ഇന്ത്യയില്‍ അകാലമരണം സംഭവിച്ച 10 കാറുകള്‍

Written By:

ഏതൊരു ഉല്‍പന്നത്തിന്റെയും വില്‍പന അതാത് കാലത്തെ വിപണി കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. എത്ര ഗുണനിലവാരമേറിയ ഉല്‍പന്നമായിട്ടും കാര്യമില്ല, വിപണി അനുയോജ്യമല്ലെങ്കില്‍. കാറുകളുടെ കാര്യത്തിലും ഇതൊക്കെ ശരിയാണ്.

ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍

മികവുറ്റ നിരവധി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ പാളിപ്പോയ സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്. കാരണങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ, പലതാണ്. ഇന്ത്യന്‍ വിപണിയില്‍ അകാലമരണം സംഭവിച്ച കാറുകളില്‍ പ്രധാനപ്പെട്ട പത്തെണ്ണം തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ.

ഇന്ത്യയില്‍ അകാലമരണം സംഭവിച്ച 10 കാറുകള്‍

താളുകളിലൂടെ നീങ്ങുക.

10. പൂഷോ 309: 1994-97

10. പൂഷോ 309: 1994-97

ഇന്ത്യന്‍ ഉപഭോക്താക്കള്‍ വളരെയധികം ഇഷ്ടപ്പെട്ട മോഡലായിരുന്നു പൂഷോ 309. എന്നിട്ടും വാഹനം വിപണിയില്‍ പരാജയപ്പെട്ടു. ഇതിന് കാരണമായത് കമ്പനി നല്‍കിയ മോശം സര്‍വീസായിരുന്നു. വേണ്ടത്ര ഡീലര്‍ ശൃംഖല ഒരുക്കാനും പൂഷോയ്ക്ക് സാധിച്ചില്ല.

1.4 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഒരു ഡീസല്‍ എന്‍ജിനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

09. മാരുതി ബൊലെനോ ആള്‍ടൂറ: 1999-2007

09. മാരുതി ബൊലെനോ ആള്‍ടൂറ: 1999-2007

ഇന്ത്യയില്‍ ലഭ്യമായിരുന്ന വളരെക്കുറച്ച് എസ്റ്റേറ്റ് കാറുകളിലൊന്നായിരുന്നു ബൊലെനോ ആള്‍ടൂറ. സുസൂക്കി ആദ്യമായി നിര്‍മിച്ച എസ്‌റ്റേറ്റ് ബോഡി ശൈലിയിലുള്ള കാറായിരുന്നു ഇത്. രാജ്യത്തെ ഉപഭോക്താക്കള്‍ ഈ ഡിസൈന്‍ ശൈലിയോട് മുഖം തിരിച്ചു നില്‍ക്കുന്നതാണ് മാരുതി കണ്ടത്. ഫലം, അകാലമരണം!

1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനായിരുന്നു വാഹനത്തില്‍ ഘടിപ്പിച്ചത്. 94 കുതിരശക്തിയും 130 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

08. ഒപെല്‍ വെക്ട്ര: 2003-2005

08. ഒപെല്‍ വെക്ട്ര: 2003-2005

മികച്ച ഡിസൈനിലെത്തിയ ഒപെല്‍ വെക്ട്രയും ഇന്ത്യയില്‍ പരാജയപ്പെടുന്നതാണ് കണ്ടത്. വെക്ട്രയെ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയായിരുന്നു ജനറല്‍ മോട്ടോഴ്‌സ്. ഇത് വാഹനത്തിന്റെ വിലയിടലിനെ പ്രായോഗികമല്ലാത്ത ഒരു തലത്തിലെത്തിച്ചു. മെയിന്റനന്‍സ് ചെലവും വളരെയേറെ ഉയര്‍ന്നതായിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ തിരിഞ്ഞുനോക്കിയില്ല. ഒപെല്‍ വണ്ടിയും കൊണ്ട് തിരിച്ചോടി!

