പരീക്ഷണയോട്ടം നടത്തി റെനോ കിങര്‍; സ്‌പൈ ചിത്രങ്ങള്‍
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ സബ്-4 മീറ്റര്‍ എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ അവതരണം വൈകിയേകുമെന്നാണ് അവസാനം കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവിലെ സാഹചര്യമാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിരവധി തവണ വാഹനത്തിന്റെ അവതരണം സംബന്ധിച്ച് വാര്‍ത്തകള്‍ വരുകയും ചെയ്തു.

ഈ ഊഹാപോഹങ്ങള്‍ എല്ലാം നിലനില്‍ക്കുന്നതിനിടെയാണ് കിങര്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ചെന്നൈയില്‍ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
MOST READ: പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഓട്ടോ പോര്‍ട്ടലായ റഷ്‌ലൈന്‍ ആണ് വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെയാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം പുനനാരംഭിച്ചിരിക്കുന്നത്. നേരത്തെ എംജി മോട്ടോര്‍സും, ടാറ്റയും പുതിയ മോഡലുകളുടെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ബിഎസ് VI ട്രൈബറും കിങറിന്റെ സമീപത്തായി കാണാന്‍ സാധിക്കും. ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന CMF-A പ്ലാറ്റ്ഫോമിലായിരിക്കും വാഹനം വിപണിയില്‍ എത്തുക.

എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും വാഹനത്തില്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും പുതിയ വാഹനവും വിപണിയില്‍ എത്തുക.

മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ട ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.
MOST READ: വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ച് ട്രൈബര്‍ എംപിവിയുടേതിന് സമാനമായിരിക്കും വാഹനത്തിന്റെ അകത്തളം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും വഹനത്തില്‍ ഇടംപിടിക്കും.

വിപണിയില്‍ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവരാണ് എതിരാളികള്‍.


Click it and Unblock the Notifications








