കുപ്പയിൽ നിന്നും മോചനം നേടി റെട്രോ മോഡിഫൈഡ് കോണ്ടസ
ഒരു കാലത്ത് ഇന്ത്യൻ നിരത്തുകൾ നിറഞ്ഞോടിയിരുന്ന വാഹനമായിരുന്നു ഹിന്ദുസ്ഥാൻ കോണ്ടസ. ഇന്ത്യൻ വിപണിയിലെ ആദ്യത്തെ മസിൽ കാർ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന കോണ്ടസ ഇന്ത്യൻ വിപണിയിൽ വളരെക്കാലമായി തുടരുന്നു.

ധാരാളം കാർ കളക്ടർമാരുടെ ശേഖരങ്ങളിൽ ഇന്നും ടോപ്പ് കണ്ടീഷനിൽ കഴിയുന്ന നിരവധി കോണ്ടസ സെഡാനുകളുണ്ട്. ഈ കാറുകളിൽ ഭൂരിഭാഗവും മികച്ച അവസ്ഥയിലാണ്.

എന്നാൽ മോഡ്സ്റ്റേർസ് പുനരുധരിച്ച 16 വർഷക്കാലമായി ഉപോക്ഷിക്കപ്പെട്ട നിലയിൽ തുറന്ന സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്ന ഒരു കോണ്ടസയുടെ രസകരമായ വാർത്തയാണ് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്.
MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഈ ഹിന്ദുസ്ഥാൻ കോണ്ടസയെ തുരുമ്പ് നിറഞ്ഞ് മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഓരോ ബോഡി പാനലും ഇന്റീരിയറും മെക്കാനിക്കലുകളും തുരുമ്പെടുത്തു. മോഡ്സ്റ്റേർസിലെ വാഹന പ്രേമികൾ അത് രൂപാന്തരപ്പെടുത്താൻ തീരുമാനിച്ചു.

വാഹനം ഒന്ന് അഴിച്ച് നോക്കിയപ്പോൾ അകത്ത് കൂടുതൽ തുരുമ്പ് മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. തുരുമ്പ് കാരണം നാല് ഡോറുകളും കാറിന്റെ ഫെൻഡറും ഉപയോഗശൂന്യമായിരുന്നു.

എന്ത് വില കൊടുത്തും കാർ പുനർനിർമിക്കാൻ ഉടമ ആഗ്രഹിച്ചു. മോഡ്സ്റ്ററിലെ ടീം കാറിന് ആധുനിക സ്പർശവും പുതിയ രൂപവും നൽകുന്നതിന് സ്കെച്ചുകൾ തയ്യാറാക്കി

വാഹനത്തിന് മുൻവശത്ത് വെൽഡിംഗ് ചെയ്ത് പുതിയ ഭാഗങ്ങൾ ലഭിച്ചു, ഒപ്പം കോണ്ടസയ്ക്ക് ഒരു പുതിയ മെറ്റൽ ബമ്പർ പോലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, ഇത് കാറിന്റെ രൂപകൽപ്പന പൂർണ്ണമായും മാറ്റുകയും കൂടുതൽ മോഡേൺ ലുക്ക് നൽകുകയും ചെയ്യുന്നു.
MOST READ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം

കാറിന് ബിഎംഡബ്ല്യു 5-സീരീസിൽ നിന്ന് 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നു. എന്നിരുന്നാലും, ഇവ യഥാർത്ഥ വീൽ വെല്ലുകളിൽ യോജിക്കുന്നില്ല. അതിനാൽ അത് പരിഷ്‌ക്കരിക്കേണ്ടതും പുതിയ വീലുകളുടെ സുഗമമായ ചലനം ഉറപ്പാക്കുന്നതിന് വീൽ ആർച്ചുകൾ വലുതാക്കുകയും ചെയ്തു.

പുതിയ ഫ്ലെയറുകൾ സെഡാന് ഒരു മസ്കുലാർ രൂപം നൽകുന്നു. മുൻവശത്ത്, സോളിഡ് മെറ്റൽ V-കട്ട് സ്പ്ലിറ്ററുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ രൂപം വിന്റേജ് സ്റ്റീം ലോക്കോമോട്ടീവുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.
MOST READ: വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

കസ്റ്റമൈസ് ചെയ്ത ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു. പുറംഭാഗത്ത് നിന്ന് തുരുമ്പ് നീക്കംചെയ്യാനും പുതിയ ഭാഗങ്ങൾ കെട്ടിച്ചമയ്ക്കാനും 400 മണിക്കൂർ സമയമെടുത്തു.

പോർഷ മിഡ്‌നൈറ്റ് ബ്ലാക്ക് നിറമാണ് കോണ്ടസയ്ക്ക് ഉടമ തെരഞ്ഞെടുത്തത്. അലോയി വീലുകൾക്കും ബ്ലാക്ക് സ്മോക്ക്ഡ് നിറം ലഭിക്കുന്നു. ക്യാബിനും, ഡോർ പാഡുകളും ഫാബ്രിക്കേറ്റ് ചെയ്തതാണ്.

ഇന്റീരിയറിന് കസ്റ്റം സീറ്റുകളും ലെതർ അപ്ഹോൾസ്റ്ററിയും ഡയമണ്ട് സ്റ്റിച്ചിംഗ് ഉപയോഗിച്ച് ഒരു പുതിയ രൂപം നൽകിയിരിക്കുന്നു. അന്തിമ ഫലങ്ങൾ വളരെ മനോഹരമായി കാണുകയും ധാരാളം ആളുകളെ ആകർഷിക്കുകയും ചെയ്യുന്നു.
ഷൈനിംഗ് ബ്ലാക്കിൽ ചുവന്ന എൽഇഡി എയ്ഞ്ചൽ ലൈറ്റുകൾക്കൊപ്പം വാഹനം അതിമനോഹരമായി കാണപ്പെടുന്നു. എയ്ഞ്ചൽ ലൈറ്റുകളുടെ നിറവും മാറ്റാവുന്നതാണ്. വാഹനത്തിന്റെ മോഡിഫിക്കേഷന്റെ വില പരാമർശിച്ചിട്ടില്ല.


Click it and Unblock the Notifications








