ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

ഒരിക്കൽ മോഷ്ടിക്കപ്പെട്ട ഹെഡ്ലൈറ്റുകളും മാറ്റിസ്ഥാപിച്ച ടയറുകളും ഒഴികെ, കുടുംബത്തിലേക്ക് വന്നിട്ട് 70 വർഷങ്ങൾ പിന്നിട്ടിട്ടും സൺ സൈക്കിൾ അതേപടി തന്നെ തുടരുന്നു.

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

1950 -ലാണ് മാർഷൽ.A.പെരേരയ്ക്ക് മർച്ചന്റ് നേവി സുഹൃത്ത് ജോണിന്റെ സമ്മാനം എന്ന നിലയിൽ സൈക്കിൾ ലഭിച്ചത്. മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് ടീ-കമ്പനിയിൽ സീനിയർ സെക്രട്ടറിയായിരുന്നു മാർഷൽ. ഇംഗ്ലണ്ടിലെ കാൾട്ടൺ ഫാക്ടറിയിൽ നിർമ്മിച്ച സൺ ബ്രാൻഡഡ് സൈക്കിളായിരുന്നു ഇത്.

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

ഒരു കുടുംബ സ്വത്ത് എന്നപോലെ, മാർഷൽ പെരേരയ്ക്ക് ശേഷം മൂന്ന് തലമുറകൾക്ക് സൈക്കിൾ കൈമാറി. അദ്ദേഹത്തിന്റെ മൂന്ന് മക്കൾ അലക്സാണ്ടർ ഷോർട്ട്‌പൂൾ, ഷെർലി പോൾ, സിറിൽ പെരേര എന്നിവർ ഇത് ഉപയോഗിച്ചു. അവർക്ക് പിന്നാലെ അവരുടെ കുട്ടികളും സൈക്കിൾ ഉപയോഗിച്ചു. ഇപ്പോൾ നാലാം തലമുറ, അതായത് മാർഷലിന്റെ വലിയ കൊച്ചുമക്കളാണ് ഇത് ഉപയോഗിക്കുന്നത്.

MOST READ: കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

തിരുവനന്തപുരത്തെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ജോൺ ജെ പോൾ, ജൂൺ 3, ലോക സൈക്കിൾ ദിനത്തിൽ സൺ സൈക്കിളിനൊപ്പം തന്റെ കുടുംബത്തിന്റെ ബന്ധത്തെ വെളിപ്പെടുത്തുന്ന ഫോട്ടോകളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തിരുന്നു. മാർഷലിന്റെ മക്കളിൽ രണ്ടാമത്തെയാളായ ഷേർലി പോളിന്റെ മൂത്ത മകനാണ് ജോൺ.

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

കണ്ണൻ ദേവൻ ക്ലബിൽ പോയി ടെന്നീസ് കളിക്കാൻ എന്റെ മുത്തച്ഛൻ എല്ലാ വൈകുന്നേരവും ഈ സൈക്കിൾ ഉപയോഗിച്ചു. തന്റെ മക്കളായ എന്റെ അമ്മയും അമ്മാവന്മാരും അതും ഉപയോഗിച്ചു എന്ന് ജോൺ പറയുന്നു.

MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

പിന്നീട് എന്റെ അമ്മാവന്മാർ ജോലിക്ക് പോയപ്പോൾ അത് മൂന്നാറിൽ തന്നെ തുടർന്നു, അവർ സന്ദർശിക്കുമ്പോഴെല്ലാം സൈക്കിൾ ഉപയോഗിച്ചിരുന്നു. എന്റെ അമ്മയുടെ മൂത്ത സഹോദരൻ അലക്സാണ്ടർ ഷോർട്ട്‌പൂൾ ബെംഗളൂരുവിലേക്ക് പോയി.

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

അദ്ദേഹത്തിന്റെ മകൻ അനിൽ ആൽ‌ഡ്രിൻ അലക്സാണ്ടർ ഒരു ഹോക്കി കളിക്കാരനും 1999 ൽ ഇന്ത്യൻ ടീം ക്യാപ്റ്റനുമായിരുന്നു. എന്റെ അമ്മയുടെ മറ്റൊരു സഹോദരൻ സിറിൽ മാറ്റുപെട്ടിയിലേക്ക് മാറിയിരുന്നു എന്നും ജോൺ വ്യക്തമാക്കുന്നു.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

1981 -ൽ കുടുംബം തിരുവനന്തപുരത്തേക്ക് മാറി, സൈക്കിളും അവരോടൊപ്പം അങ്ങനെ തലസ്ഥാന നഗരിയിൽ എത്തി. ഷേർലിയുടെ മക്കളായ ജോർജും, ജോണും ഇത് ഉപയോഗിച്ചിരുന്നു. അവർ വളരുന്തോറും അത് അവരുടെ സ്കൂളിലേക്കും കോളേജിലേക്കുമുള്ള യാത്രകളിൽ ഒപ്പമുണ്ടായിരുന്നു.

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

ഇപ്പോൾ, തന്റെ സഹോദരന്റെ കുട്ടികളാണ് ഇത് ഉപയോഗിക്കുന്നത് എന്ന് ജോൺ പറയുന്നു. ഈ പതിറ്റാണ്ടുകളായി സൺ സൈക്കിൾ ഒരിക്കലും ഒരു പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ഒരു തരി തുരുമ്പ് പോലും അടിച്ചിട്ടില്ല.

MOST READ: കുപ്പയിൽ നിന്നും മോചനം നേടി റെട്രോ മോഡിഫൈഡ് കോണ്ടസ

ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

കണ്ണൻ ദേവൻ ക്ലബിൽവെച്ച് പണ്ട് ലൈറ്റുകൾ മാത്രം മോഷ്ടിക്കപ്പെട്ടിരുന്നു എന്നത് ഒഴിച്ച് സൈക്കിളിന്റെ ഒരു ഭാഗവത്തിനും കേടപാടുകൾ സംഭവിച്ചിട്ടില്ല. തേയാമാനം സംഭവിക്കുന്നത് അനുസരിച്ച് ടയറുകളും മറ്റും മാറ്റിസ്ഥാപിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

More from DriveSpark

Article Published On: Tuesday, June 9, 2020, 18:45 [IST]
English summary
Sun Brand Cycle That Became Part Of A Kerala Family For Past 70 Years. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X