മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

നമ്മുടെ രാജ്യത്തെന്നല്ല ലോകത്ത് തന്നെ വാഹനാപകടങ്ങള്‍ കൂടാനുള്ള ഒരു പ്രധാന കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ്. മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ ഒരു പുത്തന്‍ നിയമം കൊണ്ടു വരികയാണ് ഈ ഇന്ത്യന്‍ സംസ്ഥാനം. മദ്യപിച്ചവര്‍ക്ക് മടങ്ങാന്‍ ബാറുടമകള്‍ വാഹനം നല്‍കണമെന്നാണ് പുതിയ വിജ്ഞാപനം നിര്‍ദേശിക്കുന്നത്.

മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

പലരും ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷം വാഹനമോടിക്കാറുണ്ട്. ഇത് വളരെ അപകടകരമായ ഒരു പ്രവണതയാണ്. ഇത് ഡ്രൈവര്‍ക്ക് മാത്രമല്ല റോഡിലൂടെ വാഹനമോടിച്ച് പോകുന്ന മറ്റ് ജനങ്ങള്‍ക്ക് കൂടി അപകടകരമാണ്. അതിനാല്‍ തന്നെ മദ്യപിച്ച ശേഷം വീട്ടിലേക്ക് ബസ്, ഓട്ടോ, കാര്‍ മുതലായവ വാടകയ്ക്കെടുക്കാനാണ് പൊതുവെ നിര്‍ദ്ദേശിക്കുക. എന്നാല്‍ പലരും ഇത് പിന്തുടരാന്‍ വിസമ്മതിക്കുന്നു. അതിനാല്‍ റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു.

MOST READ:നവരാത്രിക്ക് ബമ്പര്‍ വില്‍പ്പന; 10 ദിവസത്തിനുള്ളില്‍ വിറ്റത് 5.4 ലക്ഷം വാഹനങ്ങള്‍

മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

ഇതെല്ലാം പരിഗണിച്ചാണ് ഗോവ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഗോവയിലെത്തുന്ന വിനോദസഞ്ചാരികള്‍ മദ്യപിക്കുകയാണെങ്കില്‍ അവരെ സുരക്ഷിതമായി തങ്ങളുടെ വാസസ്ഥലങ്ങളില്‍ എത്തിക്കാന്‍ ബാര്‍ ഉടമകള്‍ വാഹനങ്ങള്‍ ക്രമീകരിക്കണമെന്നാണ് പുതിയ ചട്ടം.

മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

അതേസമയം, മദ്യപിച്ച ഉപഭോക്താവ് സ്വദേശിയാണെങ്കില്‍ ബാറുടമകള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം ക്രമീകരിക്കണം. വിനോദസഞ്ചാരികള്‍ ഏറെയുള്ള ഗോവയില്‍ ഈ പുതിയ നിയന്ത്രണം ഉടന്‍ നിലവില്‍ വരും.

MOST READ:റഷ്യൻ വിപണിയോട് ബൈ ബൈ പറഞ്ഞ് Nissan, ആസ്‌തികൾ വിറ്റത് വെറും ഒരു യൂറോയ്ക്ക്

മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

ഉപഭോക്താക്കള്‍ മദ്യപിച്ച് സ്വന്തം വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങാന്‍ ബാര്‍ ഉടമകള്‍ അനുവദിക്കരുതെന്ന് ഗോവ ഗതാഗത മന്ത്രി മൗവിന്‍ ഗോഡിഞ്ഞോ ആവശ്യപ്പെട്ടു. പകരം വീട്ടിലേക്ക് പോകാന്‍ ക്യാബ് പോലുള്ള മറ്റ് വാഹനങ്ങള്‍ ക്രമീകരിക്കണം. ഉപഭോക്താക്കള്‍ക്ക് അടുത്ത ദിവസം വന്ന് അവരുടെ വാഹനങ്ങള്‍ എടുക്കാം. മദ്യപിച്ച ഉപഭോക്താക്കളെ സുരക്ഷിതമായി ടാക്സിയില്‍ വീട്ടിലെത്തിക്കേണ്ടത് ബാറുടമകളുടെ ഉത്തരവാദിത്തമാണ്.

മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങളെക്കുറിച്ച് താന്‍ ആശങ്കാകുലനാണെന്നും ഗോവ മെഡിക്കല്‍ കോളജില്‍ വരുന്ന കേസുകളില്‍ 20 ശതമാനവും അപകടങ്ങളാണെന്നും മന്ത്രി പറഞ്ഞു.

MOST READ: നെക്‌സോണിനേക്കാൾ റേഞ്ചുമായി BYD Atto 3 ഇന്ത്യയില്‍ അവതരിച്ചു; വില പ്രഖ്യാപനം അടുത്തമാസം

മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

'റോഡില്‍ നമ്മള്‍ പതുക്കെ വാഹനം ഓടിച്ചാലും മദ്യപിച്ച ഒരാള്‍ പെട്ടെന്ന് ഇടിച്ചേക്കാം. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരോട് കരുണ കാണിക്കരുതെന്ന് ഞാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'അദ്ദേഹം പറഞ്ഞു.

മദ്യപിച്ച ഉപഭോക്താവിന് ബാറുടമകള്‍ ടാക്‌സി ഒരുക്കണം; റോഡപകടം കുറക്കാന്‍ പുതിയ പ്ലാനുമായി ഈ സംസ്ഥാനം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. സീസണ്‍ സമയത്ത് വിദേശികള്‍ ഒഴുകിയെത്തുന്ന ഗോവയില്‍ മദ്യശാലകളും അനവധിയുണ്ട്. ഗോവയെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ബീച്ചുകളും മദ്യപാര്‍ട്ടികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി സ്‌പോട്ടാണ് ഗോവ. ഇതിനാല്‍ തന്നെ മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടങ്ങളും കൂടുതലാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് ഗോവ സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തുന്നത്. ഗോവ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Article Published On: Wednesday, October 12, 2022, 15:14 [IST]
English summary
To reduce road accidents bar owners in goa should arrange cabs for drunk customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X