ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളുടെ പെരുമഴയാണ്. വിപണി വാഴുന്നത് ഇപ്പോള്‍ എസ്‌യുവികള്‍ തന്നെയെന്ന് പറയാം. ഇന്ത്യന്‍ വാഹന വിപണില്‍ വില്‍പ്പന കുറഞ്ഞിരുന്ന സമയത്തും അടുത്തിടെ പുറത്തിറങ്ങിയ എംജി ഹെക്ടര്‍ എസ്‌യുവിക്ക് വളരെ വലിയ വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കിയത്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

നിലവില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും, ആവശ്യത്തിന് സാധനങ്ങള്‍ കയറ്റാനുള്ള സൗകര്യങ്ങളും നല്‍കുന്ന വാഹനങ്ങള്‍ എടുക്കാനാണ് ഏറിയ പങ്ക് ആളുകളും ശ്രമിക്കുന്നത്. അതിനാല്‍ തന്നെ വരും നാളുകളില്‍ വിപണിയില്‍ കൂടുതല്‍ ഏഴ് സീറ്റ് വാഹനങ്ങള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങുന്ന ചില ഏഴ് സീറ്റ് വാഹനങ്ങളെ പരിചയപ്പെടാം.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

1. റെനോ ട്രൈബര്‍

വിപണിയില്‍ പുതിയൊരു വിഭാഗം സൃഷ്ടിക്കുന്ന ട്രൈബറിനെ റെനോ ഈ മാസം തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മീറ്ററില്‍ താഴെ വരുന്ന വാഹനത്തില്‍ ഏഴ് പേര്‍ക്ക് സഞ്ചരിക്കാനാവും. പല വിധങ്ങളില്‍ ക്രമീകരിക്കാവുന്ന തരത്തിലുള്ള സീറ്റുകളാണ്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ ചേര്‍ന്ന ആധുനിക തരത്തിലുള്ള അകത്തളവും സ്റ്റൈലിഷായ പുറം ഡിസൈനുമാണ്. 72 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ എഞ്ചിനാവും വാഹനത്തില്‍ വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തിലുണ്ട്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

2. ഹ്യുണ്ടായി ക്രെറ്റ 7-സീറ്റര്‍

ക്രെറ്റയുടെ പുതുതലമുറയെ ഹ്യുണ്ടായി അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കും. ആദ്യം അഞ്ച് സീറ്റര്‍ പതിപ്പ് പുറത്തിറക്കിയതിന് ശേഷമാവും ഏഴ് സീറ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുക. ഇരട്ട ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പടെ പുതിയ ഡിസൈന്‍ ശൈലിയാവും വാഹനത്തിന്, പിന്നില്‍ സ്പ്ലിറ്റ് ടെയില്‍ ലാമ്പുകളുമാണ്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

അതു കൂടാതെ ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, കണക്ടഡ് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിവയും വാഹനത്തില്‍ വരുന്നു. ഇന്ത്യന്‍ വിപണിയില്‍ കിയ സെല്‍റ്റോസ് എത്തുന്ന അതേ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാവും പുതിയ ക്രെറ്റയിലും വരുന്നത്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

3. എംജി ഹെക്ടര്‍ 7-സീറ്റര്‍

അടുത്തിടെയാണ് എംജി മോട്ടോര്‍സ് തങ്ങളടെ ആദ്യ വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിനോടകം തന്നെ വാഹനത്തിന് വളരെ നല്ല പ്രതികരണവുമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. അടുത്ത വര്‍ഷം ഹെക്ടറിന്റെ ഏഴ് സീറ്റ് പതിപ്പ് കൂടെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

പ്രധാനമായും പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ ബുസ്സാര്‍ഡിന്റെ പ്രധാന എതിരാളിയായിരിക്കും എംജിയുടെ ഏഴ് സീറ്റര്‍ എസ്‌യുവി. നിലവില്‍ ചൈനയില്‍ വാഹനത്തിന്റെ ഏഴ് സീറ്റര്‍ പതിപ്പ് വിപണിയിലുള്ളതിനാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇത് എത്തിക്കുന്നത് നിര്‍മ്മാതാക്കള്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്ത കാണില്ല.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

4.ടാറ്റ ബുസ്സാര്‍ഡ്

ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പായ ബുസ്സാര്‍ഡിനെ ഈ വര്‍ഷം ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ അവതരിപ്പിച്ചത്. വാഹനത്തെ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പുറത്തിറക്കാനാണ് ടാറ്റയുടെ തീരുമാനം. ഹാരിയറിനേക്കാള്‍ ഉയരവും, നീളവും കൂടിയ വാഹനത്തിന്റെ പിന്‍വശത്തെ ഡിസൈനും കാര്യമായ മാറ്റമുണ്ടാവും.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

എന്നാല്‍ വാഹനത്തിന്റെ അകത്തളങ്ങളും മറ്റു ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് കരുതുന്നത്. ഹാറിയറിലെ അതേ 2.0 ലിറ്റര്‍ ക്രിയോടെക്ക് ഡീസല്‍ എഞ്ചിനാണ് ബുസ്സാര്‍ഡിനും കരുത്തേകുക.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

5. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്

ടിഗ്വാന്‍ എസ്‌യുവിയുടെ ലോങ് വീല്‍ബേസ് (LWB) വകഭേതമായ ടിഗ്വാന്‍ ഓള്‍സ്‌പേസിനെ ഈ വര്‍ഷം അവസാനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍. സ്‌കോഡ കോഡിയാക്കിന് സാമനമായി വാഹനത്തിന് ഒരു നിര സീറ്റുകള്‍ അധികമായി വരുന്നുണ്ട്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 148 bhp കരുത്തും 340 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്. ഓള്‍വീല്‍ ഡ്രൈവായി വരുന്ന വാഹനത്തിന് ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുന്നത്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

6. കിയ കാര്‍ണിവല്‍

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ രണ്ടാം വാഹനമായ കാര്‍ണിവലിനെ 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. നിലവില്‍ ടൊയോട്ട ഇന്നോവ കയ്യാളുന്ന എംപിവി നിരയിലേക്കാവും കാര്‍ണിവല്‍ എത്തുന്നത്. ഇന്നോവ ക്രിസ്റ്റയേക്കാള്‍ വലുപ്പമേറിയതും, ഫീച്ചറുകള്‍ നിറഞ്ഞതുമായ കാര്‍ണിവലിന് വില കൂടുതലായിരിക്കും.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

3,800 rpm-ല്‍ 199 bhp കരുത്തും 2,750 rpm-ല്‍ 441 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സാണ്. ഇന്ത്യയില്‍ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പാവും കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

7. ജീപ്പ് കോമ്പസ്

ഇന്ത്യന്‍ വിപണിയില്‍ വലിയ വിജയം കൈവരിച്ച മോഡലാണ് കോമ്പസ്. രാജ്യത്ത് ജീപ്പിനെ ഏറ്റവും വിശ്വാസ്യതയുള്ള നിര്‍മ്മാതാക്കളാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും കോമ്പസ് തന്നെയാണ്. ഇന്ത്യയില്‍ കോമ്പസിനെ ആസ്പദമാക്കി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍.

ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

അടുത്ത വര്‍ഷം കോമ്പസിന്റെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഏഴ് സീറ്റര്‍ എസ്‌യുവിയെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. പുതിയ വാഹനത്തിന്റെ ഡിസൈന്‍, എഞ്ചിന്‍, അകത്തളം എന്നിവയേ പറ്റി വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Most Read Articles

Malayalam
English summary
Upcoming Seven seater vehicles to be launched. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X