ബ്രിട്ടീഷുകാരന്‍ തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സ് കൊണ്ട് പ്രതികാരം വീട്ടി സിഖുകാരന്‍

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

റോള്‍സ് റോയ്‌സ് കാറുകളെ കുപ്പത്തൊട്ടിയാക്കിയ ഇന്ത്യന്‍ രാജാക്കാന്മാരെ കാര്‍ പ്രേമികള്‍ ഒരിക്കലും മറക്കില്ല. ആഢംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സ് കാറുകളില്‍ പ്രതികാരം വീട്ടുക... അത് രാജകീയമാണ്.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

സിഖ് വംശജനായ റൂബെന്‍ സിങ്ങും പ്രതികാരത്തിന് റോള്‍സ് റോയ്‌സ് കാറുകളെ തെരഞ്ഞെടുത്തത് ഇതേ കാരണം കൊണ്ടാണ്. തന്റെ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച ബ്രിട്ടീഷ് വ്യവസായിയെ റോള്‍സ് റോയ്‌സ് കൊണ്ട് വ്യത്യസ്തമായി വെല്ലുവിളിച്ചിരിക്കുകയാണ് സിഖ് വംശജനായ റൂബെന്‍ സിങ്ങ്.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

ആഴ്ചയില്‍ ഏഴു ദിവസവും തലപ്പാവിന്റെ നിറത്തിന് അനുയോജ്യമായ റോള്‍സ് റോയ്‌സ് കാറുകളില്‍ എത്തിയ റൂബെന്‍ സിങ്ങ് തന്നെ പരിഹസിച്ച ബ്രിട്ടീഷ് വ്യവസായിക്ക് മുഖമടച്ച മറുപടിയാണ് നല്‍കിയത്.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

തനിക്കൊപ്പം ടര്‍ബന്‍ ചലഞ്ചില്‍ മത്സരിക്കാന്‍ ബ്രിട്ടീഷ് വ്യവസായിയെ ക്ഷണിക്കാനും റൂബെന്‍ സിങ്ങ് മറന്നില്ല. എന്തായാലും റൂബെന്‍ സിങ്ങിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് വ്യവസായി ഒരുക്കമായില്ലെന്നാണ് വിവരം.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

'ബ്രിട്ടീഷ് ബില്‍ ഗേറ്റ്‌സ്' എന്നറിയപ്പെടുന്ന റൂബെന്‍ സിങ്ങ് തന്നെയാണ് കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്. തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് കാറുകളെ അണിനിരത്തി റൂബെന്‍ സിങ്ങ് നടത്തിയ മധുരപ്രതികാരം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

ഏഴു ദിവസം തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സുകളെ സ്വന്തമാക്കി കണ്ടുമുട്ടുക എന്നതായിരുന്നു വെല്ലുവിളി.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

ഗോസ്റ്റ്, ഡൊണ്‍, ഫാന്റം, റെയ്ത് ഉള്‍പ്പെടുന്ന വമ്പന്മാരെ അണിനിരത്തിയാണ് റൂബെന്‍ സിങ്ങ് ടര്‍ബന്‍ ചലഞ്ച് ജയിച്ചത്. ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരഭങ്ങളുടെ തലവനാണ് റൂബെന്‍ സിങ്ങ്.

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

കഴിഞ്ഞ രക്ഷാബന്ധന്‍ വേളയിൽ ഫോക്‌സ്‌വാഗണ്‍ സഹോദരിമാരെ ഓര്‍ത്ത് അഭിമാനം കൊണ്ട ഔഡിയെ കാർ പ്രേമികൾ മറന്നു കാണില്ല. R8 നെ പശ്ചാത്തലമാക്കി സമര്‍പ്പിച്ച രക്ഷാബന്ധന്‍ സന്ദേശത്തില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള സൂപ്പര്‍കാര്‍ സഹോദരിമാര്‍ക്ക് ഔഡി ആശംസ നേരുകയായിരുന്നു.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

നര്‍മ്മത്തില്‍ ചാലിച്ച ഔഡിയുടെ പുതിയ സന്ദേശം ഓര്‍മ്മപ്പെടുത്തുന്നത് കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് നടന്ന ബ്രാന്‍ഡ് പോരിനെയാണ്. ഔഡിയും ബിഎംഡബ്ല്യുവും പരസ്പരം പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍ വിധി പറയാന്‍ കാത്തത് ഉപഭോക്താക്കളായിരുന്നു.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

റോഡരികില്‍ സ്ഥാപിച്ച ബില്‍ബോര്‍ഡുകള്‍ മുഖേനയാണ് മാസങ്ങള്‍ നീണ്ടുനിന്ന പരസ്യയുദ്ധം അരങ്ങേറിയത്. പിന്നീട് പോരിനിടയിലേക്ക് കടന്നുവന്ന ബെന്റ്‌ലി രംഗം ശാന്തമാക്കി. കാര്‍ വിപണി എക്കാലത്തുമായി കണ്ട പരസ്യ പോരിന്റെ ചില ദൃശ്യങ്ങള്‍ —

