ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

മോഡലുകളുടെ വില വര്‍ധിപ്പിച്ച് നിര്‍മ്മാതാക്കളായ ഫോര്‍ഡ്. എന്‍ഡവറിന്റെ വില ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ, ആസ്പയര്‍ മോഡലുകളുടെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. 10,000 രൂപ വരെയാണ് വിവിധ മോഡലുകളില്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

എന്നാല്‍ ഇക്കോസ്‌പോര്‍ട്ടില്‍ 13,000 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. അതേസമയം മോഡലുകള്‍ തിരിച്ചുള്ള കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൊവിഡ്-19 യുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ചെലവ് വര്‍ദ്ധിക്കുന്നതുകൊണ്ടാകാം ഇപ്പോള്‍ വാഹനങ്ങളുടെ വില നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന.

MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

അസംസ്‌കൃത വസ്തുക്കള്‍ ദുര്‍ലഭമായിത്തീര്‍ന്നിരിക്കുന്നു. വാഹനങ്ങളുടെ ഉത്പാദനത്തെയും ഇത് ബാധിക്കുന്നു. അതേസമയം വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും കാറുകളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല.

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

ഒരു ലക്ഷം കിലോമീറ്റര്‍ / മൂന്ന് വര്‍ഷത്തെ വാറണ്ടിയുമായി തുടരുന്നു. മാത്രമല്ല, എല്ലാ കാറുകളുമായുള്ള സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ഡ് പാസ് എന്നറിയപ്പെടുന്ന കണക്ട് ചെയ്ത കാര്‍ ടെക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

MOST READ: സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

ഫോര്‍ഡ് ഫിഗൊയും ആസ്പയറും 1.2 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഈ എഞ്ചിന്‍ 96 bhp കരുത്തും 119 Nm torque ഉം സൃഷ്ടിക്കുന്നു. ഒരു ഡീസല്‍ എഞ്ചിനും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. ഫ്രീസ്‌റ്റൈലും സമാന പവര്‍ട്രെയിന്‍ ഉപയോഗിക്കുന്നു.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഫിഗൊയുടെ ഓട്ടോമാറ്റിക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഈ മാസം അവസാനത്തോടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച കോംപാക്ട് ഹാച്ച്ബാക്കുകളിലൊന്നാണ് ഫോര്‍ഡ് ഫിഗൊ. ഓഗസ്റ്റ് അവസാനത്തോടെ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോര്‍ഡ് ഫിഗൊ ഓട്ടോമാറ്റിക്ക് പതിപ്പിന് 8 രൂപ മുതല്‍ 8.3 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Source:financialexpress

Most Read Articles

Malayalam
English summary
Ford Hiked EcoSport, Figo, Freestyle Prices in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X