Just In
- 7 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 8 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 8 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 8 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാങ്ങുമ്പോൾ നിങ്ങളുടെ 'രാശി കാർ' തന്നെ വാങ്ങണം!! ജോതിഷപ്രകാരം ഇങ്ങനെ...
അറിയാം നിങ്ങളുടെ രാശിക്കൊത്ത കാറുകൾ ഏതെന്ന്
അന്ധവിശ്വാസമെന്നൊക്കെ ആളുകള്‍ കളിയാക്കുമെങ്കിലും രാശിയും ഗ്രഹനിലയുമെല്ലാം നോക്കാതെ സുപ്രധാനമായ കാര്യങ്ങള്ക്കൊരുങ്ങാന് ചിലര്‍ക്ക് കഴിയാറില്ല. ഇതൊരു ശീലത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. ഒരുപക്ഷേ അവനവനു തന്നെ ബോധ്യപ്പെട്ടാലും മാറ്റാന്‍ പറ്റാത്ത ഒരു ശീലം.
ഏറ്റവും കൂതറ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന 10 വണ്ടികള്‍
ജ്യോതിഷപ്രകാരം, കാര്‍ വാങ്ങുമ്പോള്‍ രാശികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ രാശിക്കും യോജിച്ച കാറുകള്‍ തന്നെ തെരഞ്ഞെടുക്കുന്നത് ഉത്തമമായിരിക്കുമെന്ന് ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. ഓരോ രാശിക്കും ഉത്തമമായ കാറുകളെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുകയാണിവിടെ.
ഓരോ
രാശിക്കും
രണ്ട്
കാറുകള്‍
വീതമാണ്
തെരഞ്ഞെടുക്കുന്നത്.
ഒരെണ്ണം
20
ലക്ഷത്തിനു
താഴെ
വില
വരുന്നതും
മറ്റേത്
ഒരു
അത്യാഡംബര
കാറും.
വായിക്കുക.
01. മേടരാശി (Aries)
മേടരാശിയുടെ ചിഹ്നം ആട് ആണ്. കിഴക്കാണ് ഈ രാശിയുടെ ദിക്ക്. ചുവപ്പ് നിറമാണ് മേടരാശിയുടെ നിറം. ചുവപ്പെന്നു പറഞ്ഞാല്‍ വെറും ചുവപ്പല്ല; രക്തവര്‍ണം! ഷെവര്‍ലെ ക്രൂസ് കാറാണ് ഈ രാശിയില്‍ പെട്ടവര്‍ക്ക് വാങ്ങാന്‍ ഉത്തമമായ 20 ലക്ഷത്തിനു താഴെ വിലയുള്ള കാര്‍.
മേടരാശി
ഈ രാശിയില്‍ പെടുന്നവര്‍ വളരെ ബോള്‍ഡായിരിക്കും. എപ്പോഴും വ്യത്യസ്തത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. ചൊവ്വയാണ് അധിപഗ്രഹം. മേടരാശിയില്‍ പെട്ടവര്‍ അത്യാഡംബര കാര്‍ വാങ്ങുകയാണെങ്കില്‍ ഏതെങ്കിലും ഫെരാരി കാറായിരുന്നാല് നന്നായിരിക്കും.
02. ഇടവരാശി (Taurus)
കാളയാണ് ഇടവരാശിയുടെ ചിഹ്നം. തെക്കാണ് ദിക്ക്. പിങ്ക്, വെള്ള എന്നീ നിറങ്ങളാണ് ഈ രാശിയില്‍ പെട്ടവര്‍ക്ക് യോജിക്കുക. ഇവര്‍ക്ക് ടൊയോട്ട ഇന്നോവ കാര്‍ നന്നായി ചേരും. ഇന്നോവ കാര്‍ പിങ്ക് നിറത്തില്‍ വരുന്നില്ല. വെള്ള തെരഞ്ഞെടുക്കുകയായിരിക്കും ഉത്തമം.
ഇടവരാശി
വളരെ പ്രായോഗികമതികളാണ് ഇടവരാശിയില്‍ പെടുന്നവര്‍. ലോകപരിചയം ഇവര്‍ക്ക് കൂടും. മറ്റുള്ളവരോട് വിനയത്തോടെ മാത്രം ഇടപെടുന്നത് ഇവരുടെ ഒരു രീതിയാണ്. ശുക്രനാണ് ഇടവരാശിയുടെ അധിപഗ്രഹം. ആഡംബര കാറാണ് വാങ്ങുന്നതെങ്കില്‍ ഇടവരാശിയില്‍ പെട്ടവര്‍ ഓഡി ക്യു5ന് പോകുന്നതാണ് ഉത്തമം.