2.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനായിരുന്നു ഈ വാഹനത്തിലുണ്ടായിരുന്നത്.

07. ഷെവര്‍ലെ എസ്ആര്‍വി: 2006-2009

07. ഷെവര്‍ലെ എസ്ആര്‍വി: 2006-2009

ഇന്ത്യയില്‍ ഗതി പിടിക്കാതെ പോയ മറ്റൊരു കാറാണ് ഷെവര്‍ലെ എസ്ആര്‍വി. കരുത്തേറിയ എന്‍ജിനുമായി വന്ന ഈ ഹാച്ച്ബാക്കിന് സമാനശേഷിയില്‍ അന്ന് വിപണിയില്‍ ആരുമുണ്ടായിരുന്നില്ല. വിലയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. വന്നവഴി തിരിച്ചുപോയി.

1.6 ലിറ്റര്‍ ശേഷിയുള്ള, ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിരുന്നത്. 100 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിച്ചിരുന്നു.

06. ഫോഡ് ഫ്യൂഷന്‍: 2006-2010

06. ഫോഡ് ഫ്യൂഷന്‍: 2006-2010

ഡിസൈന്‍ ശൈലിയില്‍ തന്നെ ഒരു അസ്‌ക്യത ഇന്ത്യാക്കാര്‍ക്ക് അനുഭവപ്പെട്ടു എന്നതാവാം ഈ കാറിന്റെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന്. എസ്റ്റേറ്റ്, എംപിവി ഡിസൈന്‍ ശൈലികളുടെ ഒരു സമ്മേളനമായിരുന്നു ഫ്യൂഷന്റെ ഡിസൈന്‍. ഈ സമ്മേളനം ബോധ്യപ്പെടാതിരുന്ന ഇന്ത്യന്‍ ഉപഭോക്താക്താക്കള്‍ വാഹനത്തെ അവഗണിച്ചു.

1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 101 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

05. ടാറ്റ ഗ്രാന്‍ഡെ/ടാറ്റ മൂവസ്: 2008 മുതല്‍ വിപണിയില്‍

05. ടാറ്റ ഗ്രാന്‍ഡെ/ടാറ്റ മൂവസ്: 2008 മുതല്‍ വിപണിയില്‍

ടാറ്റ സുമോ ഗ്രാന്‍ഡെ എംപിവി ഇപ്പോള്‍ വിറ്റഴിക്കുന്നത് മൂവസ് എന്ന പേരിലാണ്. ഡിസൈന്‍ ശൈലിയിലെ പോരായ്മകളാണ് ഇന്ത്യന്‍ ഉപഭോക്താക്കളെ ഈ കാറിലേക്ക് അടുക്കാന്‍ പ്രേരിപ്പിക്കാത്തത്. ഉള്ളില്‍ ധാരാളം സ്‌പേസൊക്കെ ഉണ്ടെങ്കിലും പെട്ടിക്കൂട് പോലുള്ള ഡിസൈന്‍ പലര്‍ക്കും അങ്ങ് ബോധിച്ചിട്ടില്ല.

2.2 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 118 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 250 എന്‍എം ആണ് ചക്രവീര്യം.

04. സ്‌കോഡ ഫാബിയ: 2008-2012

04. സ്‌കോഡ ഫാബിയ: 2008-2012

അന്തര്‍ദ്ദേശീയ വിപണികളില്‍ ഏറെ ജനപ്രിയത നേടിയ ഈ ഹാച്ച്ബാക്ക് ഇന്ത്യയിലെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയുണ്ടായില്ല. പല കാരണങ്ങളുണ്ട് വില്‍പന കുറഞ്ഞതിനു പിന്നില്‍. വിദേശങ്ങളില്‍ എന്‍ട്രി ലെവല്‍ കാര്‍നിര്‍മാതാവായ സ്‌കോഡ ഇന്ത്യയില്‍ ആഡംബര കാര്‍നിര്‍മാതാവായി പെരുമാറുന്നതാണ് പ്രധാന പ്രശ്‌നം. ഫാബിയ പോലൊരു ചെറുകാറിന് മെഴ്‌സിഡിസ് മോഡലുകളുടെ മെയിന്റനന്‍സ് ചെലവ് നടത്താന്‍ ആര്‍ക്കാണ് താല്‍പര്യം?

1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1.4 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് സ്‌കോഡ ഫാബിയയില്‍ ചേര്‍ത്തിരുന്നത്.

03. സുസൂക്കി കിസാഷി: 2011-2014

03. സുസൂക്കി കിസാഷി: 2011-2014

വളരെക്കുറഞ്ഞ ആയുസ്സു മാത്രമേ ഈ വാഹനത്തിന് ഇന്ത്യയിലുണ്ടായുള്ളൂ. പ്രീമിയം കാര്‍ വിപണിയിലേക്ക് കടന്നിരിക്കാനുള്ള മോഹം കൊണ്ട് മാരുതി നടത്തിയ ഒരു ശ്രമമാണ് ഈ വാഹനത്തിന്റെ പരാജയത്തോടെ പൊളിഞ്ഞത്. മാരുതിയെ വിലക്കുറവുള്ള കാറുകള്‍ നിര്‍മിക്കുന്ന ഒരു ചെറുകാര്‍ നിര്‍മാതാവായി മാത്രം കാണാനാണ് ഇന്ത്യാക്കാര്‍ ഇഷ്ടപ്പെടുന്നത്. തരത്തീന്ന് മാറിക്കളിച്ചതാണ് പാളിപ്പോയത്.

2.4 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് കിസാഷിയില്‍ ഘടിപ്പിച്ചിരുന്നത്. ഡീസല്‍ എന്‍ജിന്‍ ഇല്ലാതിരുന്നതും വാഹനത്തിന്റെ വില്‍പനയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

02. മഹീന്ദ്ര ക്വണ്‍ടോ: 2012 മുതല്‍ വില്‍പനയില്‍

02. മഹീന്ദ്ര ക്വണ്‍ടോ: 2012 മുതല്‍ വില്‍പനയില്‍

ചെറു എസ്‌യുവികള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് മഹീന്ദ്രയെ ക്വണ്‍ടോ പോലൊരു വാഹനം വിപണിയിലെത്തിക്കാന്‍ പ്രേരിപ്പിച്ചത്. സൈലോ എംപിവിയെ വെട്ടിച്ചുരുക്കുകയായിരുന്നു മഹീന്ദ്ര ചെയ്തത്. സംഗതി പാളി.

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ക്വണ്‍ടോയിലുള്ളത്.

01. മഹീന്ദ്ര വെരിറ്റോ വൈബ്: 2013 മുതല്‍ വിപണിയില്‍

01. മഹീന്ദ്ര വെരിറ്റോ വൈബ്: 2013 മുതല്‍ വിപണിയില്‍

റിനോയില്‍ നിന്ന് മഹീന്ദ്ര സ്വന്തമാക്കിയ വെരിറ്റോ മോഡലിന്റെ ഹാച്ച്ബാക്ക് പതിപ്പാണ് വൈബ്. ഈ വാഹനത്തിന്റെ പ്രത്യേക ഡിസൈന്‍ ശൈലി ഉപഭോക്താക്കളെ ആകര്‍ഷിച്ചില്ല. ഹ്യൂണ്ടായ് എക്‌സെന്റും ഹോണ്ട അമേസുമൊക്കെയുള്ള സെഗ്മെന്റില്‍ പിടിച്ചു നില്‍ക്കാനാവശ്യമായ 'സംഗതികള്‍' വെരിറ്റോ വൈബില്‍ ഇല്ല എന്നതാണ് കാര്യം.

1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് കാറിലുള്ളത്.

English summary
Top 10 Car Flops In India Why Even Good Cars Failed To Set Sale.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark