റും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

ഥാര്‍ വണ്ടര്‍ലസ്റ്റ്

ഓരോ ഓട്ടോ എക്‌സ്‌പോയിലും രൂപം മാറ്റിയ ഒരു ഥാര്‍ പതിപ്പ് വേണമെന്ന് മഹീന്ദ്രയ്ക്ക് നിര്‍ബന്ധമാണ്. ഡെയ്‌ബ്രേക്ക് എഡിഷന്റെ രണ്ടാം അധ്യായം കണക്കെയാണ് 2018 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റ് കടന്നുവന്നത്. പറഞ്ഞുവരുമ്പോള്‍ നവീകരിച്ച ഡെയ്‌ബ്രേക്ക് എഡിഷനാണ് ഥാര്‍ വാണ്ടര്‍ലസ്റ്റ്.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

വിടര്‍ത്തിയ ചിറകുകളുടെ മാതൃകയുള്ള ഗള്‍വിങ് ഡോറുകള്‍ വാണ്ടര്‍ലസ്റ്റ് പതിപ്പിന്റെ പ്രധാന വിശേഷമാണ്. കറുപ്പഴുകള്ള വലിയ ഗ്രില്ല്, ഉയര്‍ത്തിയ വീല്‍ ആര്‍ച്ചുകള്‍, ഓഫ്‌റോഡ് ടയറുകള്‍, ഇരട്ട പുകക്കുഴലുകള്‍ എന്നിവയെല്ലാം ഥാര്‍ വാണ്ടര്‍ലസ്റ്ററിനെ സാധാരണ മോഡലുകളില്‍ നിന്നും വേറിട്ടുനിര്‍ത്തും.

Most Read: ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

സ്‌കോര്‍പിയോ ഡാര്‍ക്ക്‌ഹോഴ്‌സ്

മഹീന്ദ്ര സ്‌കോര്‍പിയോയുടെ സ്‌പെഷ്യല്‍ എഡിഷനാണ് ഡാര്‍ക്ക്‌ഹോഴ്‌സ്. സാധാരണ സ്‌കോര്‍പിയോയെ അപേക്ഷിച്ച് ഡാര്‍ക്ക്‌ഹോഴ്‌സിന് പരുക്കന്‍ ഭാവമേറെ. ബോക്‌സി ഘടനയാണ് ഗ്രില്ലിന്. വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും വലിയ എയര്‍ ഇന്‍ടെയ്ക്കുള്ള ബോണറ്റും ഡാര്‍ക്ക്‌ഹോഴ്‌സിലേക്ക് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്തും. പുറംമോടിയില്‍ കമ്പനി പൂശുന്ന മാറ്റ് ഗ്രെയ് നിറവും ഓറഞ്ച് ഹൈലൈറ്റുകളും സ്‌കോര്‍പിയോ ഡാര്‍ക്ക്‌ഹോഴ്‌സിന്റെ ഡിസൈന്‍ സവിശേഷതയാണ്.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

സ്‌കോര്‍പിയോ എക്‌സ്ട്രീം

ഇരട്ട ക്യാബിനുള്ള പിക്കപ്പ് ട്രക്കിന്റെ രൂപഭാവമാണ് മഹീന്ദ്ര പുറത്തിറക്കുന്ന സ്‌കോര്‍പിയോ എക്‌സ്ട്രീമിന് ലഭിക്കുന്നത്. ബോഡിയ്ക്ക് അടിവരയിട്ട് കടന്നുപോകുന്ന പ്ലാസ്റ്റിക് ക്ലാഡിങ് മോഡലിന്റെ പരുക്കന്‍ ഭാവം പറഞ്ഞുവെയ്ക്കും. മാറ്റ് ഗ്രെയ് നിറമാണ് ക്ലാഡിങ്ങിന്. മുന്‍ ബമ്പറില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക കമ്പിയില്‍ പ്രകാശ തീവ്രതയേറിയ ലൈറ്റുകളും കമ്പനി നല്‍കുന്നുണ്ട്. സണ്‍റൂഫ്, കസ്റ്റം നിര്‍മ്മിത റൂഫ് റെയിലുകള്‍, കടുംമഞ്ഞ നിറമുള്ള ബോഡി പെയിന്റ് എന്നിവയെല്ലാം സ്‌കോര്‍പിയോ എക്‌സ്ട്രീമിന്റെ മറ്റു വിശേഷങ്ങളാണ്.

