ഏറ്റവും കൂതറ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന 10 വണ്ടികള്‍

By Santheep

റോഡ് മര്യാദ എന്നൊന്നുണ്ട്. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ പാലിക്കാവുന്ന ഒന്നാണിത്. മറ്റ് ഡ്രൈവര്‍മാരെയും വഴിയാത്രക്കാരെയും മാന്യമായി നേരിടാന്‍ കഴിയുക എന്നതാണ് റോഡ് മര്യാദകളിലെ അടിസ്ഥാന പാഠം. റോഡ് മര്യാദകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ അവരുടെ സ്വഭാവത്തിനനുസരിച്ചുള്ള വാഹനമേ തെരഞ്ഞെടുക്കാറുള്ളൂ എന്നതൊരു സത്യമാണെന്ന് കുറെക്കാലത്തെ നിരീക്ഷണത്തില്‍ നിന്ന് ഈ ലേഖകന് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്.

താഴെ ലോകത്തിലെ ഏറ്റവും കൂതറകളായ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഈ ലേഖനത്തില്‍ പറയുന്ന വാഹനങ്ങളുടെയെല്ലാം ഉടമകള്‍ കൂതറ ഡ്രൈവര്‍മാരാണെന്ന് തെറ്റായി മനസ്സിലാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. കവിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സന്ദേഹമരുത്!

കൂതറ ഡ്രൈവര്‍മാര്‍ ഇഷ്ടപ്പെടുന്ന 10 വണ്ടികള്‍

താളുകളിലൂടെ നീങ്ങുക.

10. ടാറ്റ സുമോ

10. ടാറ്റ സുമോ

നിരത്തില്‍ നമ്മള്‍ കാണുന്ന ടാറ്റ സുമോകളില്‍ ഒരു വലിയ വിഭാഗം വാടക ഓട്ടത്തിലുള്ളവയാണ്. ജോലിസ്ഥലത്തേക്ക് ആളെ കൊണ്ടുപോകലും സ്‌കൂള്‍ ഓട്ടവുമെല്ലാമാണ് ഇവയില്‍ കൂടുതലും. റോഡില്‍ അലമ്പുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ പ്രധാനികളാണ് സുമോ ഡ്രൈവര്‍മാര്‍ എന്നുറപ്പിച്ചു പറയാം. പല കാരണങ്ങളുണ്ടാകാം ഇതിന്. സമയത്തിന് ആളുകളെ ഓഫീസിലെത്തിക്കാനുള്ള പരക്കം പാച്ചിലാവാം.

09. ടൊയോട്ട ഇന്നോവ

09. ടൊയോട്ട ഇന്നോവ

ഹൈവേകളില്‍ ചില ഇന്നോവ ഡ്രൈവര്‍മാരുടെ പെരുമാറ്റം അസഹ്യമാണ്. വലിയ ശരീരമുള്ള ഈ വാഹനവും കൊണ്ട് സാധ്യമായതിലധികം വേഗത പിടിക്കാന്‍ ഇന്നോവ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നതിന് നിങ്ങള്‍ പലവട്ടം സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. ഇവര്‍ ഹൈവേയിലുണ്ടെങ്കില്‍ സ്വന്തം വാഹനത്തിന്റെയും അതിവഴി അവനവന്റെയും തടി കാക്കാനായി അതീവ ജാഗ്രത പുലര്‍ത്തുക!

08. സ്വിഫ്റ്റ്

08. സ്വിഫ്റ്റ്

ഹൈവേയില്‍ ഏറ്റവും കൂതറയായി പെരുമാറുന്ന മറ്റൊരു കൂട്ടരാണ് സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍. മികച്ച ഹൈവേ പെര്‍ഫോമന്‍സുള്ള വാഹനമാണ് സ്വിഫ്റ്റ്. എന്നാല്‍, ഒരു കൂട്ടം ഡ്രൈവര്‍മാരുടെ വിചാരത്തില്‍ ഈ കാര്‍ ഒരു റേസ് ട്രാക്ക് പതിപ്പാണെന്നാകുന്നു. ഇക്കൂട്ടരുണ്ടാക്കുന്ന അലമ്പ് ചെറുതല്ല!

07. ഹോണ്ട ഡിയോ

07. ഹോണ്ട ഡിയോ

ഫ്രീക്കന്‍ പയ്യന്‍സാണ് ഈ സ്‌കൂട്ടര്‍ വാങ്ങുന്നവരിലധികവും. റോഡിന്റെ വീതി എത്ര കൂടുന്നുവോ അത്രയും സന്തോഷമാണ് ഇവന്മാര്‍ക്ക്. റോഡിന്റെ ഇരുവശവും തൊട്ട് വീശിയെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക ത്രില്ലാണ്. ബുദ്ധിമുട്ടുന്നത് മറ്റു ഡ്രൈവര്‍മാരും വഴിയാത്രക്കാരും.

