കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിനില്‍ കണ്‍ഫേം ടിക്കറ്റ് ലഭിച്ച ശേഷം യാത്ര റദ്ദാക്കേണ്ട സാഹചര്യം പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടാകും. അത്തരം സാഹചര്യത്തില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാനാകുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?. അറിയില്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്ന അത്തരമൊരു സൗകര്യത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഒരു യാത്രക്കാരന്‍ സ്ഥിരീകരിച്ച ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത പ്രശ്നം പലപ്പോഴും ട്രെയിന്‍ യാത്രക്കാരും നേരിടുന്നുണ്ട്.

MOST READ: 5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഈ സാഹചര്യത്തില്‍, ഒന്നുകില്‍ അവര്‍ ടിക്കറ്റ് റദ്ദാക്കുകയും പിന്നീട് പുതിയ ടിക്കറ്റ് എടുക്കുകയും വേണം. എന്നിരുന്നാലും, ഓരോ തവണയും കണ്‍ഫേം ടിക്കറ്റ് ലഭിക്കുക എളുപ്പമല്ല. അതിനാലാണ് റെയില്‍വേ ഈ പുതിയ സൗകര്യം കൊണ്ടുവന്നത്.

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

റെയില്‍വേയുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച് ഒരു യാത്രക്കാരന് തന്റെ സ്ഥിരീകരിച്ച ടിക്കറ്റ് പിതാവ്, അമ്മ, സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ ഏതൊങ്കിലുമൊരു അംഗത്തിന്റെ പേരിലേക്ക് മാറ്റാം.

MOST READ: ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനം ആദ്യമായി ദക്ഷിണേന്ത്യയില്‍; സൂപ്പര്‍ ജംബോക്ക് രാജകീയ വരവേല്‍പ്പ്

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് യാത്രക്കാരന്‍ ഒരു അപേക്ഷ നല്‍കണം. ഇതിനുശേഷം ടിക്കറ്റിലുള്ള യാത്രക്കാരന്റെ പേര് മാറ്റി ടിക്കറ്റ് മാറ്റിയ അംഗത്തിന്റെ പേര് എഴുതുകയും ചെയ്യും.

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

• നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അപേക്ഷ നല്‍കണം

• എന്തെങ്കിലും ആഘോഷമോ വിവാഹമോ വ്യക്തിപരമായ പ്രശ്നമോ ഉണ്ടെങ്കില്‍, യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് മാറ്റണം

• എന്‍സിസി കാന്‍ഡിഡേറ്റുകള്‍ക്കും ടിക്കറ്റ് ട്രാന്‍സ്ഫര്‍ സേവനത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കാം.

MOST READ:ദീപാവലിക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റ് കിട്ടിയില്ലേ? ഇനിയും ടിക്കറ്റ് കിട്ടാന്‍ ഒരു വഴിയുണ്ട്

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ടിക്കറ്റ് കൈമാറുന്നതിനുള്ള ഘട്ടങ്ങള്‍

• ആദ്യം നിങ്ങള്‍ ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കണം

• നിങ്ങള്‍ ടിക്കറ്റ് കൈമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐഡി കാര്‍ഡോ കരുതുക

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങളുടെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പോകുക

• ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിക്കുക

• ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് കൈമാറ്റത്തിന് അഭ്യര്‍ത്ഥിക്കണം. എന്നിരുന്നാലും യാത്രക്കാരനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം.

MOST READ: ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ഇനി കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റൊരു വ്യക്തിക്ക് കൈമാറാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിന്‍ ടിക്കറ്റ് കൈമാറ്റം ഒരു തവണ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. അതായത് ഒരു യാത്രക്കാരന്‍ തന്റെ ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍, ആ ടിക്കറ്റ് പിന്നീട് മറ്റാര്‍ക്കും കൈമാറാന്‍ കഴിയില്ല. അതിനാല്‍, നിങ്ങള്‍ ഇതിനകം ആര്‍ക്കെങ്കിലും ഒരു ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രണ്ടാമത്തെ തവണ സേവനം ലഭ്യമാക്കാന്‍ കഴിയില്ല.

More from DriveSpark

Article Published On: Saturday, October 15, 2022, 13:13 [IST]
English summary
Step by step guide to transfer confirmed train tickets to another person
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X