ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിൾ സ്വന്തമാക്കി ഹിന്ദി സൂപ്പർ താരം ഷാഹിദ് കപൂർ. മോട്ടോർസൈക്കിൾ ആരാധകനായ ഷാഹിദിന്റെ ഗാരേജിൽ ഇതിനേടകം തന്നെ നിരവധി പ്രീമിയം ലക്ഷ്വറി ബൈക്കുകൾ ഇടംപിടിച്ചിട്ടുണ്ട്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

സിനിമക്കു പുറമെ താരം ഏറ്റവും കൂടുതൽ പ്രണയിക്കുന്നതും വാഹനങ്ങളാണ്. ഷാഹിദ് കപൂറിന് ഇതിനകം തന്നെ മറ്റ് ഡ്യുക്കാട്ടി മോട്ടോർസൈക്കിളുകളും മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള കുറച്ച് മോഡലുകളും സ്വന്തമായുണ്ട്. അതിനു പുറമെയാണ് ഇപ്പോൾ 12 ലക്ഷം രൂപ വിലമതിക്കുന്ന ഒരു പുതിയ ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് മോഡൽ കൂടി സ്വന്തമാക്കിയിരിക്കുന്നത്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

പുതിയ ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിന് ഇന്ത്യയിൽ ഓൺറോഡ് വില ഏകദേശം 14 ലക്ഷം രൂപ വരുമെന്നാണ് കണക്കുകൾ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ പ്രീമിയം ബൈക്ക് സ്വന്തമാക്കിയ വിവരം ഷാഹിദ് പങ്കുവെച്ചത്. ബ്ലൂ-വൈറ്റ് കളർ കോമ്പിനേഷനിലുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

MOST READ: യൂസ്ഡ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ നിന്നും വാങ്ങാം; മികച്ച മിഡില്‍വെയ്റ്റ് മോഡലുകള്‍ ഇതാ

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

ഈ മോഡൽ 2020-ൽ അവതരിപ്പിച്ച പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ശ്രേണിയിൽ നിന്നുള്ളതാണ്. പുതിയ മോഡൽ ശ്രേണിയിൽ ഡ്യുക്കാട്ടി അവതരിപ്പിച്ച പുതിയ നിറവും ഇതാണ്. 1980-കളിലെ എൻഡ്യൂറോ ബൈക്കുകളുടെ ഓർമയ്ക്കായാണ് ഡെസേർട്ട് സ്ലെഡിനെ ഇറ്റാലിയൻ ബ്രാൻഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

ഒരു പുതിയ സീറ്റും മെഷ് ഹെഡ്‌ലൈറ്റ് കവറും ചേർത്താണ് തന്റേതായ യൂണീക്നെസ് കൊണ്ടുവരാൻ കമ്പനി ശ്രമിച്ചത്. ഡെസേർട്ട് സ്ലെഡിന്റെ ഫ്രെയിമും പരിഷ്‌ക്കരിക്കപ്പെടുകയും അധിക കരുത്ത് ലഭിക്കുകയും ചെയ്യുമ്പോൾ സ്വിംഗാർമിന് ബലപ്പെടുത്തലുകളും ഇപ്പോൾ ലഭിക്കുന്നുണ്ട്.

MOST READ: ട്രക്കുകളുടെ പിന്നിലെ 'ഹോണ്‍ ഓകെ പ്ലീസ്' എന്താണ്? പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് പറയാന്‍

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

200 mm ക്രമീകരണങ്ങളും സമഗ്രമായ ട്രാവലുമാണ് ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ വാഗ്ദാനം ചെയ്യുന്നത്. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബൈക്കിന് മികച്ച ഉയരമാണുള്ളത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

803 സിസി, എൽ-ട്വിൻ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ എന്നിവയാണ് ഈ ബൈക്കിന്റെ കരുത്ത്. ഇത് പരമാവധി 75 bhp പവറിൽ 68 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമായ ഒന്നാണ്. ഈ മോട്ടോർസൈക്കിളിനു പുറമെ ഷാഹിദ് കപൂറിന് സ്വന്തമായി ഒരു ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 മോഡലുമുണ്ട്.

