ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

ഇന്ത്യയിലെ ആദ്യത്തെ 16 വീലർ 47.5 ടൺ ടിപ്പർ ട്രക്ക് സിഗ്ന 4825.TK പുറത്തിറക്കി ടാറ്റ മോട്ടോർസ്. രാജ്യത്തെ ആദ്യത്തെ 47.5 ടൺ മൾട്ടി ആക്‌സിൽ ടിപ്പർ ട്രക്കാണ് സിഗ്ന എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

കൽക്കരി, നിർമാണ ആവശ്യങ്ങൾ എന്നിവയുടെ ഗതാഗതത്തിനായാണ് സിഗ്ന 4825.TK രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 29 ക്യുബിക് മീറ്റർ ബോക്സ് ലോഡ് ബോഡിയുമായാണ് ഇത് വരുന്നത്. ടിപ്പർ 10X4, 10X2 എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

ടാറ്റയുടെ പവർ ഓഫ് 6 ഫിലോസഫി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഹെവി ട്രക്ക് മെച്ചപ്പെട്ട പ്രകടനം, ഉയർന്ന പേലോഡ് ശേഷി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, ഡ്രൈവർമാരുടെ സുരക്ഷയ്‌ക്കൊപ്പം മികച്ച യാത്രാ സുഖം എന്നിവ വാഗ്ദാനം ചെയ്യുന്നു.

MOST READ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് #പാർക്ക്ഫോർഫ്രീഡം ക്യാമ്പയിനുമായി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

247 bhp കരുത്തും 950 Nm torque ഉം ഉത്പാദിപ്പിക്കുന്ന കമ്മിൻ‌സ് ISBe 6.7 ലിറ്റർ ബി‌എസ് -VI ഡീസൽ എഞ്ചിനാണ് സിഗ്ന 4825.TK ഉപയോഗിക്കുന്നത്. 430 mm ഓർഗാനിക് ക്ലച്ച് വഴി എഞ്ചിൻ ഒരു ഹെവി ഡ്യൂട്ടി G1150 9 സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

ഗിയർ അനുപാതങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കുന്ന രീതിയിലാണ്. ലൈറ്റ്, മീഡിയം, ഹെവി എന്നീ മൂന്ന് ഡ്രൈവ് മോഡുകളുമായാണ് ട്രക്ക് വരുന്നത്. കൂടാതെ 29 ക്യുബിക് മീറ്റർ ടിപ്പർ ബോഡിയും ഹൈഡ്രോളിക് സിസ്റ്റവും ഉപയോഗിക്കാൻ തയാറായ വാഹനമായിരിക്കും സിഗ്ന.

MOST READ: 545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ബ്രാന്‍ഡിന്റെ വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

ക്രാഷ് ടെസ്റ്റുചെയ്ത സസ്‌പെൻഡഡ് സ്ലീപ്പർ ക്യാബിൻ, ടൈറ്റിൽ, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, 3-വേ മെക്കാനിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എയർ കണ്ടീഷനിംഗ് എന്നിവയാണ് സിഗ്ന 4825 ട്രക്കിന്റെ പ്രധാന സവിഷേതകൾ. അതോടൊപ്പം ബ്ലൈൻഡ് സ്പോട്ട് മിററും സോളിഡ് സ്റ്റീൽ 3-പീസ് ബമ്പറും ട്രക്കിനുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എഞ്ചിൻ ബ്രേക്ക്, ഐസിജിടി ബ്രേക്ക് എന്നിവ ടിപ്പറിൽ സജ്ജീകരിച്ചിരിക്കുന്നു. ടിപ്പുചെയ്യുമ്പോൾ ഉണ്ടാകാവുന്ന ടോപ്പിൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സെൻസറുകളും ഇതിലുണ്ട്.

MOST READ: രാജ്യത്തെ ആദ്യ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ആരംഭിച്ച് ഇസൂസു

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK

ആറ് വർഷത്തെ അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് ടാറ്റ സിഗ്ന 4825.TK വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡായി ഫ്ലീറ്റ് എഡ്ജ് ഡിജിറ്റൽ ഫ്ലീറ്റ് മാനേജുമെന്റ് സിസ്റ്റവുമായാണ് ഇത് വരുന്നത്.

Most Read Articles

Malayalam
English summary
Tata Motors Launches Indias Largest Tipper Truck Signa 4825.TK. Read in Malayalam
Story first published: Thursday, August 13, 2020, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X