എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും ലോക്ക്ഡൌണിലൂടെ കടന്നുപോയപ്പോൾ വാഹന വ്യവസായവും സമ്പൂർണ അടച്ചു പൂട്ടലിലേക്ക് നീങ്ങി. രണ്ട് മാസത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷം ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും സുസുക്കി പ്രവർത്തനം പുനരാരംഭിച്ചു.

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

തുടർന്ന് യുകെയിൽ സ്വിഫ്റ്റ് സ്പോർട്ടിനെയും കമ്പനി അവതരിപ്പിച്ചു. അതോടൊപ്പം ഹൈബ്രിഡ് വിറ്റാര, എസ്-ക്രോസ് എന്നിവയുടെ വിലയും സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്. 1.4 ലിറ്റർ നാല് സിലിണ്ടർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിന് ഹൈബ്രിഡ് സംവിധാനവും ബ്രാൻഡ് അവതരിപ്പിക്കുന്നുണ്ട്.

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

ഇതിന് 48 V സംവിധാനവും ബ്രാൻഡ് ലഭ്യമാക്കിയിട്ടുണ്ട്. മികച്ച കാര്യക്ഷമതയ്ക്കും ആക്സിലറേഷനും മൂന്ന് മോഡലുകളും വാഗ്‌ദാനം ചെയ്യുന്നു. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 17 ശതമാനം വരെ CO2 മലിനീകരണം കുറയ്ക്കാൻ പ്രാപ്തമാക്കുന്നുവെന്നും ഇന്ധന ഉപഭോഗം 17 ശതമാനം കുറയുന്നുവെന്നും ജാപ്പനീസ് നിർമ്മാതാവ് അവകാശപ്പെടുന്നു.

MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

കൂടാതെ സ്വിഫ്റ്റ് സ്പോർട്ടിൽ ഉപയോഗിച്ച 1.4 ലിറ്റർ യൂണിറ്റിന് വെറും എട്ട് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും സുസുക്കി പറയുന്നു. എന്നിരുന്നാലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കൂട്ടിച്ചേർക്കൽ പഴയ സ്പോർട്ടി ഹാച്ച്ബാക്കിന്റെ ആക്സിലറേഷനെ ബാധിച്ചിട്ടുണ്ട്.

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

പ്രാരംഭ വില 21,570 പൗണ്ടായി (20.40 ലക്ഷം രൂപ) വർധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കൾക്കായി സുസുക്കി എളുപ്പത്തിലുള്ള തവണകളും സാമ്പത്തിക പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ പലിശ രഹിത വ്യക്തിഗത കരാർ വാങ്ങൽ പദ്ധതിയും ഉപഭോക്താക്കളെ ആകർഷിക്കും.

MOST READ: പരീക്ഷണയോട്ടം നടത്തി റെനോ കിങര്‍; സ്‌പൈ ചിത്രങ്ങള്‍

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

വിറ്റാര പ്രീമിയം എസ്‌യുവി, എസ്-ക്രോസ് എന്നിവയിൽ 1.4 ലിറ്റർ എഞ്ചിൻ ഘടിപ്പിച്ച മാനുവൽ ഗിയർബോക്‌സ് യൂണിറ്റിന് പകരം മൈൽഡ് ഹൈബ്രിഡ് എഞ്ചിനിലേക്ക് മോഡലുകളെ ബ്രാൻഡ് നവീകരിച്ചു. ഫ്രണ്ട്, ഫോർ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ പരിഷ്ക്കരിച്ച കാറുകൾ ലഭ്യമാകും. മോൾഡ്-ഹൈബ്രിഡ് യൂണിറ്റ് എസ്-ക്രോസ് ശ്രേണിയിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്.

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

ബേസ് മോഡലായ SZ4-ന് 20,749 പൗണ്ടാണ് പ്രാരംഭ വില (19.62 ലക്ഷം രൂപ). മധ്യനിര SZ-T വില 23,749 പൗണ്ട് (22.46 ലക്ഷം രൂപ), റേഞ്ച്-ടോപ്പിംഗ് SZ5 ന് 25,749 പൗണ്ട് (24.35 ലക്ഷം രൂപ). എന്നിങ്ങനെയാണ് വില.

MOST READ: ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളുള്ള ഓപ്‌ഷനുകൾ ലിസ്റ്റിൽ നിന്ന് ഓൾഗ്രിപ്പ് ഫോർ വീൽ ഡ്രൈവ് സിസ്റ്റം തെരഞ്ഞെടുക്കാനാകും.

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

വിറ്റാരയുടെ ഹൈബ്രിഡ് പതിപ്പിന്റെ എൻട്രി ലെവൽ SZ4 മോഡലിന് 21,749 പൗണ്ട് (20.57 ലക്ഷം രൂപ) മുതൽ ചെലവാക്കേണ്ടി വരും. SZ-T പതിപ്പിന് 22,749 പൗണ്ട് (21.51 ലക്ഷം രൂപ), ടോപ്പ് വേരിയന്റ് SZ5-ന് 24,749 പൗണ്ട് (23.40 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

MOST READ: യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

വിറ്റാരയുടെ ഏറ്റവും ഉയർന്ന് മോഡലുകളിൽ മാത്രമേ ഫോർ വീൽ ഡ്രൈവ് സിസ്റ്റം സുസുക്കി വാഗ്‌ദാനം ചെയ്യുന്നുള്ളൂ. അതായത് ബാക്കിയുള്ള മോഡലുകൾ ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ എന്ന് ചുരുക്കം.

എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട്ട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

എസ്-ക്രോസിന് ഇന്ത്യയിൽ SHVS 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ ഉടൻ ലഭിക്കും. 104.7 bhp കരുത്തും 138 Nm torque ഉം ഉത്‌പാദിപ്പിക്കുന്ന ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
Suzuki Introduced Mild Hybrid System For S-Cross, Vitara And Swift Sport. Read in Malayalam
Story first published: Monday, June 8, 2020, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X