545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ബ്രാന്‍ഡിന്റെ വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

2021 ബിഎംഡബ്ല്യു 5-സീരീസ് (ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍) അടുത്തിടെ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു, അതിനൊപ്പം 545e x ഡ്രൈവും പ്രദര്‍ശിപ്പിച്ചു.

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

5-സീരീസ് ശ്രേണിയിലെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലാണ് 545e x. ബ്രാന്‍ഡില്‍ നിന്നുള്ള i8 നിര്‍ത്തലാക്കിയതിനുശേഷം, ബിഎംഡബ്ല്യു ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡലാണ് ഏറ്റവും പുതിയ 5-സീരീസ് PHEV.

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

അടുത്തിടെ, 545e x ഡ്രൈവിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു, അതിന്റെ സവിശേഷതകളും പ്രകടന കണക്കുകളും ഉള്‍പ്പെടെ. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍ -6 പെട്രോള്‍ എഞ്ചിനാണ് കാറിന്റെ കരുത്ത്.

MOST READ: രാജ്യത്തെ ആദ്യ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ആരംഭിച്ച് ഇസൂസു

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

ഈ എഞ്ചിന്‍ പരമാവധി 286 bhp കരുത്തും 450 Nm torque ഉം സൃഷ്ടിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സിന്‍ക്രൊണസ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്നു, ഇത് 109 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു.

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

ഹൈബ്രിഡ് പവര്‍ട്രെയിനില്‍ നിന്നുള്ള കണക്കുകള്‍ നോക്കിയാല്‍ 394 bhp കരുത്തും 600 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. കൂടാതെ ബിഎംഡബ്ല്യുവിന്റെ 'X ഡ്രൈവ്' AWD സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

MOST READ: ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

745 സീരീസ്, 745Le LCI -ലും ഇതേ ഹൈബ്രിഡ് സജ്ജീകരണം തന്നെയാണ് ബ്രാന്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. 5-സീരീസ് 7-സീരീസിനേക്കാള്‍ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ്. ഇത് നേരത്തെ സൂചിപ്പിച്ചതുപോലെ മികച്ച പ്രകടനത്തിന് കാരണമാകുന്നു.

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

4.7 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 250 കിലോമീറ്റര്‍ വാഹനത്തിന്റെ പരമാവധി വേഗത.

MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

കാറില്‍ ഉപയോഗിച്ചിരിക്കുന്ന 12 കിലോവാട്ട് ബാറ്ററിക്ക് പരമാവധി 57 കിലോമീറ്റര്‍ ഡ്രൈവിംഗ് ശ്രേണി നല്‍കാന്‍ കഴിയും. ഇവി മോഡില്‍, ബാറ്ററിയുടെ ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിന് ഉയര്‍ന്ന വേഗത വെറും 140 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

ഹൈബ്രിഡ്, ഇലക്ട്രിക്, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും 545e x ഡ്രൈവില്‍ ലഭ്യമാകും. കൂടാതെ, 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനം ഉള്‍ക്കൊള്ളുന്ന പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ ഉത്പാദനം തുടരുമെന്നും ബിഎംഡബ്ല്യു വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

545e അവതരിപ്പിച്ചതോടെ ബിഎംഡബ്ല്യു 5-സീരീസില്‍ ഇപ്പോള്‍ അഞ്ച് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വകഭേദങ്ങളുണ്ട്. 530e, 530 x ഡ്രൈവ്, 530e ടൂറിംഗ്, 530e ടൂറിംഗ് x ഡ്രൈവ്, 545e x ഡ്രൈവ് എന്നിങ്ങനെയാണ് ഈ വകഭേദങ്ങള്‍.

545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

530e മോഡലുകളില്‍ ഒരു ചെറിയ 2.0 ലിറ്റര്‍ ഇന്‍ലൈന്‍ -4 പെട്രോള്‍ എഞ്ചിനും ഉപയോഗിക്കുന്നു. ഈ എഞ്ചിന്‍ 186 bhp കരുത്തും 255 Nm torque സൃഷ്ടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 545e xDrive Plug-in Hybrid Unveiled, The Brand’s Fastest PHEV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X