ജയ് ഹോയില്‍ സല്‍മാന്റെ ഡര്‍ട് ബൈക്ക് പ്രകടനം
ജനുവരി 24ന് റിലീസ് ചെയ്യാനിരിക്കുന്ന സല്ലുവിന്റെ പുതിയ പടം ജയ് ഹോ ഇപ്പോള്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ചിത്രത്തിന്റെ ലൊക്കേഷനുകളില്‍ നിന്നുള്ള ചിത്രങ്ങളെത്തിയപ്പോള്‍ വണ്ടിതാല്‍പര്യം ഉള്ള ഗടികള്‍ക്ക് കൗതുകം പകരുന്ന ചിലത് കാണാന്‍ കഴിഞ്ഞു.
സുസൂക്കി മോട്ടോര്‍സൈക്കിളിന്റെ ബ്രാന്‍ഡ് അംബാസ്സഡറായ സല്‍മാന്‍ ഖാന്‍ തന്റെ പടങ്ങളില്‍ സുസൂക്കി ബൈക്കുകള്‍ ഉപയോഗിക്കാറുണ്ട്. ഒരു ബ്രാന്‍ഡ് അംബാസ്സഡറര്‍ എന്ന നിലയില്‍ കവിഞ്ഞ വിധേയത്വം സുസൂക്കി ബൈക്കുകളോട് പുലര്‍ത്തുന്നയാളാണ് സല്ലു. ഇക്കാര്യം ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചതിന്റെ ലിങ്കം ഇതാ.
ഇത്തവണ സുസൂക്കി അക്‌സസ് സ്‌കൂട്ടറിലും ആര്‍എം-സെഡ്450 ഡര്‍ട് ബൈക്കിലുമാണ് സല്ലു പ്രത്യേക്ഷപ്പെടുന്നത്. ചിത്രങ്ങളും വിവരങ്ങളും താഴെക്കാണാം.

സുസൂക്കി അക്‌സസ്
ഇന്ത്യയിലെ ഏറ്റം മികച്ച വില്‍പനയുള്ള ബൈക്കുകളിലൊന്നാണ് സുസൂക്കി ആക്‌സസ് സ്‌കൂട്ടര്‍. ഹോണ്ട ആക്ടിവയോട് അതിശക്തമായ പ്രതിരോധമാണ് ഈ സ്‌കൂട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്.

സുസൂക്കി അക്‌സസ്
കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 56,884 രൂപയാണ് സുസൂക്കി ആക്‌സസിന് വില.

സുസൂക്കി അക്‌സസ്
4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിനുള്ളത്. 7000 ആര്‍പിഎമ്മില്‍ 8.5 കുതിരശക്തി പകരാന്‍ താക്കത്തുണ്ട് ഈ എന്‍ജിന്. 5000 ആര്‍പിഎമ്മില്‍ 9.8 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

സുസൂക്കി അക്‌സസ്
മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. സീറ്റിനടിയില്‍ 20 ലിറ്റര്‍ സ്‌പേസ് ലഭ്യമാക്കിയിട്ടുണ്ട്.

സുസൂക്കി അക്‌സസ്
വാഹനത്തിന്റെ കെര്‍ബ് വെയ്റ്റ് 112 കിലോഗ്രാം. 6.0 ലിറ്റര്‍ ഇന്ധനടാങ്ക് ശേഷിയുണ്ട് അക്‌സസിന്.

സുസൂക്കി അക്‌സസ്
സുസൂക്കി അക്‌സസ് വലിയ തോതില്‍ സ്വീകരിക്കപ്പെട്ട സ്‌കൂട്ടറാണെങ്കിലും മൈലേജിന്റെയും മറ്റും കാര്യത്തില്‍ ചില പരാതികള്‍ പൊതുവില്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

സുസൂക്കി ആര്‍എം സെഡ്450
സുസൂക്കി ആര്‍എം സെഡ്450-യുടെ 2014 മോഡലാണ് സല്‍മാന്‍ ഖാന്‍ ജയ്‌ഹോയില്‍ ഓടിക്കുന്നത്.

സുസൂക്കി ആര്‍എം സെഡ്450
449സിസി, 4 സ്‌ട്രോക്ക്, ലിക്യുഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സുസൂക്കി ആര്‍എം സെഡ്450-യിലുള്ളത്.

സുസൂക്കി ആര്‍എം സെഡ്450
സൈക്കിള്‍ വേള്‍ഡ് മാഗസിന്റെ 'ബെസ്റ്റ് മോട്ടോക്രോസ്സര്‍' അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട് ഈ ഡര്‍ട്ട്‌ബൈക്ക്.

സുസൂക്കി ആര്‍എം സെഡ്450
113 കിലോഗ്രാമാണ് ബൈക്കിന്റെ കെര്‍ബ് വെയ്റ്റ്.

സുസൂക്കി ആര്‍എം സെഡ്450
5 സ്പീഡ് കോണ്‍സ്റ്റന്‍ഡ് മെഷ് ട്രാന്‍സ്മിഷന്‍. ചാമ്പ്യന്‍ യെല്ലോ, സോളിഡ് ബ്ലാക് എന്നീ നിറങ്ങളിലാണ് വാഹനം വരുന്നത്. സല്‍മാന്‍ ഖാന്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് ചാമ്പ്യന്‍ യെല്ലോ നിറത്തിലുള്ള വേരിയന്റാണ്.

സുസൂക്കി ആര്‍എം സെഡ്450
മുമ്പിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 6.2 ലിറ്റര്‍ ഇന്ധനടാങ്ക് ശേഷിയാണ് വാഹനത്തിനുള്ളത്.


Click it and Unblock the Notifications