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

തുടക്കം ഔഡിയില്‍ നിന്നും

പുത്തന്‍ ഔഡി A4 ന്റെ അവതരണത്തില്‍ ബിഎംഡബ്ല്യുവിനെ വെല്ലുവിളിച്ചാണ് കമ്പനി തുടങ്ങിയത്. അടുത്ത നീക്കം ബിഎംഡബ്ല്യുവിന്റേത് എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ഔഡിയുടെ ബില്‍ബോര്‍ഡ്.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

ചെക്ക്‌മേറ്റുമായി ബിഎംഡബ്ല്യു

ഔഡിക്ക് മറുപടിയുമായി ബിഎംഡബ്ല്യു എത്തി. ഇത്തവണ ഇടതും വലതും നീങ്ങാന്‍ അവസരം നല്‍കില്ലെന്ന സൂചന ഉയര്‍ത്തി ബിഎംഡബ്ല്യു കാഴ്ചവെച്ചത് 3 സീരീസിനെയായിരുന്നു. ബിഎംഡബ്ല്യുവിന്റെ ചെക്ക്‌മേറ്റ്!

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

ഇവിടം കൊണ്ടും തീര്‍ന്നില്ല

ഔഡിയ്ക്ക് ശേഷം ബിഎംഡബ്ല്യു കടന്നുപിടിച്ചത് മെര്‍സിഡീസിനെയായിരുന്നു. ഡ്രൈവിംഗ് അനുഭൂതിയേകാന്‍ മെര്‍സിഡീസിനും സാധിക്കുമെന്ന് ബിഎംഡബ്ല്യു തുറന്നു പരിഹസിച്ചു. ബിഎംഡബ്ല്യു കാറുകളെ കയറ്റി കൊണ്ടുപോകുന്ന മെര്‍സിഡീസിനെ ആധാരമാക്കിയായിരുന്നു ബിഎംഡബ്ല്യുവിന്റെ പരസ്യം.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

അടുത്ത ഇര ജാഗ്വാര്‍

ബിഎംഡബ്ല്യുവിന് ഇത് എന്ത് പറ്റി? ജാഗ്വാറിനെ കടന്നാക്രമിച്ചതിന് ശേഷമാണ് ഈ ചോദ്യം ഏവരും ചോദിച്ച് തുടങ്ങി. മുഖാമുഖം നില്‍ക്കുന്ന ജാഗ്വാര്‍ കാറിനെയാണ് ബിഎംഡബ്ല്യു ഇത്തവണ തെരഞ്ഞെടുത്തത്. കാഴ്ചയില്‍ ബിഎംഡബ്ല്യുവിന് മുന്നില്‍ പിന്തിരിഞ്ഞോടുന്ന ജാഗ്വാര്‍ ലോഗോ ഏറെ ശ്രദ്ധിക്കപ്പെട്ടു.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

വീണ്ടും ഔഡി

ഒരിടവേളയ്ക്ക് ശേഷം ബിഎംഡബ്ല്യു വീണ്ടും ഔഡിയിലേക്ക് തിരിഞ്ഞു. 2006 ല്‍ സൗത്ത് ആഫ്രിക്കന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഔഡിയെ പരിഹസിച്ച് കൊണ്ട് ബിഎംഡബ്ല്യു എത്തി. 2006 ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ നേടിയ ബിഎംഡബ്ല്യുവില്‍ നിന്നുമുള്ള അഭിനന്ദനമാണ് ഔഡിയെ തേടിയെത്തിയത്.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

കിട്ടിയത് വിഴുങ്ങാന്‍ ഔഡിയെ കിട്ടില്ല

ബിഎംഡബ്ല്യുവിന് ഉശിരന്‍ മറുപടിയുമായി ഔഡി വന്നെത്തി. 2006 ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ബിഎംഡബ്ല്യുവിന് അഭിനന്ദനമറിയിച്ചത്, ആറ് തവണ തുടര്‍ച്ചയായി ലെ മാന്‍സ് 24 അവര്‍സ് കിരീടം നേടിയ ഔഡിയായിരുന്നു.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

കലക്കവെള്ളത്തില്‍ മീന്‍പിടിച്ച സുബാരു

സുബാരുവിന്റെ രംഗപ്രവേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സൗന്ദര്യ മത്സരത്തില്‍ വിജയം കൈവരിച്ച ഔഡിക്കും ബിഎംഡബ്ല്യുവിനും സുബാരുവിന്റെ വക അഭിനന്ദനം! 2006 ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ് ദി ഇയര്‍ കിരീടം നേടിയ സുബാരുവിന്റെ പ്രതികരണത്തില്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു.

തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സില്‍ പ്രതികാരം വീട്ടി സിഖുകാരന്‍!

ഗോഡ്ഫാദര്‍ ബെന്റ്‌ലി

അടുത്ത നീക്കം ആരുടേതെന്ന ആകാംഷ നിലനില്‍ക്കെയാണ് പരസ്യവുമായി ബെന്റ്‌ലി വന്നത്. ബെന്റ്‌ലിയുടെ പരസ്യത്തിന് ശേഷം മറ്റൊരു നീക്കം വിപണി കണ്ടില്ല.

കൂടുതല്‍... #off beat
English summary
Sikh Billionaire Colour Matches His Turbans With His Rolls Royces. Read in Malayalam.
Story first published: Thursday, January 25, 2018, 19:51 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark