പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്. നവീകരിച്ച പുതിയ പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പള്‍സര്‍ 125 നിയോണ്‍ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില്‍പ്പനയ്ക്ക് എത്തിയത്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

അതേസമയം നവീകരിച്ച പതിപ്പിനെ എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI മോഡല്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി.

MOST READ: ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

പഴയ ബൈക്ക് പോലെ, തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. പള്‍സര്‍ 125 നിയോണിനെക്കാള്‍ മുകളിലായിരിക്കും ഈ മോഡലിന്റെ സ്ഥാനം. നിയോണില്‍ നിന്നും കുറച്ച് വ്യത്യാസങ്ങളും ബൈക്കില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയൊരു ഗ്രാഫിക്‌സുമാണ് പ്രധാന സവിശേഷത. നിയോണ്‍ പതിപ്പില്‍ സിംഗിള്‍ സീറ്റ് ഘടനയായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ സ്പ്ലിറ്റ് ചെയ്ത സീറ്റ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

അതിനൊപ്പം സ്പ്ലിറ്റ് പില്യണ്‍ ഗ്രാബ് റെയിലുകളും ആരെയും ആകര്‍ഷിക്കുന്ന ഗ്രാഫിക്‌സും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. ആകര്‍ഷകമായ ഗ്രാഫിക്‌സ് ഉള്ള എഞ്ചിന്‍ കൗളും ബൈക്കിന്റെ സവിശേഷതയാണ്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, മുന്നിലെ ഫെന്‍ഡര്‍, അലോയി വീലുകള്‍, റിയര്‍ കൗള്‍ എന്നിവയിലും സമാനമായ കളര്‍ ഗ്രാഫിക്‌സുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നത് കാണാം.

MOST READ: ജൂണ്‍ മാസത്തില്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

മൊത്തത്തില്‍, പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പ് പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് ബിഎസ് VI മോഡലിന് സമാനമാണ്. അതേസമയം മറ്റ് ഫീച്ചറുകള്‍ എല്ലാം പള്‍സര്‍ 125 നിയോണ്‍ ബിഎസ് VI -ന് സമാനമായിരിക്കും.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

പുതുക്കിയ 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 12 bhp കരുത്തും 6,500 rpm -ല്‍ 11 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: ഒരു ലക്ഷം യൂണിറ്റ് എസ്-സിഎൻജി വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

2,055 mm നീളവും 765 mm വീതിയും 1,323 mm വീല്‍ബേസും വാഹനത്തിനുണ്ട്. 139 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ബിഎസ് VI പതിപ്പിനെ ഇതുവരെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല,

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഔദ്യോഗികമായ വില പ്രഖ്യാപനവും അവതരണ വേളയില്‍ മാത്രമേ ഉണ്ടാവുകയുള്ളു. എങ്കിലും പള്‍സര്‍ 125 നിയോണ്‍ ബിഎസ് VI ഡിസ്‌ക് ബ്രേക്ക് മോഡലിനെക്കാള്‍ 3,000-4,000 രൂപയുടെ വര്‍ധനവ് പ്രതീക്ഷിക്കാം. നിലവില്‍ 75,494 രൂപയാണ് ബിഎസ് IV പതിപ്പിന്റെ വില.

Source: 91 Wheels

More from DriveSpark

Article Published On: Saturday, June 6, 2020, 13:06 [IST]
English summary
Bajaj Pulsar 125 Split Seat BS6 To Be Launched Soon. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X