ശ്രദ്ധിച്ചോ... ഈ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പിടി വീഴും
സൈറസ് മിസ്ത്രിയുടെ ദാരുണമായ വിയോഗമുണ്ടാക്കിയിരിക്കുന്നത് ചൂടേറിയ ചർച്ചകളാണ്. മെർസിഡീസ് ബെൻസ് ജിഎൽസി എസ്‌യുവിയിൽ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയുണ്ടായ ദാരുണമായ റോഡപകടത്തിലാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കൊല്ലപ്പെട്ടത്.

ഇത്രയും വലിയ ലക്ഷ്വറി വാഹനത്തിൽ യാത്ര ചെയ്‌തിട്ടും എന്തുകൊണ്ട് മരണം സംഭവിച്ചുവെന്ന ചോദ്യങ്ങൾ ഉയർന്നപ്പോൾ പുറത്തുവരുന്ന വസ്‌തുത മിസ്ത്രി ഉൾപ്പെടെയുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നതാണ്. അതോടൊപ്പം കാറിന്റെ അമിത വേഗത, തെറ്റായ ഓവർടേക്കിംഗ്, അഹമ്മദാബാദ്- മുംബൈ ഹൈവേയിലെ റോഡടയാളങ്ങളുടെ കുറവ് എന്നിവയെല്ലാം അപകടത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രമുഖ വ്യവസായിയുടെ മരണം ഇന്ത്യയിലെ റോഡ് നിയമങ്ങളിൽ മാറ്റം വരുത്താൻ കാരണമായിരിക്കുകയാണ് ഇപ്പോൾ. പാസഞ്ചർ കാറുകളിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന തീരുമാനങ്ങൾ ഉൾപ്പെടെയാണ് ഇപ്പോൾ പുറത്തുവരുന്നത്.
MOST READ: Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

പലപ്പോഴും നാം നിരത്തുകളിൽ വാഹനം ഉപയോഗിക്കുന്നത് നാം അറിയാത്ത, അല്ലെങ്കിൽ കാര്യമാക്കാത്ത പല നിയമലംഘനങ്ങളും നടത്തിയാണ്. നാം അറിയാത്ത നിർബന്ധിത ട്രാഫിക് നിയമങ്ങൾ ചിലത് വൻ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. അത്തരം ചില ട്രാഫിക് നിയമങ്ങളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ?

ഹാൻഡ്‌സ്‌ഫ്രീ ഉപകരണങ്ങളുടെ ഉപയോഗം
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് ഇന്ത്യൻ ട്രാഫിക് നിയമങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. കോളുകൾ അറ്റൻഡ് ചെയ്യാൻ ഇയർഫോണുകൾ അല്ലെങ്കിൽ ബ്ലൂടൂത്ത് പോലുള്ള ഹാൻഡ്‌സ് ഫ്രീ ഉപകരണം ഉപയോഗിക്കുന്നത് നിയമപരമാണെന്ന പൊതു മിഥ്യാധാരണകളിലൊന്നാണിത്.
MOST READ: അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

ഇത്തരം ഹാൻഡ്‌സ്‌ഫ്രീ ഉപകരണങ്ങൾ കോളുകൾക്കായി ഉപയോഗിക്കുന്നതോ ഇമെയിൽ പരിശോധിക്കുന്നതോ ആയാലും അത് തികച്ചും നിയമ ലംഘനമാണ്. വാഹനം ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണുകളിൽ കോളോ, മെസേജോ എന്തെങ്കിലും വന്നാൽ വാഹനം സൈഡിൽ സേഫായൊരിടത്ത് ഒതുക്കി അറ്റൻഡ് ചെയ്യുന്നതാണ് നല്ലത്.