06. ടിവിഎസ് മൊപെഡ്

06. ടിവിഎസ് മൊപെഡ്

എത്ര ഇടുങ്ങിയ വഴിയിലൂടെയും പോകാന്‍ ശേഷിയുള്ള ഒരു എലുന്താണ് ടിവിഎസ് മൊപെഡ്. ട്രാഫിക്കില്‍ രണ്ട് കാറുകള്‍ ചേര്‍ന്ന് നില്‍ക്കുന്നതു കണ്ടാല്‍ മൊപെഡുകാരന് സഹിക്കില്ല. അവന്‍ തന്റെ വണ്ടി പ്രസ്തുത വണ്ടികള്‍ക്കിടയിലൂടെ അതിവിദഗ്ധമായി എടുക്കാന്‍ ശ്രമിക്കും. ഇയാള്‍ കടന്നുപോകുന്നതോടെ ഇരുവാഹനങ്ങളുടെയും ബോഡിയില്‍ നഖക്ഷതങ്ങള്‍ പ്രത്യക്ഷപെടുന്നു!

05. വാട്ടര്‍ ടാങ്കറുകള്‍

05. വാട്ടര്‍ ടാങ്കറുകള്‍

വേനല്‍ക്കാലമായാല്‍ റോഡുകളില്‍ പ്രത്യക്ഷപെടുന്ന ഒരു പ്രത്യേകതരം ജീവിയാണിത്. കാര്യം വെള്ളം കൊണ്ടുവന്ന് തരുന്നുണ്ടെങ്കിലും പറയാതിരിക്കാന്‍ വയ്യ; ഇത്തരം വണ്ടികളുടെ ഡ്രൈവര്‍മാര്‍ മഹാ കൂതറയായാണ് ഡ്രൈവ് ചെയ്യുക.

04. ഇന്‍ഡിക

04. ഇന്‍ഡിക

നിരത്തിലോടുന്ന ഇന്‍ഡിക കാറുകള്‍ നിരീക്ഷിച്ചാവല്‍ ഒരു കാര്യം മനസ്സിലാകും. എവിടെയെങ്കിലും ഒന്ന് കൊണ്ടുപോയി ചാര്‍ത്താത്തവര്‍ ഇല്ലതന്നെ! അമുങ്ങിയ ഡോര്‍ പാനലുകള്‍, പൊട്ടിയ ഹെഡ്‌ലാമ്പുകള്‍, തകര്‍ന്ന റിയര്‍ ലാമ്പുകള്‍ തുടങ്ങിയ ആകെമൊത്തം ബലാല്‍സംഗം ചെയ്യപ്പെട്ടതു പോലെയാണ് ഈ കാറുകളെ കാണുക. ഇത് ഡ്രൈവറുടെ അസാമാന്യമായ കഴിവുകളുടെ ദൃഷ്ടാന്തങ്ങളാകുന്നു!

03. ട്രക്ക്/ടിപ്പര്‍

03. ട്രക്ക്/ടിപ്പര്‍

ആരെയും ചെന്ന് പൊങ്കാലയിട്ട് ലോകമെമ്പാടും നാശനഷ്ടങ്ങളുണ്ടാക്കുന്ന മലയാളികളുടെ ജനസംഖ്യ വര്‍ധിക്കാതിരിക്കാന്‍ ദൈവം ഭൂമിയിലേക്കയച്ച വണ്ടിയാണ് ടിപ്പര്‍. കേരളത്തില്‍ ഓരോ ആഴ്ചയിലും ശരാശരി പത്തെണ്‍പതു പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഇതില്‍ ടിപ്പറുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്!

02. ട്രാക്ടര്‍

02. ട്രാക്ടര്‍

ട്രാക്ടറുകളുടെ പിന്നില്‍ വലിയ കാര്‍ട്ട് ഘടിപ്പിച്ച് എത്തുന്ന ഒരു ജീവിയുണ്ട്. വാഹനത്തിന്റെ മുന്നിലുള്ള പ്രധാന ഭാഗത്തിന് പിന്നിലെ 'അപ്രധാന' ഭാഗത്തിന്റെ ചെയ്തികളില്‍ യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നതാണ് ഈ വണ്ടിയുടെ പ്രത്യേകത! പിന്‍ഭാഗം കൊണ്ട് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തിയാണ് ട്രാക്ടറുകള്‍ മുന്നേറുക.

01. ഓട്ടോറിക്ഷ

01. ഓട്ടോറിക്ഷ

ഓട്ടോറിക്ഷകള്‍ നമ്മുടെ നിരത്തുകളില്‍ ചെയ്യുന്ന സേവനത്തോളം തന്നെ വലുതാണ് അവയുണ്ടാക്കുന്ന പുകിലുകള്‍. വണ്ടി തിരിച്ചതിനു ശേഷം മാത്രം തിരിഞ്ഞുനോക്കുന്ന ഒരു പ്രത്യേകതരം സ്വഭാവം ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ട്. റോഡില്‍ മൊപെഡിനോടും റോള്‍സ് റോയ്‌സിനോടും ഒരുപോലെ 'പെരുമാറാന്‍' കഴിയുന്ന വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവും ഓട്ടോക്കാര്‍ക്കുണ്ട്. വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്ന ഓട്ടോറിക്ഷ പതുക്കെ സ്‌കൂട്ടാവുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ട്. ദൈവത്തിന്റെ പരിധിയില്ലാത്ത കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് ഓട്ടോറിക്ഷയ്ക്ക് 200 സിസി മാത്രം ശേഷിയുള്ള എന്‍ജിന്‍ കിട്ടിയത്.

Most Read Articles

Malayalam
English summary
Top 10 Cars Often Choose to Drive by Worst Drivers.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X