Most Read: മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

സ്‌കോര്‍പിയോ മൗണ്‍ടെയ്‌നര്‍

സ്‌കോര്‍പിയോ എക്‌സ്ട്രീമില്‍ തൃപ്തിപ്പെടാത്തവരെ ലക്ഷ്യമിട്ടാണ് മഹീന്ദ്ര സ്‌കോര്‍പിയോ മൗണ്‍ടെയ്‌നര്‍ ഒരുങ്ങുന്നത്. എക്‌സ്ട്രീമില്‍ നിന്നും വ്യത്യസ്തമായി ഒരു ക്യാബിന്‍ മാത്രമേ മൗണ്‍ടെയ്‌നര്‍ പിക്കപ്പ് ട്രക്കിനുള്ളൂ. പുതിയ ഗ്രില്ല്, മൂന്നു പോഡുള്ള ഹെഡ്‌ലാമ്പ്, ചുവപ്പഴക് തിളങ്ങുന്ന ഗ്രെയ് ബോഡി നിറമെല്ലാം മോഡലിന്റെ പ്രത്യേകതകളാണ്. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഒരുപിടി അധിക ആക്‌സസിറകളും മൗണ്‍ടെയ്‌നറില്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. സൈഡ് സ്‌കൂപ്പുകള്‍, CRC സ്റ്റീല്‍ ബമ്പര്‍, സ്‌നോര്‍ക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

ബൊലേറോ ആറ്റിറ്റിയൂഡ്

അതീവ ഗൗരവം പ്രകടമാക്കുന്ന കസ്റ്റം ബൊലേറോ പതിപ്പാണ് ആറ്റിറ്റിയൂഡ്. ഒറ്റ ക്യാബിനുള്ള പിക്കപ്പ് ട്രക്ക് ശൈലി മോഡല്‍ പാലിക്കുന്നു. മൂന്നു പോഡുള്ള ഹെഡ്‌ലാമ്പ്, കസ്റ്റം നിര്‍മ്മിത ഓറഞ്ച് ഗ്രില്ല്, ബോണറ്റില്‍ സ്ഥാപിച്ച എയര്‍ ഇന്‍ടെയ്ക്ക്, സ്‌നോര്‍ക്കല്‍ എന്നിവയെല്ലാം ബൊലേറോ ആറ്റിറ്റിയൂഡിന്റെ വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം. ഓറഞ്ച് നിറമുള്ള പുറംമോടിക്ക് ആകര്‍ഷകമായ കോണ്‍ട്രാസ്റ്റ് ഭാവമേകാന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്ങിന് കഴിയുന്നുണ്ട്. ഇതേസമയം, അകത്തളത്തില്‍ നിറശൈലി നേരെ മറിച്ചാണ്. കറുപ്പു നിറത്തിനാണ് ക്യാബിനകത്ത് പ്രധാന്യം.

Most Read: മഹീന്ദ്ര ഥാര്‍ 700 ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

ഡിസി മറാസോ

കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മറാസോ എംപിവിയെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്. മറാസോയെ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ഡിസി രൂപകല്‍പ്പന ചെയ്ത കസ്റ്റം മറാസോ പതിപ്പിനെയും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. പുറംമോടിയിലുപരി അകത്തളത്തിന് പുതിയ ആഢംബര നിര്‍വചനം കല്‍പ്പിച്ചാണ് മറാസോ എംപിവിയെ ഡിസി ആവിഷ്‌കരിക്കുന്നത്. എല്‍സിഡി സ്‌ക്രീനുകള്‍, മിനി ഫ്രിഡ്ജ്, ചാഞ്ഞിരിക്കാവുന്ന സോഫാ സീറ്റുകള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിങ് ഉള്‍പ്പെടെ ധാരാളം സവിശേഷതകള്‍ മറാസോയുടെ ഡിസി എഡിഷന്‍ അവകാശപ്പെടും.

Most Read Articles

Malayalam
English summary
Official Mahindra Custom SUVs. Read in Malayalam.
Story first published: Saturday, June 29, 2019, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X