യൂണിവെര്‍സല്‍ സ്മാർട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

രാജ്യവ്യാപകമായി ഡ്രൈവിംഗ് ലൈസന്‍സുകളുടെ ഏകീകരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് പാന്‍ കാര്‍ഡ് എന്നിവയിലെ പോലെ ഡ്രൈവിംഗ് ലൈസന്‍സിലെ ഘടനയും, ഫോണ്ടും, രൂപരേഖയും രാജ്യത്തെമ്പാടും ഒരേപോലെ ആയിരിക്കും. സംസ്ഥാനങ്ങളിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ (RTO) വഴിയാവും യൂണിവെര്‍സല്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നത്.

യൂണിവെര്‍സല്‍ സ്മാർട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

വ്യാജ ലൈസന്‍സുകള്‍ തടയാനും രാജ്യമെങ്ങും ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഒരു സ്റ്റാന്‍ഡര്‍ഡ് രൂപഘടന കൊണ്ടു വരുന്നതിനുമാണ് ഈ നടപടി. നിലവില്‍ സംസ്ഥാനങ്ങളിലെ വിവിധ RTO ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പല രൂപഘടനകളായിരിക്കും. അതുകൊണ്ട് സാധാരണ ചെക്കിംഗ് സമയത്ത് പോലും ട്രാഫിക്ക് പെലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്ന് തുടങ്ങി വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

യൂണിവെര്‍സല്‍ സ്മാർട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

അതോടൊപ്പം രാജ്യവ്യാപകമായി ഒരു ഡ്രൈവിംഗ് ലൈസന്‍സ് ഡേറ്റാബേസ് ഇല്ലാത്തതിനാല്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വളരെ വ്യാപകമാവുന്നു. ഇത്തരം വ്യാജ ലൈസന്‍സുകള്‍ പെരുകുന്നത് ഇല്ലാതാക്കാനായി ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

Most Read: ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

യൂണിവെര്‍സല്‍ സ്മാർട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

കേന്ദ്ര ഗതാതഗത മന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മോട്ടോര്‍ വാഹന ഭേതഗതി ബില്ലും രാജ്യസഭയുെട അംഗീകാരത്തിനായി സമര്‍പ്പിച്ചു. വാഹനയാത്രക്കാര്‍ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കാതിരിക്കാനായി ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ മേല്‍ ചുമത്തുന്ന പിഴ പതിന്മടങ്ങ് വര്‍ധിപ്പികണമെന്നാണ് ഭേതഗതി ബില്ല് ആവശ്യപ്പെടുന്നത്.

Most Read: ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

യൂണിവെര്‍സല്‍ സ്മാർട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

ഭേതഗതി ബില്ലില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ബില്ല് പാസ്സാക്കി ഇവയെല്ലാം നിയമമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതേ ചൊല്ലി 2017-ല്‍ അദ്യം കൊണ്ടു വന്ന ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. നാളിതുവരെയും അത് അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു.

Most Read: മോഡിഫൈ ചെയ്ത് മഹീന്ദ്ര വില്‍ക്കുന്ന ചില എസ്‌യുവികള്‍

യൂണിവെര്‍സല്‍ സ്മാർട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായുള്ള ടെസ്റ്റുകള്‍ സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. ഇപ്പോഴുള്ള ടെസ്റ്റുകള്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് അത്രകണ്ട് മതിയായവയല്ല. അതാണ് ശരിയായ പരിശീലനം ലഭിക്കാത്ത ഡ്രൈവര്‍മാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പെരുകുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നതും. ഇത്തരം ഡ്രൈവര്‍മാര്‍ മറ്റ് റോഡ് യാത്രക്കാര്‍ക്ക കൂടെ ഭീഷണിയാണ്.

Most Read Articles

Malayalam
English summary
Union Govt to introduce Universal Smart Card Driving License across the Nation. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X