ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

Written By:

ഇന്ത്യയില്‍ മിക്കപ്പോഴും റോഡ് നിയമം പാലിക്കപ്പെടാറില്ല. ഒരുഭാഗത്ത് ബോധവത്കരണ ക്ലാസുകള്‍ ശക്തമായി തുടരുമ്പോള്‍, മറുഭാഗത്ത് റോഡ് നിയമലംഘനങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

റോഡ് നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക ലക്ഷ്യമിട്ടാണ് കര്‍ശന പരിശോധനകളുമായി ട്രാഫിക് പൊലീസ് നിരത്തില്‍ നിറയുന്നത്. റോഡ് നിയമം ലംഘിക്കുന്ന കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നതില്‍ ആര്‍ക്കും സംശയമില്ല.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

എന്നാല്‍ ശിക്ഷിക്കാന്‍ അധികാരമുണ്ടോ? കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് റൈഡറെ ലാത്തി വീശിയ പൊലീസ് നടപടി ദേശീയ തലത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

കന്യാകുമാരിയിലെ കല്ലുപാലത്തിലാണ് സംഭവം.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

പൊലീസ് പരിശോധന മുന്നില്‍ കണ്ട് വേഗത കുറയ്ക്കാതെ മുന്നോട്ടെടുത്ത റൈഡറെ നിഷ്‌കാരുണ്യം ലാത്തി കൊണ്ട് അടിച്ച് വീഴ്ത്താന്‍ പൊലീസുകാരന്‍ ശ്രമിക്കുകയായിരുന്നു.

പരിശോധനയ്ക്ക് നിര്‍ത്താന്‍ ഭാവമില്ലാതെ മുന്നോട്ട് വരുന്ന ബൈക്ക് റൈഡറെയും, സകല ശക്തിയുമെടുത്ത് റൈഡറെ അടിച്ച് വീഴ്ത്താന്‍ ശ്രമിച്ച പൊലീസുകാരനെയും സമീപത്തെ സിസിടിവി ക്യാമറയാണ് പകര്‍ത്തിയത്.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

ഹെല്‍മറ്റ് ധരിക്കാത്തതിനാലാണ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ബൈക്ക് റൈഡര്‍ തീരുമാനിച്ചത്.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

എന്നാല്‍ സംഭവിച്ചതോ?

ബൈക്കിന് നിര്‍ത്താന്‍ ഉദ്ദേശ്യമില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസുകാരന്‍, റോഡിന് നടുവിലേക്ക് കയറി ബൈക്ക് കടന്നു പോകവെ റൈഡര്‍ക്ക് നേരെ ലാത്തി വീശി.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

പൊലീസുകാരന്‍ വീശിയ ലാത്തിയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ റൈഡര്‍ക്ക് സാധിച്ചെങ്കിലും പിന്നിലുണ്ടായിരുന്ന യാത്രാക്കാരന് ഇത് സാധിച്ചില്ല.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

പൊലീസുകാരന്‍ വീശിയ ലാത്തി ബൈക്കില്‍ സഞ്ചരിച്ചിരുന്ന പിന്‍നിര യാത്രക്കാരനെയാണ് പ്രഹരിച്ചത്. ലാത്തി അടിയില്‍ യാത്രക്കാരന് സാരമായി പരുക്കേറ്റു.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

ലാത്തിയടിയെ തുടര്‍ന്ന് നെറ്റി മുറിഞ്ഞ് ചോരയൊലിക്കുന്ന യാത്രക്കാരനെയാണ് വീഡിയോ വെളിപ്പെടുത്തുന്നത്. യാത്രക്കാരന് പരുക്കേറ്റതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന ജനങ്ങള്‍ പൊലീസിന് നേരെ രോഷാകുലരായി തിരിഞ്ഞു.

ലാത്തി വീശിയ പൊലീസുകാരനെ തടഞ്ഞുവെച്ച ജനങ്ങള്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Recommended Video
[Malayalam] Yamaha Fazer 25 Launched In India - DriveSpark
ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

ഇവിടെ ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച റൈഡറും, യാത്രികനെ ലാത്തി കൊണ്ട് അടിച്ച പൊലീസുകാരനും ഒരുപോലെ കുറ്റക്കാരാണ്.

ഹെല്‍മറ്റില്ല; പരിശോധന വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് റൈഡറെ ലാത്തി കൊണ്ട് അടിച്ച് പൊലീസ്

റോഡ് നിയമം പാലിക്കുക എന്നത് ഏവര്‍ക്കും ബാധകമാണ്. അതേസമയം കുറ്റക്കാരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി പിഴ ചുമത്തുന്നതിന് പകരം നിയമം കൈയ്യിലെടുത്ത പൊലീസ് നടപടി ന്യായീകരിക്കാന്‍ സാധിക്കാത്ത കുറ്റമാണ്.

കൂടുതല്‍... #off beat
English summary
Traffic Cop Hits Bike With Lathi For Not Wearing A Helmet. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark