OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

ബൈക്ക് വാങ്ങാനെന്ന വ്യാജേന ഉടമസ്ഥരുടെ അടുത്തെത്തി ടെസ്റ്റ് ഡ്രൈവ് എന്ന പേരില്‍ ബൈക്ക് മോഷ്ടിച്ചു കടന്നിരുന്ന, മോഷ്ടാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്.

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

ബൈക്ക് വാങ്ങാന്‍ താല്പര്യം ഉണ്ടെന്നും ഡീലിന് സമ്മതമാണെന്നും അറിയിച്ച്, വളരെ തന്ത്രപരമായിട്ടായിരുന്നു മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. ഇതേ മാതൃകയിലാണ് ഇപ്പോള്‍ കേരളത്തിലും കാര്‍ മോഷണം നടന്നിരിക്കുന്നത്. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച് അടുത്തിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. സംഭവം എങ്ങനെയെന്ന് അറിയേണ്ടേ!

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശിയും, മലപ്പുറം പാണ്ടിക്കാട് IRB ക്യാമ്പ് ജീവനക്കാരനുമായ സനല്‍ തന്റെ സ്വിഫ്റ്റ് കാര്‍ വില്‍ക്കുന്നതിനായി OLX വഴി പരസ്യം ചെയ്തിരുന്നു.

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

ഈ പരസ്യം കണ്ടിട്ട് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് നിന്നും ഒരാള്‍ സനലിനെ ബന്ധപ്പെടുകയും, കാര്‍ വാങ്ങുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ജൂലൈ 23 -നു സനല്‍ കാറുമായി വാങ്ങുന്നയാളെ കാണുവാന്‍ പാണ്ടിക്കാട് പറഞ്ഞ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

വാങ്ങുവാന്‍ വന്നയാള്‍ക്ക് കാര്‍ നേരില്‍ക്കണ്ട് ഇഷ്ടപ്പെടുകയും ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സനല്‍ കാര്‍ ടെസ്റ്റ് ഡ്രൈവിങ്ങിനായി അദ്ദേഹത്തിന് നല്‍കി.എന്നാല്‍ ടെസ്റ്റ് ഡ്രൈവിനായി എത്തിയാള്‍ അവസാനം, ഡ്രൈവിങ്ങിനിടെ കാറുമായി കടന്നു കളഞ്ഞു.

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

സനല്‍ ഉടന്‍ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. മോഷ്ടാവ് ഇതിനിടയില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റും, ജിപിഎസ് മാറ്റുകയും ചെയ്തു. നമ്പര്‍ പ്ലേറ്റ് മാറ്റിയശേഷം ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

മോഷ്ടാവിന്റെ തന്ത്രപരമായ നീക്കങ്ങള്‍ പൊലീസുകാരുടെ അന്വേഷണങ്ങളെ വഴിമുട്ടിച്ചു. മോഷ്ടാവ് ഈ കാര്‍ ഒരു വയനാട് സ്വദേശിയ്ക്ക് വില്‍ക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കാര്‍ വാങ്ങുന്നതിനു മുന്‍പ് വയനാട് സ്വദേശി നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

അതിലുണ്ടായിരുന്ന ഉടമയായ സനലിന്റെ നമ്പറിലേക്ക് അദ്ദേഹം ബന്ധപ്പെട്ടു. സംഭവം മോഷണ മുതല്‍ ആണെന്നു മനസിലാക്കിയ വയനാട് സ്വദേശി കാര്‍ വാങ്ങുന്നതില്‍ നിന്നും പിന്മാറി. എന്നാല്‍ കള്ളനെ പിടിച്ചു വെക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

Most Read:ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

ഈ കാര്യം സനല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ മുക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കള്ളനെ കാര്‍ വാങ്ങുവാനാണെന്ന വ്യാജേന ബന്ധപ്പെട്ടു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി എന്ന പേരിലായിരുന്നു പൊലീസ് കള്ളനെ ബന്ധപ്പെട്ടത്.

Most Read:2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

കാര്‍ വാങ്ങുന്നതിന് മുമ്പ് പരിശോധിക്കുന്നതിനായി നീലേശ്വരത്ത് എത്തിക്കാമെന്നു മോഷ്ടാവ് സമ്മതിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ മോഷ്ടാവ് കാറുമായി നീലേശ്വരത്ത് എത്തിച്ചേര്‍ന്നു. രണ്ടു പേര്‍ കാറില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.ഇരുവരെയും മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.

OLX -വഴി ടെസ്റ്റ് ഡ്രൈവിനെടുത്ത കാറുമായി കടന്ന് മോഷ്ടാവ്; സമാന രീതിയില്‍ പണികൊടുത്ത് കേരള പൊലീസ്

എന്നാല്‍ ഇക്കൂട്ടത്തില്‍ കാര്‍ മോഷ്ടിച്ച വ്യക്തി ഉണ്ടായിരുന്നില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. മുക്കം പൊലീസ് സ്റ്റേഷനു പരിധിയില്‍ തന്നെ ഇയാള്‍ ഉണ്ടെന്നാണ് പൊലീസ് നിഗമനം. കാറിലുണ്ടായിരുന്ന രണ്ടു പേരെയും, കാറിനേയും കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

SOURCE: Mathrubhumi

Most Read Articles

Malayalam
English summary
Thieves steal Maruti Swift from OLX seller: Kerala Police bust them by posing as buyers. Read more in Malayalam.
Story first published: Monday, August 5, 2019, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X