ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍

By Santheep

അത്യാഡംബരമെന്ന് ഇന്ന് പേരിട്ടു വിളിക്കുന്നവയെല്ലാം നാളെ നമ്മുടെ അത്യാവശ്യങ്ങളുടെ ലിസ്റ്റില്‍ കയറിക്കൂടുന്നതായി കാണാം. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ഒരു അമ്പതു കൊല്ലം മുമ്പത്തെ ആഡംബരക്കാറിലാണ് സാധാരണക്കാരായ നമ്മള്‍ ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും കാണാം.

ഇന്നത്തെക്കാലത്ത് കാറുകളില്‍ ഒഴിവാക്കാനാവാത്ത ചില സാങ്കേതികതകളുണ്ട്. ഇവയെല്ലാം നമ്മുടെ നിരത്തിലെ എല്ലാ കാറുകളിലും ഉണ്ടെന്ന് പറഞ്ഞുകൂടാ. എങ്കിലും ആധുനിക കാറുകളിലെ അത്യന്താപേക്ഷിത ഘടകങ്ങളാണിവ. താഴെ അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍

താളുകളിലൂടെ നീങ്ങുക.

09. കീലെസ്സ് എന്‍ട്രി

09. കീലെസ്സ് എന്‍ട്രി

ചാവി കുത്തിക്കേറ്റി കാറിന്റെ ഡോര്‍ തുറക്കുന്ന കാലം അസ്തമിക്കുകയാണ്. മിക്കവാറും കാറുകളില്‍ കീലെസ് എന്‍ട്രി സംവിധാനം എത്തിക്കഴിഞ്ഞു. എന്‍ട്രിലെവല്‍ മോഡലുകളുടെ ബേസ് പതിപ്പുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ സന്നാഹം ഇല്ലാത്തത്.

08. ഇലക്ട്രിക് പവര്‍ സ്റ്റീയറിങ്

08. ഇലക്ട്രിക് പവര്‍ സ്റ്റീയറിങ്

ടാറ്റ നാനോ കാര്‍ പോലും പവര്‍ സ്റ്റീയറിങ്ങിലേക്ക് മാറിയ കാലമാണിത്. കുറെക്കൂടി അധുനികമായ പവര്‍ സ്റ്റീയറിങ് സംവിധാനമാണ് ഇപിഎസ് അഥവാ ഇലക്ട്രിക് പവര്‍ അസിസ്റ്റ് പവര്‍ സ്റ്റീയറിങ്. ഈ സംവിധാനം എന്‍ജിനില്‍ നിന്ന് ഊര്‍ജം വലിച്ചെടുക്കുന്നില്ല എന്നൊരു പ്രത്യേകതയുണ്ട്. സാധാരണ ഹൈഡ്രോളിക് പവര്‍ സ്റ്റീയറിങ്ങിനെ അപേക്ഷിച്ച് ഇലക്ട്രിക് പവര്‍ സ്റ്റീയറിങ് ഇന്ധനക്ഷമത ഏറിയതാണ്.

07. സ്മാര്‍ട്‌ഫോണ്‍ ബന്ധം

07. സ്മാര്‍ട്‌ഫോണ്‍ ബന്ധം

സ്മാര്‍ട്‌ഫോണുകള്‍ ബ്ലൂടൂത്ത് വഴിയോ കേബിള്‍ വഴിയോ ബന്ധിപ്പിക്കാവുന്ന സിസ്റ്റം ഇന്ന് സാധാരണമാണ് കാറുകളില്‍. ഫോഡ് ഇക്കോസ്‌പോര്‍ടിലെ സിങ്ക് സാങ്കേതികത ഒരുദാഹരണം. ഒരു നല്ല മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച് ഈ സന്നാഹം സാധാരണ കാറുകളിലും എത്തിക്കാവുന്നതാണ്.

06. ഡിജിറ്റല്‍ ഗേജുകള്‍

06. ഡിജിറ്റല്‍ ഗേജുകള്‍

വലിയ വിഭാഗം കാറുകളില്‍ ഇപ്പോഴും അനലോഗ്-ഡിജിറ്റല്‍ ഗേജുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ചില കാറുകളില്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത ഗേജുകള്‍ കാണാവുന്നതാണ്.

