2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഓട്ടോ എക്‌സ്‌പോ 2020 ഫെബ്രുവരി ഏഴ് മുതല്‍ 11 വരെ നോയിഡയില്‍ നടക്കും. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴുമാണ് ഓട്ടോ എക്‌സ്‌പോ നടത്താറുള്ളത്.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ഓട്ടോമോട്ടീവ് കോമ്പോണന്റ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), സെസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് (SIAM) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ പുത്തന്‍ ആശയങ്ങളും പുതുതലമുറ മോഡലുകളും 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. എല്ലാ തവണത്തേയും പോലെ ഇത്തവണയും ആവേശകരമായ നിരവധി വാഹനങ്ങളുടെ അവതരണവും പ്രദര്‍ശനവും ചടങ്ങിന് മാറ്റ് കൂട്ടും.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ നിരവധി പുതിയ ഇലക്ട്രിക് മോഡലുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. വാഹന നിര്‍മ്മാതാക്കള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്ന പധാന 10 വാഹനങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

മഹീന്ദ്ര ഥാര്‍

പുതുതലമുറ ഥാറിനെ മഹീന്ദ്ര ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. പുതിയ ഥാറിന്റെ ചിത്രങ്ങള്‍ ഏറെക്കുറെ തയ്യാറാണ്. പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും ഥാറിന്റെ വരവ്. കൂടാതെ പഴയ പതിപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും പതിയ വാഹനം. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന് മഹീന്ദ്ര നല്‍കുക.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ടാറ്റ H2X

അടുത്തിടെ നടന്ന ജെനീവ മോട്ടാര്‍ ഷോയില്‍ ടാറ്റ H2X ആശയം അവതരിപ്പിച്ചിരുന്നു. അതിനാല്‍ 2020 ഓട്ടോ എക്‌സ്‌പോയില്‍ കാറിന്റെ നിര്‍മ്മാണ പതിപ്പ് എക്‌സ്‌പോയില്‍ നമുക്ക് കാണാന്‍ സാധിക്കും. ടാറ്റയില്‍ നിന്നുമുള്ള എന്‍ട്രിലെവല്‍ എസ്‌യുവിയാണ H2X. നെക്‌സോണിന് താഴെ വരുന്ന മോഡല്‍ കൂടിയായേക്കും ഈ വാഹനം. വിപണിയില്‍ വരാനിരിക്കുന്ന മാരുതി S-Presso യ്ക്കും മഹീന്ദ്രയുടെ KUV 100 നും എതിരാളിയാണ് ടാറ്റയുടെ H2X

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ഹ്യുണ്ടായി ക്രെറ്റ

വരാനിരിക്കുന്ന കിയ സെല്‍റ്റോസിന് വെല്ലുവിളി ഉയര്‍ത്താനാണ് ഹ്യുണ്ടായി ക്രെറ്റയെ പരിഷ്‌ക്കരിക്കുന്നത്. ചൈനീസ് പതിപ്പായ ix25 ല്‍ നിന്നും പ്രചേദനം ഉള്‍ക്കൊണ്ടാകാം ക്രെറ്റയുടെ നിര്‍മ്മാണം. പുതിയ ഡിആര്‍എല്ലുകള്‍ക്കൊപ്പം ക്ലസ്റ്റര്‍ ബംബറിലായിരിക്കാം ഹെഡ്‌ലാമ്പിന്റെ സ്ഥാനം. ഹ്യുണ്ടായി വെന്യുവിന് സമാനമായാണ് ക്രെറ്റയുടെ ഡിസൈന്‍.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

മാരുതി സുസുക്കി വിറ്റാര

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന യൂട്ടിലിറ്റി വാഹമായ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഉയര്‍ന്ന വിഭാഗത്തിലേക്ക് എത്തുന്ന പുതിയ വാഹനമാണ് വിറ്റാര. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍ എന്നീ വാഹനങ്ങളോടായിരിക്കും ഇന്ത്യന്‍ വിപണിയില്‍ വിറ്റാരയുടെ മത്സരം. പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും വാഹനം വിപണിയിലെത്തുക.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ടാറ്റ ബ്ലാക്ക്‌ബേര്‍ഡ്

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ അവതരിപ്പിക്കുന്ന വലിയ പദ്ധതിയാണ് ബ്ലാക്ക്‌ബേര്‍ഡ്. ഹ്യുണ്ടായി ക്രെറ്റയുടെ ശ്രേണിയിലേക്കാ്ണ് ബ്ലാക്കബേര്‍ഡിന്റെ വരവ്. നെക്‌സോണിന്റേയും ഹാരിയറിന്റേയും ഇടയിലുള്ള മോഡലാണ് ബ്ലാക്ക്‌ബേര്‍ഡ്. വിപണിയില്‍ എത്താന്‍ സമയമെടുക്കുമെങ്കിലും 2020 ഓട്ടോ എക്‌സ്‌പോയില്‍ ഒരു കണ്‍സെപ്റ്റ് മോഡലിനെ ടാറ്റ അവതരിപ്പിക്കും.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

പഴയതലമുറയില്‍പെട്ട മഹീന്ദ്ര സ്‌കോര്‍പിയോയില്‍ നിന്ന് ഏറെ മാറ്റങ്ങളുമായാകും പുതിയ മോഡല്‍ എത്തുക. വലിപ്പത്തിലാകും പ്രധാനമായ മാറ്റം മഹീന്ദ്ര വരുത്തുക. വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കമ്പനി നടത്തിയിരുന്നു. വലിപ്പമേറിയതും നിരവധി നവീകരണങ്ങളുമായാകും പുതുതലമുറ സ്‌കോര്‍പിയോ എത്തുക.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

കിയ ഗ്രാന്റ് കാര്‍ണിവല്‍

കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ മോട്ടാര്‍സ് അടുത്തമാസം വിപണിയിലെത്തും. സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയിലെത്തി തരംഗമായതിനു ശേഷം കിയ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് ഗ്രാന്റ് കാര്‍ണിവല്‍. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയാണ് കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഈ വാഹനം. കിയയില്‍ നിന്നുമുള്ള ആദ്യ ഏഴ് സീറ്റര്‍ കൂടിയാണ് ഗ്രാന്റ് കാര്‍ണിവല്‍.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

ഹ്യുണ്ടായി എലൈറ്റ് i20

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി കാറുകളിലൊന്നാണ് എലൈറ്റ് i20. മാരുതി സുസുക്കി ബലേനോയാണ് i20 യുടെ വിപണിയിലെ പ്രധാന എതിരാളി. അടുത്ത വര്‍ഷം അവസാനത്തോടെയാകും വാഹനത്തിന്റെ പുതിയ പതിപ്പ് വിപണിയിലെത്തുക.

More from DriveSpark

Article Published On: Monday, August 5, 2019, 12:11 [IST]
English summary
Ten cars to watch out in 2020 auto expo. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X