Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ഒരു വാഹനം തെരഞ്ഞെടുക്കുമ്പോള്‍ പലരെയും പല ഘടകങ്ങളാണ് സ്വാധിനിക്കാറുള്ളത്. ചില എക്സ്റ്റീരിയര്‍ ഡിസൈനില്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍, മറ്റ് ചിലര്‍ വാഹനത്തിന്റെ ഇന്റീരിയറിലും, ഫീച്ചറുകളിലും, ഡിസൈനിലും, മൈലേജിലും, സുരക്ഷയിലും എല്ലാം ആകൃഷ്ടരാകുന്നുവെന്ന് വേണം പറയാന്‍.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ഇത്തരത്തില്‍ ഒരു ഉപഭോക്താവിനെ സ്വാധിനിക്കുന്ന നിരവധി ഘടകങ്ങള്‍ ഒരു വാഹനത്തില്‍ ഉണ്ടാകും. അത്തരത്തില്‍ ഒരു കാറില്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്ന ഒന്നാണ് ഹെഡ്‌ലൈറ്റുകള്‍. നല്ല രൂപത്തിലുള്ള ഹെഡ്‌ലൈറ്റുകള്‍ക്ക് ശരിക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും ധാരാളം ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാനും കഴിയുമെന്നാണ് പറയുന്നത്.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ക്കൊപ്പം വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന നിരവധി മോഡലുകള്‍ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ടെന്ന് വേണം പറയാന്‍. ഇന്ന്, വിപണിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരയുന്ന സെഗ്മെന്റാണ് എസ്‌യുവികളുടേത്. ഈ സെഗ്മെന്റില്‍ മികച്ച ഹെഡ്‌ലൈറ്റുകളുള്ള ഏതാനും മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

MOST READ: വിമാനങ്ങളുടെ കോക്ക്പിറ്റ് വിൻഡോകൾ ഒരുക്കിയിരിക്കുന്നത് എന്തുകൊണ്ട്? നോർമൽ ഗ്ലാസ് ഇതിൽ ഉപയോഗിക്കുമോ?

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

മികച്ച ഹെഡ്‌ലൈറ്റുകളുള്ള ഈ എസ്‌യുവികളുടെ പട്ടികയിലെ ആദ്യത്തേതാണ് ടൈഗൂണ്‍. വാഹനത്തിന്റെ എക്‌സ്റ്റീരിയറും ഹെഡ്‌ലൈറ്റുകളും വളരെ മനോഹരമായി തന്നെ കാണപ്പെടുന്നുവെന്ന് വേണം പറയാന്‍.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

എന്നാല്‍ ഇന്റീരിയര്‍, കൈ നിറയെ ഫീച്ചറുകളും കാഴ്ചയില്‍ സ്‌പോര്‍ട്ടിയുമായി കാണപ്പെടുന്നു. ടൈഗൂണിലെ ഡ്യുവല്‍-എല്‍ഇഡി സെറ്റ്-അപ്പ് ഡിആര്‍എല്ലിന് കീഴിലും ഇന്‍ഡിക്കേറ്റര്‍ യൂണിറ്റിന് മുകളിലുമാണ്. ഹെഡ്‌ലാമ്പുകളിലും ഫോഗ്‌ലാമ്പുകളിലും ഉടനീളം ഷാര്‍പ്പായിട്ടുള്ള ലൈനുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

MOST READ: കിയ ഉപഭോക്താവാണോ?; ഈ കാര്യങ്ങള്‍ വേഗം മനസ്സിലാകും

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 115 bhp പവറില്‍ 178 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിലാണ് ഇതില്‍ ആദ്യത്തേത്.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

150 bhp കരുത്തില്‍ 250 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്ററിന് 6 സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ യൂണിറ്റും 1.5 ലിറ്റര്‍ എഞ്ചിന് 7 സ്പീഡ് DSG ഗിയര്‍ബോക്സ് സംവിധാനവുമാണ് കമ്പനി നല്‍കുന്നത്. പ്രാരംഭ പതിപ്പിന് 11.39 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 18.59 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

MOST READ: നമ്മുടെ നിരത്തുകളിൽ റൈഡിംഗ് ഗിയറുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ടാറ്റ നെക്‌സോണ്‍

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു മോഡലാണ് ടാറ്റയുടെ ജനപ്രീയ മോഡലായ നെക്‌സോണ്‍. നെക്സോണിന്റെ ഹെഡ്‌ലൈറ്റുകള്‍ അവസാന മോഡലില്‍ വിരസതയില്‍ നിന്ന് നിലവിലുള്ളതില്‍ അതിശയിപ്പിക്കുന്നതിലേക്ക് മാറിയിരിക്കുന്നുവെന്ന് വേണം പറയാന്‍.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ഏറ്റവും പുതിയ നെക്സോണിന് പ്രൊജക്ടര്‍ എല്‍ഇഡിയും ഹാലൊജന്‍ ലാമ്പും തമ്മില്‍ വേര്‍തിരിക്കുന്ന ഷാര്‍പ്പായിട്ടുള്ള കട്ട്കളുള്ള ഒരു മെലിഞ്ഞ ഹെഡ്‌ലൈറ്റ് യൂണിറ്റ് ലഭിക്കുന്നു. മൊത്തത്തില്‍, ഈ ഹെഡ്‌ലൈറ്റ് യൂണിറ്റ് വളരെ മികച്ചതായി കാണപ്പെടുന്നു. പ്രത്യേകിച്ച് രാത്രിയില്‍ ഡിആര്‍എല്ലുകളിലെ അറ്റങ്ങള്‍ ശരിയായി ദൃശ്യമാകുമ്പോള്‍.