ഹൈ-ബീമിന്റെ ഉപയോഗം
വെളിച്ച കുറവുള്ള ഇരുണ്ട പ്രദേശങ്ങളിൽ അല്ലെങ്കിൽ ഗ്രാമീണ മേഖലകളിൽ രാത്രിയിൽ ഹൈ ബീം ഉപയോഗിച്ച് വാഹനമോടിക്കുന്നത് സഹായകരമായ കാര്യമാണ്. എന്നാൽ പലരും എപ്പോഴും ഹൈ ബീമിലിട്ട് വാഹനമോടിക്കുന്ന പല സംഭവങ്ങളും നാം സ്ഥിരമായി കാണുന്ന കാര്യമാണ്.
MOST READ: Bajaj Pulsar N160 vs Hero Xtreme 160R; വില, എഞ്ചിന്‍ സവിശേഷതകള്‍, ഫീച്ചര്‍ താരതമ്യം ഇതാ

ടു-വേ ട്രാഫിക്കുള്ള സിറ്റി റോഡുകളിൽ, റോഡിന്റെ മറുവശത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് ഹൈ ബീം അല്ലെങ്കിൽ ബ്രൈറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഹൈ ബീം ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് പിഴ ചുമത്താനാവും. ഇതും പലരും മനസിലാക്കാത്ത ട്രാഫിക് നിയമ ലംഘനങ്ങളിൽ ഒന്നാണ്.

സീറ്റ് ബെൽറ്റ്
അടുത്തിടെയുണ്ടായ ദാരുണമായ സംഭവത്തിന് മുമ്പ് മുൻ സീറ്റ് ബെൽറ്റ് മാത്രമേ ആവശ്യമായിരുന്നുള്ളൂ. എന്നാൽ ഏറ്റവും പുതിയ അറിയിപ്പിന് ശേഷം പിൻ സീറ്റുകളിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും സീറ്റ് ബെൽറ്റുകൾ ധരിക്കേണ്ടതുണ്ട്.
MOST READ: Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

ഈ നിയമം നടപ്പിലാക്കുന്നതിനായി സർക്കാർ മൂന്ന് ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്കും ഇപ്പോൾ സീറ്റ് ബെൽറ്റ് അത്യാവശ്യമാണെന്ന് പ്രത്യേകം ഓർമിക്കുക.

ട്രാഫിക് സിഗ്നൽ ലംഘനം
പകൽ സമയങ്ങളിൽ ട്രാഫിക് സിഗ്നൽ ലംഘനങ്ങൾ കുറവാണെങ്കിലും രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ ഇത്തരം ട്രാഫിക് സിഗ്നലുകളെ പരിഗണിക്കാറേയില്ല. രാത്രി 10 മണിക്ക് ശേഷം ട്രാഫിക് സിഗ്നലുകൾ പാലിക്കേണ്ടതില്ലെന്ന് ആളുകൾ വിശ്വസിക്കുന്നതിനാൽ ഇതുമൂലം രാത്രിയിൽ നിരവധി അപകടങ്ങൾ സംഭവിക്കുന്നുണ്ട്.

ചില ട്രാഫിക് സിഗ്നലുകൾ രാത്രിയിൽ ഷട്ട് ഡൗൺ ചെയ്യുകയോ ബ്ലിങ്കർ മോഡിലേക്ക് പോകുകയോ ചെയ്‌തേക്കാമെങ്കിലും അവ അവഗണിക്കണെമെന്നല്ല ഇവ അർഥമാക്കുന്നത്. അതിനാൽ ഇനി മുതൽ ഇക്കാര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓവർടേക്കിംഗ്
വലതുവശത്ത് കൂടി മാത്രമേ ഓവർടേക്കിംഗിന് അനുവദാമുള്ളൂവെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ അത് എല്ലായ്പ്പോഴും ബാധകമല്ലെന്നത് പ്രത്യേകം അറിഞ്ഞിരിക്കേണം. ചില സന്ദർഭങ്ങളിൽ മുന്നിലുള്ള കാർ വലത്തേക്ക് തിരിയുകയാണെങ്കിൽ, ഇടതുവശത്ത് നിങ്ങൾക്ക് മറികടക്കാൻ കഴിയുന്ന തരത്തിൽ വിശാലമായ സ്ഥലം ഉണ്ടായിരിക്കും. അതിനാൽ അങ്ങനെ ചെയ്യുക.

കൂടാതെ, കാഴ്ച്ചയെ ബാധിക്കുന്ന ഒരു വളവ്, കയറ്റം അല്ലെങ്കിൽ വസ്തുവിനെ ചുറ്റിപ്പറ്റിയുള്ള വാഹനത്തെ മറികടക്കുന്നത് ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുന്നുണ്ടെന്ന് പ്രത്യേകം ഓർമിക്കണം.


Click it and Unblock the Notifications








