യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

ജർമൻ ആഢംബര കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ ശ്രേണിയിലെ തന്നെ ഏറ്റവും ആകർഷണീയമായ മോഡലുകളിൽ ഒന്നായ CLS-ന്റെ പരിഷ്ക്കരിച്ച പതിപ്പ് അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചു.

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

പുതിയ നവീകരണങ്ങകൾ‌ അതിന്റെ രൂപകൽപ്പനയുമായി സൂക്ഷ്മവും സമന്വയിപ്പിക്കുന്നതുമാണ്. അതിനാൽ കാറിലെ പരിഷ്ക്കരണങ്ങൾ കാണണമെങ്കിൽ സൂക്ഷമായി നിരീക്ഷിക്കേണ്ടതുണ്ട്.

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

മൊജാവേ സിൽവർ, സിറസ് സിൽവർ എന്നിങ്ങനെ രണ്ട് പുതിയ ബോഡി കളറും CLS-ൽ മെർസിഡീസ് വാഗ്‌ദാനം ചെയ്യുന്നു. അതോടൊപ്പം പുതിയ കറുത്ത അലോയ് വീലുകളും വാഹനത്തിൽ ലഭ്യമാകും. വിംഗ് മിററുകളും ഗ്ലോസ് ബ്ലാക്കിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

മുൻവശത്ത് ഈ പുതിയ ബോഡി നിറങ്ങളിൽ കൂടുതൽ സ്പോർട്ടിയറാണ് 20201 മെർസിഡീസ് ബെൻസ് CLS കാണപ്പെടുന്നത്. ഡയമണ്ട്-മെഷ് ഗ്രില്ലും വാഹനത്തിൽ ഉൾക്കൊള്ളുന്നുണ്ട്.

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

എന്നിരുന്നാലും പ്രധാന പരിഷ്ക്കരണങ്ങൾ അതിന്റെ ക്യാബിനുള്ളിലാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. മുമ്പത്തെ കമാൻഡ് സിസ്റ്റത്തെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ MBUX ഇൻഫോടെയിൻമെന്റ് സിസ്റ്റം അകത്തളത്തെ പ്രധാന മാറ്റമായി കാണാൻ സാധിക്കും.

MOST READ: കരോക്ക് എസ്‌യുവിയുടെ പ്രാദേശിക അസംബ്ലി സാധ്യതകൾ വിലയിരുത്തി സ്കോഡ

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന 12.3 ഇഞ്ച് കൂറ്റൻ സ്‌ക്രീനുകളും ഇപ്പോൾ ഒരു പ്രധാന ആകർഷണമാണ്. CLS-ൽ ഇപ്പോൾ ഒരു സ്റ്റാൻഡേർഡ് ഓഫറായി ബ്രേക്ക് അസിസ്റ്റ് (BA) സിസ്റ്റവും ലഭിക്കുന്നു.

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

പുതിയ ക്രോസ്-ട്രാഫിക് ഫംഗ്ഷൻ, ഇന്റലിജന്റ് ഡ്രൈവ് ഫംഗ്ഷനുകളിൽ ആക്റ്റീവ് സ്പീഡ് ലിമിറ്റ് അസിസ്റ്റ് ഉൾപ്പെടുന്നു. ഇത് മാപ്പ് ഡാറ്റയും ട്രാഫിക് സൈൻ അസിസ്റ്റിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിക്കുന്നു. വളവുകൾ, ടോൾ സ്റ്റേഷനുകൾ, ടി-ജംഗ്ഷനുകൾ എന്നിവയും ഇത് പ്രദർശിപ്പിക്കുന്നു.

MOST READ: വോൾവോയുടെ പൂർണ്ണ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജ് ഇന്ത്യയിലേക്കും

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

2021 മെർസിഡീസ് ബെൻസ് CLS 450 കാറിലെ 3.0 ലിറ്റർ ഇൻ‌ലൈൻ ആറ് സിലിണ്ടർ ടർബോ ചാർജ്ഡ് എഞ്ചിൻ ഇക്യു ബൂസ്റ്റിനൊപ്പം 358 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

CLS 53 AMG മോഡലും ഇതേ എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും 425 bhp പവറും 581 Nm torque ഉം വികസിപ്പിക്കുന്ന തരത്തിലാണ് ഇത് ട്യൂൺ ചെയ്തിരിക്കുന്നത്. ഈ മോഡലിന് 4.4 സെക്കൻഡിനുള്ളിൽ ട്രിപ്പിൾ ഡിജിറ്റ് വേഗത കൈവക്കാൻ സാധിക്കും. 4 മാറ്റിക് 4WD CLS 450 4.8 സെക്കൻഡിനുള്ളിൽ ഇത് കൈവരിക്കുമ്പോൾ സ്റ്റാൻഡേർഡ് CLS-ന് 5.1 സെക്കൻഡ് ഇതിനായി വേണം.

Most Read Articles

Malayalam
English summary
Mercedes Benz CLS 2021 Unveiled. Read in Malayalam
Story first published: Saturday, June 6, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X