05. ഡയറക്ട് ഇന്‍ജക്ഷന്‍

05. ഡയറക്ട് ഇന്‍ജക്ഷന്‍

കമ്പുസ്റ്റിന്‍ ചേമ്പറിലേക്ക് ഇന്ധനം തള്ളുന്നതിന്റെ രീതിയില്‍ വന്ന ഒരു മാറ്റത്തെയാണ് ഡയറക്ട് ഇന്‍ജക്ഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം എന്‍ജിനുകളുടെ ഇന്ധനക്ഷമതയിലും കാര്യക്ഷമതയിലും വരുത്തിയ മാറ്റം വിപ്ലവകരമാണ്. സാധാരണ എന്‍ജിനുകളില്‍ വായുവിന്റെയും ഇന്ധനത്തിന്റെയും മിശ്രിതത്തെയാണ് കമ്പുസ്റ്റിന്‍ ചേമ്പറിലേക്ക് തള്ളിവിടുന്നത്. ഡയറക്ട് ഇന്‍ജക്ഷനില്‍ ഇന്ധനത്തെ തനിച്ച് ചേമ്പറിലേക്ക് തള്ളിവിടുകയാണെ ചെയ്യുന്നത്.

04. ഭാരക്കുറവുള്ള ദ്രവ്യങ്ങള്‍

04. ഭാരക്കുറവുള്ള ദ്രവ്യങ്ങള്‍

അലൂമിനിയത്തിന്റെയും കാര്‍ബണ്‍ ഫൈബറിന്റെയുമെല്ലാം ഉപയോഗം വര്‍ധിച്ചുവരികയാണ് ആധുനിക വാഹനങ്ങളില്‍. ഭാരം കുറയ്ക്കുകയും അതുവഴി കാഹനത്തിന്റെ കാര്യക്ഷമതയ കുറയ്ക്കുകയുമാണ് ഉദ്ദേശ്യം. നമ്മുടെ നാട്ടിലെ കാറുകളില്‍ അലൂമിനിയത്തിന്റെ ഉപയോഗം എന്‍ജിന്‍ പോലുള്ള നിര്‍ണായക ഘടകഭാഗങ്ങളില്‍ കാണാവുന്നതാണ്. കാര്‍ബണ്‍ ഫൈബറിന്റെ ഉപയോഗം വളരെ പരിമിതമാണ്.

03. ഇന്‍ഫോടെയ്ന്‍മെന്റ്

03. ഇന്‍ഫോടെയ്ന്‍മെന്റ്

വിവരത്തിന്റെയും വിനോദത്തിന്റെ ആ വിഖ്യാതമായ 'കോമ്പിനേഷന്‍' തന്നെ നിലവില്‍ വന്നിട്ട് അധികകാലമായിട്ടില്ലല്ലോ? ഇന്ന് മിക്ക കാറുകളിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമുണ്ട്.

02. ആക്ടിവ് സേഫ്റ്റി

02. ആക്ടിവ് സേഫ്റ്റി

360 ഡിഗ്രി നിരീക്ഷണശേഷിയുള്ള കാമറകള്‍ ഘടിപ്പിച്ച് സദാസമയവും വാഹനത്തെ സുരക്ഷിതമായ ഇടത്തില്‍ നിറുത്തുവാന്‍ കഴിയുന്നു പുതിയ കാലത്തെ സാങ്കേതികതയ്ക്ക്. റഡാറുകളും കാമറകളുമെല്ലാം ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ നമ്മുടെ കാലത്തിന്റെ പ്രത്യേകതയാണ്.

01. ക്രാഷ് പ്രൊട്ടക്ഷന്‍

01. ക്രാഷ് പ്രൊട്ടക്ഷന്‍

അപകടങ്ങളില്‍ പെട്ടാല്‍ യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷിതത്വം നല്‍കുകയാണ് ക്രാഷ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങള്‍ വഴി ചെയ്യുന്നത്. കാലം ചെല്ലുന്തോറും വന്‍തോതിലുള്ള പുതുക്കലുകള്‍ ഈ സംവിധാനങ്ങളില്‍ വരുന്നു.

Most Read Articles

Malayalam
English summary
Ten Technologies That Can be Seen Only in Modern Cars.
Story first published: Monday, February 16, 2015, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X