03. മിഥുനരാശി (Gemini)
ദമ്പതിയാണ് ഈ രാശിയുടെ ചിഹ്നം. പടിഞ്ഞാറാണ് ദിക്ക്. പച്ച നിറമാണ് ഈ രാശിയില്‍ പെട്ടവരുടെ നിറം. 20 ലക്ഷത്തിനു താഴെ വിലവരുന്ന കാര്‍ വാങ്ങുകയാണെങ്കില്‍ ഹോണ്ട സിവിക് മികച്ചതായിരിക്കും ഈ രാശിയില്‍ പെട്ടവര്‍ക്ക്.
മിഥുനരാശി
ബുധന്‍ എന്ന അധിപനക്ഷത്രത്തിനു കീഴില്‍ വരുന്നു മിഥുനരാശി. സ്ഥിരതയുള്ള സ്വഭാവക്കാരല്ല ഇവര്‍. ഇതിന് കാരണമുണ്ട്. അങ്ങേയറ്റം സര്‍ഗാത്മകതയുള്ളവരായിരിക്കും മിഥുനരാശിക്കാര്‍. മികച്ച ഭാഷാനൈപുണ്യവും ഇവരില്‍ കണ്ടുവരുന്നു. ആഡംബരക്കാര്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില് ഈ രാശിയില്‍ പെട്ടവര്‍ ജാഗ്വര്‍ എക്സ്ജെ വാങ്ങുന്നതായിരിക്കും നന്നാവുക.
04 കര്‍ക്കടകരാശി (Cancer)
ഞണ്ടാണ് ഈ രാശിയുടെ ചിഹ്നം. വടക്കാണ് ദിക്ക്. നീല, വെള്ള, കടല്പച്ച എന്നീ നിറങ്ങള്‍ കര്‍ക്കടകരാശിക്കാര്‍ക്ക് ചേര്‍ന്നതാണ്. എങ്കിലും മഞ്ഞനിറം ഈ രാശിക്കാരില്‍ പൊസിറ്റീവായ മനോഭാവം കൊണ്ടുവരാന്‍ സഹായിക്കുന്നുവെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നുണ്ട്. വെള്ള റിനോ സ്കാല കാര്‍ ഈ രാശിക്ക് ഏറെ ചേരും.
കര്‍ക്കടകരാശി
കര്‍ക്കടകരാശിയില്‍ പെട്ടവര്‍ നാണംകുണുങ്ങികളും ഒരല്പം ഉള്വലിവുള്ളവരും ആയിരിക്കും. ചന്ദ്രന് ആണ് അധിപഗ്രഹം. ആഡംബരക്കാര്‍ വാങ്ങുകയാണെങ്കില്‍ മഞ്ഞ നിറത്തിലുള്ള ഫോക്സ്വാഗണ് ബീറ്റ് നന്നായിരിക്കും.
05. ചിങ്ങരാശി (Leo)
സിംഹമാണ് ചിങ്ങരാശിയുടെ ചിഹ്നം. ദിക്ക് കിഴക്ക്. ഓറഞ്ച്, സ്വര്‍ണനിറം, ബ്രൈറ്റ് യെല്ലോ എന്നീ നിറങ്ങള്‍ ഈ രാശിയില്‍ പെട്ടവര്‍ക്ക് നന്നായി ചേരും. 20 ലക്ഷത്തിനു താഴെ വിലവരുന്ന കാറാണ് നോക്കുന്നതെങ്കില്‍ ഈ നിറങ്ങളില്‍ വരുന്ന ഫിയറ്റ് അവ്വെന്റ്യൂറ നോക്കാവുന്നതാണ്. മോശമാവില്ല.
ചിങ്ങരാശി
സൂര്യനാണ് അധിപഗ്രഹം. ഈ രാശിയില്‍ വരുന്നവര്‍ വളരെ ബോള്‍ഡായി പെരുമാറുന്നവരായിരിക്കും. സ്നേഹസമ്പന്നരും സഹായമനസ്ഥിതിയുള്ളവരുമാണ് ഇത്തരക്കാര്‍. ജോലിയില്‍ ആത്മാര്‍ഥത കാണിക്കുന്നവരും മികച്ച കരിയര്‍ പ്രോഗ്രഷന്‍ ഉള്ളവരുമാണിവര്. ആഡംബരക്കാറാണ് വാങ്ങുന്നതെങ്കില്‍ ചിങ്ങരാശിക്കാര്‍ പോകേണ്ടത് ഓറഞ്ച് നിറമുള്ള ലാമ്പോര്‍ഗിനി അവന്റഡോറിനാണ്.