MOST READ: ഇനി ഡീലര്‍ഷിപ്പുകള്‍ കയറി ഇറങ്ങേണ്ട; Ampere ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഫ്ലിപ്പ്കാർട്ടില്‍ നിന്നും വാങ്ങാം

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

2019-ലാണ് താരം ഈ ബൈക്ക് സ്വന്തമാക്കുന്നത്. ഇത് ഒരു സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളാണ് എന്നതാണ് ഹൈലൈറ്റ്. പ്രത്യേക പതിപ്പിന് ബ്രഷ്‌ഡ് അലുമിനിയം പാർട്‌സുകളാണ് ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി സമ്മാനിച്ചിരിക്കുന്നത്. ബൈക്കിന്റെ മൂഡി ബ്ലൂ-ഗ്രേ നിറത്തിലുള്ള മോഡലാണ് ഷാഹിദിന്റെ ഗാരേജിൽ ഇടംപിടിച്ചിരിക്കുന്നത്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

റേഡിയേറ്റർ ആവരണം, മഡ്ഗാർഡുകൾ, സ്വിംഗ് ആം എന്നിവയിലാണ് ഹൈലൈറ്റുകൾ. ഹെഡറിൽ തിളങ്ങുന്ന ക്രോം ഹൈലൈറ്റുകളും ബൈക്കിന് ലഭിക്കുന്നു. തവിട്ടുനിറത്തിലുള്ള റെട്രോ-ലുക്ക് സീറ്റും ഇതിലുണ്ട്. ഫീച്ചറുകൾ കൂട്ടിച്ചേർത്ത ബൈക്കിന്റെ അടിസ്ഥാന വേരിയന്റിനേക്കാൾ 20,000 രൂപ അധികമാണ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 മോഡലിനായി മുടക്കേണ്ടി വരുന്നത്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

ആക്റ്റീവ്, ജേർണി, സിറ്റി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾക്കൊപ്പം റൈഡ്-ബൈ-വയർ സിസ്റ്റവും ഡ്യുക്കാട്ടിയുടെ ഈ മോഡലിന് ലഭിക്കുന്നുണ്ട്. ബൈക്കിന് 7,600 rpm-ൽ പരമാവധി 85 bhp കരുത്തും 4,750 rpm-ൽ 88 Nm torque ഉം നൽകുന്ന 1,079 സിസി, ലിക്വിഡ് കൂൾഡ്, എൽ-ട്വിൻ എഞ്ചിനാണ് ലഭിക്കുന്നത്

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

ആക്ടീവ്, ജേർണി മോഡലുകളിൽ മോട്ടോർസൈക്കിളിന് പരമാവധി 85 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുമ്പോൾ സിറ്റി മോഡിൽ ഡ്യുക്കാട്ടി സ്ക്രാംബ്ലർ 1100 പരമാവധി 75 bhp കരുത്ത് മാത്രമാവും പുറത്തെടുക്കുക. ഡ്യുക്കാട്ടി മോഡലുകൾക്ക് പുറമെ BMW R 1250 GS സൂപ്പർ അഡ്വഞ്ചർ ബൈക്കും ഹിന്ദി സൂപ്പർ താരം ഷാഹിദ് കപൂറിന് സ്വന്തമായുണ്ട്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

ഈ മോട്ടോർസൈക്കിളിന് 1,254 സിസി ബോക്‌സർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 138 bhp കരുത്ത് വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ യൂണിറ്റാണ്. താരത്തിന്റെ ഗാരേജിലേക്ക് നോക്കിയാൽ ബവേറിയൻ ബ്രാൻഡിൽ നിന്നുള്ള സിംഗിൾ സിലിണ്ടറും ഏറ്റവും താങ്ങാനാവുന്നതുമായ മോട്ടോർസൈക്കിളായ ബിഎംഡബ്ല്യു G 310R മോഡലും സ്വന്തമായുണ്ട്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

ജോൺ ഏബ്രാഹമിനു ശേഷം മോട്ടോർസൈക്കിളുകളെ പ്രണയിക്കുന്ന ഹിന്ദി സിനമാ താരമാണ് ഷാഹിദ് കപൂറിനെന്ന് തെളിയിക്കുന്നതാണ് ഒരു ഹാർലി-ഡേവിഡ്‌സൺ ഫാറ്റ്‌ബോയ് പ്രീമിയം ക്രൂയിസറിന്റെ സാന്നിധ്യവും. ഫാറ്റ്‌ബോയ്‌ക്കൊപ്പം കൂടുതൽ തവണ ഉപയോഗിച്ചിട്ടില്ലെങ്കിലും ഹാഷിദ് ഈ ക്രൂയിസറിനെ ഇഷ്ടപ്പെട്ടിരുന്നു. മാത്രമല്ല പലപ്പോഴും രാത്രി വൈകിയുള്ള സവാരികളിൽ ഒറ്റയ്ക്ക് പോവാനും ഈ മോഡലാണ് താരം തെരഞ്ഞെടുക്കാറ്.

More from DriveSpark

Article Published On: Monday, August 29, 2022, 15:40 [IST]
English summary
Shahid kapoor just bought a brand new ducati scrambler desert sled worth over rs 14 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X