ബിഎംഡബ്ല്യു ബൈക്കുകളില്‍ ആഹ്ളാദം പങ്ക് വച്ച് ഷാരൂഖ് ഖാന്‍

അടുത്തിടെയാണ് ബോളിവുഡ് സിനിമാ രംഗത്ത് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ 27 വര്‍ഷം പൂര്‍ത്തീകരിച്ചത്. ദീവാനാ എന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തില്‍ മോട്ടോര്‍ സൈക്കിളില്‍ ഗാനം ആലപിച്ചായിരുന്നു താരത്തിന്റെ കടന്നുവരവ്. 27 വര്‍ഷത്തെ തന്റെ സിനിമാ ജീവിതവും യാത്രയും അനുസ്മരിച്ച് കൊണ്ട് മുംബൈയില്‍ തന്റെ വസതിയായ മന്നത്തിന് മുമ്പില്‍ ഈ രംഗം വീണ്ടും പുനസൃഷ്ടിക്കുകയായിരുന്നു സൂപ്പര്‍ താരം.

ബിഎംഡബ്ല്യു ബൈക്കുകളില്‍ ആഹ്ളാദം പങ്ക് വച്ച് ഷാരൂഖ് ഖാന്‍

ഡീവാനയിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ബിഎംഡബ്ല്യുവിന്റെ G 310R നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചാണ് താരം ഈ രംഗം വീണ്ടും ചിത്രീകരിച്ചത്. ഇതിനായി ബിഎംഡബ്ല്യു മോട്ടൊറാഡ് മുംബൈ ഡീലറാണ് ഷാരൂഖിന് ബൈക്ക് അയച്ചത്.

ബിഎംഡബ്ല്യു ബൈക്കുകളില്‍ ആഹ്ളാദം പങ്ക് വച്ച് ഷാരൂഖ് ഖാന്‍

വീഡിയോയില്‍ കാണുന്നത് പോലെ തന്റെ വീടിന് മുമ്പിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ വളരെ പതിയെ ബൈക്ക് ഓടിക്കുന്ന ഷാരൂഖിനെയാണ്. എന്നാല്‍ വീഡിയോയുടെ അവസാനം എല്ലാവരും ഹെല്‍മെറ്റ് ഉപയോഗിച്ചേ ബൈക്ക് ഓടിക്കാവൂ എന്ന് പ്രത്യേക നിര്‍ദ്ദേശവും താരം നല്‍കുന്നു. ബൈക്കുകള്‍ തനിക്ക് ഓടിച്ച് നോക്കുവാനായി ബിഎംഡബ്ല്യു മോട്ടൊറാഡ് തനിക്ക് അയച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഡബ്ല്യുവിന്റെ എന്റ്രി ലെവല്‍ മോഡലുകളായ ബൈക്കുകള്‍ വാങ്ങാന്‍ താരത്തിന് ഉദ്ദേശമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഒന്നുമില്ല.

ബിഎംഡബ്ല്യു ബൈക്കുകളില്‍ ആഹ്ളാദം പങ്ക് വച്ച് ഷാരൂഖ് ഖാന്‍

കഴിഞ്ഞ പല വര്‍ഷങ്ങളായി ഈ മോട്ടോര്‍സൈക്കിളുകള്‍ നിരവധി താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. യുവരാജ് സിംഗ്, സൗരവ് ഗാംഗുലി, ഷാഹിദ് കപ്പൂര്‍ എന്നിവരാണ് ബിഎംഡബ്ല്യു G 310R നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക് കൈക്കലാക്കിയവരില്‍ പ്രമുഖര്‍. വരുന്ന ആഴ്ച്ചകളില്‍ കിംഗ് ഷാനും ഇവയില്‍ ഒന്ന് സ്വന്തമാക്കിയാല്‍ ആശ്ചര്യപ്പെടേണ്ടതില്ല. പക്ഷേ ഷാറൂഖ് അത്ര ബൈക്ക് പ്രേമി ഒന്നുമല്ല, കാറുകളോടാണ് പൊതുവെ കമ്പം കൂടുതല്‍. 7 -സീരീസ് ലക്ക്ഷ്വറി സലൂണും, 650i കണ്‍വെര്‍ട്ടിബിളും അടങ്ങുന്ന തന്റെ ബിഎംഡബ്ല്യു കാറുകള്‍ക്കാണ് താരം അറിയപ്പെടുന്നത്.