06. കന്നി (Virgo)
കന്യകയാണ് ഈ രാശിയുടെ ചിഹ്നം. തെക്കാണ് ദിക്ക്. ഇളം നിറങ്ങളെല്ലാം ഈ രാശിക്കാര്‍ക്ക് നന്നായി ചേരും. ഫോക്സ്വാഗണ് ജെറ്റ കന്നിരാശിക്കാര്‍ക്ക് പറ്റിയ കാറാണ്.
കന്നിരാശി
പിന്‍വലിഞ്ഞു നില്ക്കുന്ന പ്രകൃതക്കാരാണിവര്‍. ബുധനാണ് അധിപഗ്രഹം. വോള്‍വോ വി40 കാര്‍ കന്നിരാശശിക്കാര്ക്ക് ഏറെ ചേരുന്ന കാറാണ്.
07. തുലാം രാശി (Libra)
ത്രാസ് ആണ് ഈ രാശിക്കാരുടെ ചിഹ്നം. പടിഞ്ഞാറാണ് തുലാംരാശിയുടെ ദിക്ക്. നീലയാണ് ഈരാശിക്ക് ചേര്‍ന്ന നിറം. മഹീന്ദ്ര സ്കോര്‍പിയോ ഇത്തരക്കാര്‍ക്ക് ചേര്‍ന്ന കാറാണ്.
തുലാം രാശി
വളരെ മികച്ച സാമൂഹികജീവിതമുള്ളവരാണ് ഈ രാശിയില്‍ പെട്ടവര്‍. വലിയ സുഹൃദ്വലയമുണ്ടായിരിക്കും എപ്പോഴും ഇവര്‍ക്കു ചുറ്റും. മാന്യമായും ദയയോടു കൂടിയും പെരുമാറുന്നു ഇവര്‍. ശുക്രനാണ് അധിപഗ്രഹം. ബിഎംഡബ്ല്യു 3 സീരീസാണ് ഇവർക്കു പറ്റിയ ആഡംബരവാഹനം.
08. വൃശ്ചികരാശി (Scorpio)
വൃശ്ചികരാശിയുടെ ചിഹ്നം തേള് ആണ്. ഈ രാശിയുടെ ദിക്ക് വടക്കാണ്. കടുംചുവപ്പ് നിറമാണ് ഈ രാശിക്കാര്‍ക്ക് ചേരുക. ചുവപ്പു നിറത്തിലുള്ള ഫിയറ്റ് ലീനിയ കാര്‍ തെരഞ്ഞെടുക്കാന്‍ പറ്റിയാല്‍ നന്നായിരിക്കും.
വൃശ്ചികരാശി
ഒരല്പം മിസ്റ്റിക് സ്വഭാവം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് ഇവര്‍. അലച്ചില്‍ ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കും. ആത്മീയമോ അല്ലാത്തതോ ആയ പെട്ടെന്നുള്ള യാത്ര പോകലുകള്‍ ഇവരുടെ ഒരു സ്ഥിരം ഏര്‍പാടാണ്. മനസ്സില്‍ ഒരു നൊമാഡിനെ സൂക്ഷിക്കുന്നു വൃശ്ചികരാശിക്കാര്‍. മസെരാട്ടി കോട്രോപോര്ട് ആണ് ഇവര്‍ക്ക് ചേരുന്ന ആഡംബര കാര്‍.
09. ധനുരാശി (Sagittarisus)
ധനുരാശിയുടെ ചിഹ്നമാണ് വില്ല്. കിഴക്കാണ് ദിക്ക്. ഈ രാശിക്കാര്‍ക്ക് മഞ്ഞനിറം നന്നായി ചേരും. സ്കോഡ ഒക്ടേവിയ ആര്‍എസ് ധനുരാശിക്ക് ഏറെ ചേര്‍ന്ന വാഹനമാണെന്ന് പ്രഗല്ഭരായ ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു.
