ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

ഇന്ത്യൻ സ്കൂട്ടർ ശ്രേണിയിലെ രാജാവായ ഹോണ്ട ആക്‌‌ടിവയുടെ ശക്തനായ എതിരാളിയാണ് ടിവിഎസ് ജുപ്പിറ്റർ. ഇപ്പോൾ വിപണിയിൽ കണ്ടുവരുന്ന പ്രതിഭാസമായ വില വർധന ടിവിഎസ് ഈ ജനപ്രിയ മോഡലിലും ഉൾപ്പെടുത്തിയിരിക്കുകയാണ്.

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

ബിഎസ്-VI ജുപ്പിറ്ററിന് രഹസ്യമായി വില വർധിപ്പിച്ചിരിക്കുകയാണ് ടിവിഎസ് ചെയ്തത്. സ്കൂട്ടറിന്റെ സ്റ്റാൻഡേർഡ് പതിപ്പിനും ZX മോഡലിനും 613 രൂപയുടെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇപ്പോൾ ഈ രണ്ട് വകഭേദങ്ങൾക്കുമായി യഥാക്രമം 62,062 രൂപയും 64,062 രൂപയും മുടക്കേണ്ടതായി വരും.

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

അതേസമയം ജുപ്പിറ്ററിന്റെ ഏറ്റവും ഉയർന്ന മോഡലായ ക്ലാസിക് പതിപ്പിന് 651 രൂപയുടെ വില വർധനവും ടിവിഎസ് നടപ്പിലാക്കി. ഇതിന്റെ പുതുക്കിയ എക്സ്ഷോറൂം വില 68,562 രൂപയാണ്.

MOST READ: വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് കഴിഞ്ഞ ദിവസം എൻടോർഖ് 125 സ്കൂട്ടറിനും ടിവിഎസ് സ്പോർട്ട്, റേഡിയൻ കമ്മ്യൂട്ടർ ബൈക്കുകളുടെ വിലയിലും പരിഷ്ക്കരണവുമായി രംഗത്തെത്തിയിരുന്നു.

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

110 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് ജുപ്പിറ്റർ ശ്രേണിയിൽ പ്രവർത്തിക്കുന്നത്. ഫ്യുവൽ ഇഞ്ചക്ഷനുമായി എത്തുന്ന സ്കൂട്ടർ 7000 rpm-ൽ 7.4 bhp കരുത്തും 5500 rpm-ൽ 8.4 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജുപ്പിറ്ററിനെ ജോടിയാക്കിയിരിക്കുന്നത്. ടിവിഎസ് പേറ്റന്റുള്ള ഇക്കോനോമീറ്ററും ഇക്കോ മോഡ്, പവർ മോഡ് എന്നിവയും എഞ്ചിൻ ലഭ്യമാക്കുന്നു. ഇക്കോ മോഡിൽ മികച്ച ഇന്ധനക്ഷമതയാണ് സ്കൂട്ടർ നൽകുന്നത്.

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

ഉപകരണങ്ങളുടെ കാര്യത്തിൽ ജുപ്പിറ്ററിന്റെ മൂന്ന് വകഭേദങ്ങളും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും കോയിൽ സ്പ്രിംഗ് ഷോക്ക് അബ്സോർബറുകളും പിന്നിൽ ഹൈഡ്രോളിക് ഡാംപറുകളുമായാണ് വരുന്നത്. 90/90 സെക്ഷൻ ട്യൂബ്‌ലെസ് ടയറുകളിൽ 12 ഇഞ്ച് അലോയ് വീലുകളും സ്കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

MOST READ: ഇസിയു തകരാർ; നിഞ്ച ZX-10R തിരിച്ചുവിളിച്ച് കവസാക്കി

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നതിനായി 130 mm ഡ്യുവൽ ഡ്രം ബ്രേക്കുകൾ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നു. ബിഎസ്-IV മോഡലിൽ നിന്ന് വ്യത്യസ്തമായി ബിഎസ്-VI കംപ്ലയിന്റ് ടിവിഎസ് ജുപ്പിറ്ററിന് ZX വേരിയന്റിനൊപ്പം ഡിസ്ക് ബ്രേക്കുകൾ ലഭിക്കില്ല.

ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിനും നേരിയ വില വർധനവ്

മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ മാറ്റങ്ങളൊന്നുമില്ല. കൂടാതെ ജുപ്പിറ്റർ ശ്രേണിയിൽ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ് പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 2 ലിറ്റർ ഓപ്പൺ ഗ്ലോവ്ബോക്സ്, ZX, ക്ലാസിക് മോഡലുകളിൽ ഫ്രണ്ട് യുഎസ്ബി ചാർജർ , എക്സ്റ്റീരിയർ ഫ്യൂവൽ ലിഡ്, വലിയ 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് കമ്പാർട്ട്മെന്റും ക്ലാസിക് വേരിയന്റിനായി ഒരു വിൻഡ്ഷീൽഡും ടിവിഎസ് നൽകുന്നു.

Most Read Articles

Malayalam
English summary
TVS Jupiter BS6 Price Hiked. Read in Malayalam
Story first published: Saturday, June 6, 2020, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X