ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

വ്യാപാര ആവശ്യങ്ങള്‍ക്ക് ഉതകുന്ന സ്‌പോക്ക് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിനെ Li-ions ഇലെക്ട്രിക്ക് പുറത്തിറക്കി. തിരഞ്ഞെടുക്കുന്ന ഓപ്ഷനുകള്‍ അനുസരിച്ച് 65,000 മുതല്‍ 99,000 രൂപ വരെ ഇ -സ്‌കൂട്ടറിന് വില വരും.

ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

Li-ions ഇലെക്ട്രിക്ക് സൊലൂഷന്‍സ് എന്നത് ഒരു ഇന്ത്യന്‍ കമ്പനിയാണ്. സ്‌പോക്കിന്റെ ഡിസൈന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പൂര്‍ണ്ണമായും ലോക്കല്‍ ലെവലില്‍ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ട് തന്നെ ഇ -സ്‌കൂട്ടര്‍ പൂര്‍ണ്ണമായും സ്വദേശിയാണ്.

ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

വളരെ ആകര്‍ഷകമായ ഡിസൈനും സ്റ്റൈലിംഗുമാണ് വാഹനത്തിനുള്ളത്. മുന്‍വശത്ത് വലിയ വട്ടത്തിലുള്ള ഹെഡ്‌ലാമ്പാണ് നല്‍കിയിരിക്കുന്നത്. പിന്നില്‍ ഫാക്ടറിയില്‍ നിന്നും ഫിറ്റ് ചെയ്തുവരുന്ന തെര്‍മല്‍ ഇന്‍സുലേഷന്‍ കാര്‍ഗോ ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ടേണ്‍ ഇന്റിക്കേറ്ററുകള്‍ ടെയില്‍ ലാമ്പുകളില്‍ തന്നെ ഇടം പിടിക്കുന്നു. ജുലായ് വാഹനം വില്‍പ്പനയ്ക്കായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

വൈദ്യുത വാഹന രംഗം വളരെ വേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്, അതു കൊണ്ട് തന്നെ ഓരോ ദിവസവും ഈ മേഖലയിലേക്ക് പല പുതിയ ബ്രാന്റുകളും കടന്നുവരികയാണ്. ഇരുചക്ര ഇലക്ട്രിക്ക് വാഹന വിപണി വളരെ പ്രാരംഭ ഘട്ടത്തിലാണ്. അതിനാല്‍ മിക്ക നിര്‍മ്മാതാക്കളും സാമാന്യ നിലയില്‍ ഉയര്‍ന്ന പെര്‍ഫോമെന്‍സ് ഇല്ലാത്ത എന്നാല്‍ മാന്യമായ രീതിയിലുള്ള ഇ-സ്‌കൂട്ടറുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുന്നത്.

Most Read: ഫ്‌ളിപ്പ്കാര്‍ട്ട് ഡെലിവറിക്ക് ഇനി വൈദ്യുത വാഹനങ്ങള്‍

ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

ഉയര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്ന സ്‌കൂട്ടറുകള്‍ ഉണ്ടെങ്കിലും അവയുടെ വില കൂടുതലായിരിക്കും. വൈദ്യുത വാഹനങ്ങളുെട മേഖയില്‍ വളരെയധികം പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് സ്‌പോക്കിനെ വിപണിയില്‍ എത്തിച്ചത് എന്നാണ് ഇലെക്ട്രിക്ക് പരയുന്നത്. 2.9 kWh ലിത്തിയം-ഐയണ്‍ ബാറ്ററിയാണ് സ്‌പോക്കിന് കരുത്തേകുന്നത്.

Most Read: ബിഎംഡബ്ല്യു ബൈക്കുകളില്‍ ആഹ്ളാദം പങ്ക് വച്ച് ഷാരൂഖ് ഖാന്‍

ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

2.1 kW പരമാവധി പവര്‍ നല്‍കുന്ന ബ്രഷ്‌ലെസ്സ് DC ഹബ് മോട്ടറാണ് വാഹനത്തിലുള്ളത്. 1.2 kW ആണ് നിരന്തരമായ പവര്‍ ഔട്ട്പുട്ട്. 45 km/h ആണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. ഉപഭോക്താവിന്റെ ആവശ്യാനുസരണം ബാറ്ററി തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ബാറ്ററിയെ ആശ്രയിച്ച് 50-130 കിലോമീറ്റര്‍ വേഗത വരെയുള്ള റേഞ്ച് സ്‌കൂട്ടറിനുണ്ട്.

Most Read: ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹരിതമായിരിക്കട്ടെ ഓരോ ഡെലിവറിയും, ഇലെക്ട്രിക്ക് സ്‌പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

ഹരിത യാത്രാ സംവിധാനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് Li-ions ഇലെക്ട്രിക്ക് സൊലൂഷന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഗുര്‍വീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു. ഇലക്ട്രിക്ക് യാത്രാ സംവിധാനങ്ങളിലൂടെ രാജ്യത്തെ പരിസ്ഥിതി പരിപാലനവും സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇ-കൊമേര്‍സ് രംഗത്തെ ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടും തങ്ങളുടെ ഡെലിവറി വാഹനങ്ങളില്‍ 40 ശതമാനം 2020 -ന് മുന്‍പ് വൈദ്യുതികരിക്കാന്‍ തീരുമാനിച്ചു എന്നതും വൈദ്യുത വാഹനങ്ങള്‍ക്ക് പരോത്സാഹനമാണ്.

Most Read Articles

Malayalam
English summary
Elektrik Spock e-Scooter Launched In India — Seems Perfect For Doorstep Delivery. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X