ധനുരാശി
വ്യാഴണാണ് ധനുരാശിയുടെ അധിപഗ്രഹം. ഈ രാശിയില്‍ പെട്ടവര്‍ക്ക് എല്ലാത്തിനും സ്വന്തമായ രീതികളുണ്ട്. തികച്ചും മൗലികമായിരിക്കും ഇവരുടെ എല്ലാ പ്രവൃത്തികളും അവയുടെ ഫലങ്ങളും. എല്ലാവരും ചെയ്യുന്നപോലെ കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ആഡംബരക്കാര്‍ വാങ്ങുകയാണെങ്കില്‍ ഈ രാശിയില്‍ പെട്ടവര്‍ പോകേണ്ടത് ഫെരാരി 458 ഇറ്റാലിയയ്ക്കാണ്.
10. മകരരാശി (Capricon)
മകരരാശിയുടെ ചിഹ്നം മാന്‍. ഈ രാശിയുടെ ദിക്ക് തെക്കാണ്. കറുപ്പിന്റെയും വെളിപ്പിന്റെയും ലാളിത്യമാണ് ഇക്കൂട്ടര്‍ക്ക് ചേരുന്നത്. ഒരു കാറില്‍ ഇവരണ്ടും ഒരുമിച്ചു വന്നാലും കുഴപ്പമില്ല. ബ്രൗണ്‍, കാക്കി നിറങ്ങളും മകരരാശിക്കാര്‍ക്ക് ചേരും. നിസ്സാന്‍ സണ്ണി സെഡാന് ഈ രാശിക്ക് ചേരുന്ന കാറാണ്.
മകരരാശി
നല്ല ചിന്തകരായിരിക്കും മകരരാശിയില്‍ പെട്ടവര്‍. വളരെ ഗൗരവപ്രകൃതമായിരിക്കും ഇവര്‍ക്ക്. സംഅധികം സംസാരിക്കാത്ത ഇവര്‍ സംസാരിക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വളരെ കൃത്യതയോടെ ചുരുക്കം വാക്കുകളില്‍ ഇവര്‍ കാര്യം അവതരിപ്പിക്കും. ഓഡി ആർ8 ആണ് ഇവർക്കു ചേർന്ന ആഡംബരവാഹനം.
11. കുംഭരാശി (Aquarius)
കുംഭരാശിക്ക് കുടമാണ് ചിഹ്നം. ദിക്ക് പടിഞ്ഞാറും. കുത്തുന്ന നിറങ്ങളാണ് ഇവര്‍ക്ക് ഏറെ ചേരുക. ഒരു കാറില്‍തന്നെ പല നിറങ്ങള്‍ പൂശുന്നത് ഇവര്‍ക്ക് ഗുണകരമാണ്. ടാറ്റ സിനണ്‍ ട്രക്ക് ഇവരുടെ രാശീസ്വഭാവത്തിന് ഏറെ ചേര്‍ന്നതാണ്.
കുംഭരാശി
ഒട്ടും യാഥാസ്ഥിതികരല്ല ഇവര്‍ എന്നതാണ് ഒരു പ്രത്യേകത. തികച്ചും സാധാരണമായ ജീവിതത്തെ ഇത്തരക്കാര്‍ വെറുക്കുന്നു. നല്ല രീതിയില്‍ കസ്റ്റമൈസ് ചെയ്ത റെയ്ഞ്ച് റോവര്‍ ഇവോക്ക് ഇവര്‍ക്ക് ഉത്തമമാണ്.
12. മീനരാശി (Pisces)
മീനരാശിയുടെ ചിഹ്നം മീന്‍ ആണ്. ദിക്ക് വടക്ക്. കടുത്ത തവിട്ടുനിറം മീനരാശിക്കാര്‍ക്ക് ചേരും. വെള്ളയും ദോഷമില്ല. ടൊയോട്ട ആള്‍ട്ടിസ് കാര്‍ ഈ രാശിക്കാര്‍ക്ക് ഉത്തമമായിരിക്കും.
മീനരാശി
മാന്യന്മാരായിരിക്കും മീനരാശിയില്‍ പെട്ടവര്‍. ഒരല്പം ഉള്‍വലിവ് ഇവര്‍ എപ്പോഴും സൂക്ഷിക്കുന്നു. ആഡംബരക്കാറാണ് വാങ്ങുന്നതെങ്കില്‍ മെഴ്സിഡിസ് ബെന്‍സ് എസ് ക്ലാസ്സായിരിക്കും ഇവര്‍ക്ക് ചേരുക.