MOST READ: ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ പരമാവധി റേഞ്ച് നേടണോ? ഇക്കാര്യങ്ങൾ പിന്തുടരാം

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

2017-ലാണ് നെക്‌സോണിനെ ആദ്യമായി കമ്പനി അവതരിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് നവീകരണം ലഭിക്കുമ്പോള്‍ മോഡലിന്റെ ഹെഡ്‌ലൈറ്റിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. നാളിതുവരെ 2 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നും കമ്പനി പറയുന്നു. പ്രാരംഭ പതിപ്പിന് 7.19 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 12.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

മഹീന്ദ്ര XUV700

മികച്ച ഹെഡ്‌ലൈറ്റുകളുള്ള ഈ എസ്‌യുവികളുടെ പട്ടികയിലെ മറ്റൊരു മികച്ച മോഡലാണ് മഹീന്ദ്രയില്‍ നിന്നുള്ള XUV700. ലൈറ്റുകളുടെ വിശദാംശങ്ങളും മെച്ചപ്പെടുത്തലും മഹീന്ദ്ര ശരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

പരസ്പരം സമാന്തരമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഡിആര്‍എല്ലുകള്‍ ഉണ്ട്, പ്രധാന ഹെഡ്‌ലൈറ്റുകളുടെ അതിര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു. ഉള്ളില്‍, ഓരോ ബള്‍ബും വിശദാംശങ്ങളിലേക്ക് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, അവ ഹൗസിംഗിലെ ചെറിയ ക്രിസ്റ്റല്‍ പോലെ കാണപ്പെടുകയും ചെയ്യുന്നു.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

മഹീന്ദ്ര നിരയില്‍ നിന്നും വളരെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു മോഡല്‍ കൂടിയാണ് XUV700. നിലവില്‍ ഈ പതിപ്പിന്റെ പ്രാരംഭ പതിപ്പിന് 13.18 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 24.58 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

കിയ സെല്‍റ്റോസ്

മികച്ച ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികളുടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു മോഡലാണ് കിയ സെല്‍റ്റോസ്. വാഹനത്തിന്റെ ഡിആര്‍എല്ലുകളും ലൈറ്റുകളും മുഴുവന്‍ സജ്ജീകരണവും ഒരു കലാസൃഷ്ടി പോലെയാണെന്ന് വേണം പറയാന്‍.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ടോപ്പ്-സ്‌പെക് ട്രിമ്മുകളില്‍, ഡിആര്‍എല്ലുകള്‍ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നതായി കാണാം. ഹെഡ്‌ലൈറ്റ് ഹൗസിംഗിലെ ക്രിസ്റ്റല്‍ ക്ലിയര്‍ ബള്‍ബുകള്‍ ഒരു ഗ്ലാസ് ഭിത്തിക്ക് പിന്നിലെ ഡയമണ്ട് പോലെ മനോഹരമാണ്.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

കിയയുടെ ജനപ്രീയ മോഡലാണ് സെല്‍റ്റോസ്. സെല്‍റ്റോസ് എന്ന മോഡലുമായിട്ടാണ് കിയ രാജ്യത്ത് ചുവടുവെയ്ക്കുന്നതും. അധികം വൈകാതെ തന്നെ സെല്‍റ്റോസിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഒരുക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിലവിലെ പതിപ്പിന് 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ടാറ്റ ഹാരിയര്‍/സഫാരി

ടാറ്റയുടെ ധീരമായ ചുവടുവയ്പ്പായിരുന്നു ഹാരിയറിലുള്ള ലൈറ്റിംഗ് സജ്ജീകരണം. 2019 വരെ, ഡിആര്‍എല്ലുകള്‍ ഹെഡ്‌ലാമ്പുകളുമായി ലയിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടിരുന്നു, എന്നാല്‍ ഹാരിയര്‍ ആ ചിന്ത മാറ്റിയെന്ന് വേണം പറയാന്‍.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

ഹാരിയര്‍/സഫാരിയിലെ ഹെഡ്‌ലൈറ്റുകള്‍ 3 വ്യത്യസ്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നു. ആദ്യം വരുന്നത് മുകളില്‍ ഇരിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഡിആര്‍എലുകള്‍ക്ക് കീഴില്‍ നിങ്ങള്‍ പ്രധാന ഹെഡ്‌ലൈറ്റുകള്‍ കാണാനും സാധിക്കും.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

അവയ്ക്ക് കീഴിലാണ് ഫോഗ് ലാമ്പുകള്‍ കാണാന്‍ സാധിക്കുന്നത്. ഈ യൂണിറ്റുകളെല്ലാം ആവശ്യത്തേക്കാള്‍ വളരെ വലുതാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് എസ്‌യുവികളെ ബോള്‍ഡും പരുക്കന്‍തുമായി തോന്നിപ്പിക്കുന്നു.

Taigun മുതല്‍ Seltos വരെ; മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികള്‍ ഇതൊക്കെ

കാറുകളുടെ കൂറ്റന്‍ ഹൂഡിലെ ദൃശ്യഭംഗി കുറയ്ക്കാന്‍ ഇവയും വളരെ വലുതാണ്. മൊത്തത്തില്‍, ഈ എസ്‌യുവികളിലെ ഹെഡ്‌ലൈറ്റുകള്‍ തീര്‍ച്ചയായും വേറിട്ടുനില്‍ക്കുകയും മികച്ച ഹെഡ്‌ലൈറ്റുകളുള്ള എസ്‌യുവികളുടെ ഈ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, June 18, 2022, 16:34 [IST]
English summary
Taigun to seltos find here some suvs with the best led headlights you can buy in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X