Most Read: വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

ബിഎംഡബ്ല്യു ബൈക്കുകളില്‍ ആഹ്ളാദം പങ്ക് വച്ച് ഷാരൂഖ് ഖാന്‍

കഴിഞ്ഞ വര്‍ഷമാണ് ബിഎംഡബ്ല്യു മോട്ടൊറാഡ് പ്രീമിയം ബൈക്കുകളായ G 310R, GS 310R എന്നിവ പുറത്തിറക്കിയത്. G 310R -ന് 2.99 ലക്ഷവും GS 310R -ന് 3.49 ലക്ഷം രൂപയുമായിരുന്നു പ്രാരംഭ വില. തുടക്കത്തില്‍ നല്ല വില്‍പ്പന ഉണ്ടായിരുന്നെങ്കിലും പതിയെ വിപണിയിലെ മത്സരം മൂലവും ഇതേവിലയ്ക്ക് മറ്റ് ഫീച്ചറുകള്‍ കൂടിയ ബൈക്കുകളുടെ ലഭ്യതയും വില്‍പ്പന ഇടിച്ചു.

Most Read: രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

ബിഎംഡബ്ല്യു മോട്ടൊറാഡുമായി കൈ കോര്‍ത്ത് ടിവിഎസ് മോട്ടോര്‍സാണ് ഹൊസൂറില്‍ ബിഎംഡബ്ല്യു G 310R, GS 310R എന്നീ മോഡലുകള്‍ നിര്‍മ്മിക്കുന്നത്. ഈ കാരണത്താല്‍ ടിവിഎസ് അപ്പാച്ചെ RR 310 -നുമായി എഞ്ചിന്‍, ഗിയര്‍ ബോക്‌സ് എന്നിങ്ങനെ നിരവധി പാര്‍സുകളും ഘടകങ്ങളും പങ്ക് വയ്ക്കുന്നു. എന്നാല്‍ സ്റ്റൈലിംഗ്, സസ്‌പെന്‍ഷന്‍, എര്‍ഗൊനോമിക്‌സ്, വില്‍പ്പനയ്ക്ക് സേഷമുള്ള സര്‍വ്വീസ് എല്ലാം വ്യത്യാസമാണ്.

Most Read: എംജി ഹെക്ടര്‍ - എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ബിഎംഡബ്ല്യു ബൈക്കുകളില്‍ ആഹ്ളാദം പങ്ക് വച്ച് ഷാരൂഖ് ഖാന്‍

28 Nm torque -ല്‍ 34 bhp കരുത്ത് നല്‍കുന്ന 311 സിസി റിവേര്‍സ് ഇന്‍ക്ലൈന്‍ഡ് നാല് സ്‌ട്രോക്ക് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് G 310R, GS 310R എന്നിവയുടെ ഹൃദയം. ഇരു ബൈക്കുകളിലും 6 സ്പീഡ് സ്റ്റാന്റേര്‍ഡ് ഗിയര്‍ബോക്‌സ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍, ലിക്വിഡ് കൂളിംഗ് എഞ്ചിനുകളാണ്. ഇരു ബൈക്കുകളും മുന്‍വശത്ത് അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്‌സും പിന്നല്‍ മോണൊഷോക്ക് സസ്‌പെന്‍ഷനുമാണെങ്കിലും ഒരു ഓഫ്‌റോഡ് ബൈക്ക് എന്ന നിലയില്‍ GS 310R -ന്റെ സസ്‌പെന്‍ഷന്‍ ഇത്തിരി ഉയറത്തിലാണ്. ഇരട്ട ചാനല്‍ എബിഎസോടു കൂടിയ സ്റ്റാന്റേര്‍ഡ് ഡിസ്‌ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും.

Source: AP Today/You Tube

Most Read Articles

Malayalam
English summary
Shahrukh Khan Celebrates 27 Years of Bollywood life with BMW G 310R & GS 310R. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X