Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

2023 -ൽ ടാറ്റ മോട്ടോർസ് തങ്ങളുടെ ആൾട്രോസ് ​​പ്രീമിയം ഹാച്ച്ബാക്ക്, പഞ്ച് മിനി എസ്‌യുവി, നെക്‌സോൺ സബ്‌കോംപാക്ട് എസ്‌യുവി, ഹാരിയർ, സഫാരി എന്നീ മോഡലുകൾക്ക് അപ്‌ഡേറ്റുകൾ നൽകാനുള്ള ഒരുക്കത്തിലാണ്. വരാനിരിക്കുന്ന ടാറ്റ കാറുകളെ കുറിച്ച് ഞങ്ങൾക്ക് ഇതുവരെ അറിയാവുന്ന പ്രധാന വിശദാംശങ്ങൾ ഇതാ.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

* വരാനിരിക്കുന്ന ടാറ്റ കാറുകളുടെ ലോഞ്ച് ടൈംലൈനിൽ ഔദ്യോഗികമായി നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ചുവടെ പറയുന്ന വിവരങ്ങൾ.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്/ഇവി/സിഎൻജി

അടുത്തിടെ, പുതിയ 2023 ടാറ്റ ആൾട്രോസ് ​​ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ടെസ്റ്റ് മോഡലുകളിൽ മോണോടോൺ അലോയി വീലുകളും പിൻ ഡീഫോഗറും ഉണ്ട്, ഇത് ടോപ്പ് എൻഡ് ട്രിം ആണെന്ന് സൂചന നൽകുന്നു.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ഒരു സിഎൻജി പതിപ്പ് അവതരിപ്പിക്കുന്നതിനൊപ്പം കാർ നിർമ്മാതാക്കൾ ഹാച്ച്ബാക്കിന് മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. സിഎൻജി വേരിയന്റിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഡൽഹി ഓട്ടോ എക്‌സ്‌പോയുടെ അവസാന പതിപ്പിൽ വാഹനത്തിന്റെ കൺസെപ്റ്റ് അവതാറിൽ പ്രദർശിപ്പിച്ച ടാറ്റ ആൾട്രോസ് ​​ഇവി 2023 -ൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്/ഇവി

2023 -ൽ മെച്ചപ്പെടുത്തിയ ഡിസൈൻ, ഫീച്ചർ അപ്‌ഗ്രേഡുകൾ, പെട്രോൾ എഞ്ചിൻ എന്നിവയുമായി ടാറ്റ ഹാരിയർ എത്തുമെന്ന് റിപ്പോർട്ടുണ്ട്. എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിന് 360 ഡിഗ്രി ക്യാമറയും വെന്റിലേറ്റഡ് സീറ്റുകളും എയർ പ്യൂരിഫയറും ഒപ്പം വലുതും അപ്‌ഡേറ്റ് ചെയ്ത ഇൻഫോടെയിൻമെന്റ് യൂണിറ്റും ലഭിക്കുമെന്ന് അഭ്യൂഹമുണ്ട്.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

എന്നിരുന്നാലും, പ്രധാന അപ്‌ഡേറ്റ് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) -ന്റെ രൂപത്തിൽ വരാം. 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന് 150 bhp കരുത്തേകുന്ന പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, 2023 പകുതിയോടെ ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവിയും നിരത്തിലിറങ്ങിയേക്കും.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് 2023 -ന്റെ തുടക്കത്തിൽ വിപണിയിലെത്താൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് കുറച്ച് സൗന്ദര്യവർധക മാറ്റങ്ങളും ഒരു കൂട്ടം പുതിയ സവിശേഷതകളും പെട്രോൾ പവർട്രെയിനും ലഭിക്കും.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

പുതിയ ഹാരിയറിനു സമാനമായി, 2023 ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് ബ്രാൻഡിന്റെ 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറുമായാവും വരുന്നത്, അത് പ്രധാനമായും നെക്സോണിന്റെ 1.2 ലിറ്റർ പെട്രോൾ യൂണിറ്റിന്റെ കൂടുതൽ ശക്തമായ പതിപ്പാണ്. എസ്‌യുവിക്ക് 360 ഡിഗ്രി ക്യാമറയും വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ADAS സ്യൂട്ടും ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ടാറ്റ നെക്‌സോൺ സിഎൻജി

ടാറ്റയുടെ ജനപ്രിയ സബ്‌കോംപാക്ട് എസ്‌യുവിയായ നെക്‌സോൺ ഇതിനകം തന്നെ എമിഷൻ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തിയിരുന്നു. സിഎൻജി കിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ റെവോട്രോൺ ടർബോ പെട്രോൾ മോട്ടോറിനൊപ്പം ഈ മോഡൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

സാധാരണ പെട്രോൾ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ടാറ്റ നെക്‌സോൺ സിഎൻജിക്ക് അല്പം ശക്തി കുറവായിരിക്കും, എന്നാൽ ഉയർന്ന ഇന്ധനക്ഷമത നശ്ചയമാണ്. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് തീർച്ചയായും അതിന്റെ ബൂട്ട് സ്പേസ് കവർന്നെടുക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ഇത് ലഭ്യമാക്കാം.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ടാറ്റ പഞ്ച് ഇവി

ഡിമാൻഡ് ഉണ്ടെങ്കിൽ ടാറ്റ പഞ്ച് ഇവിയെ കമ്പനി പരിഗണിച്ചേക്കുമെന്ന് ആഭ്യന്തര വാഹന നിർമ്മാതാക്കൾ നേരത്തെ പറഞ്ഞിരുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, മിനി എസ്‌യുവിയുടെ ഇലക്ട്രിക് ആവർത്തനം അടുത്ത വർഷം ഷോറൂമുകളിൽ എത്തിയേക്കും.

Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ALFA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ടാറ്റയുടെ അപ്‌ഡേറ്റ് ചെയ്ത സിപ്‌ട്രോൺ ഇലക്ട്രിക് പവർട്രെയിൻ മോഡലിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ ഇതിന് 300 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 20, 2022, 19:01 [IST]
English summary
Upcoming major updates and facelifts for existing car models from tata motors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X