ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

ലോകത്തിലെ ഏറ്റവും വലിയ ടാക്‌സി സർവീസായ യൂബറിനെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാവില്ലല്ലോ. ഒരിക്കലെങ്കിലും ഈ ടാക്‌സി സർവീസ് ഉപയോഗിക്കാത്ത ആരും ഉണ്ടാവില്ല.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

എന്നാൽ യൂബർ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്തയാണ് ഇനി പറയാനുള്ളത്. അധികം വൈകാതെ തന്നെ യൂബർ പറക്കും ടാക്‌സി രംഗത്തിറക്കാൻ പോവുകയാണ്.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

ഇതിനകം തന്നെ 2019 കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ യൂബർ, പറക്കും ടാക്‌സി ആശയം പ്രദർശിപ്പിച്ച് കഴിഞ്ഞു. എയർക്രാഫ്റ്റ് നിർമ്മാണ കമ്പനിയായ ബെൽ ആണ് യൂബറിന്റെ പറക്കും ടാക്‌സി എന്ന ആശയം പുറത്ത് വിട്ടത്.

Most Read: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

ബെൽ നെക്‌സസ് എന്ന് വിളിപ്പേരുള്ള ഈ പറക്കും ടാക്‌സിയ്ക്ക് 272 കിലോയോളമാണ് ഭാരം. ഇതിന്റെ ഒറ്റ ടർബൈൻ പവർട്രെയിൻ ആറ് റോട്ടറുകളിലേക്കുമുള്ള വൈദ്യുതി പ്രവർത്തിപ്പിക്കും.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

241 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ ബെൽ നെക്‌സസിനാവും. യൂബറുമായി കൂട്ടുകൂടിയ ആദ്യ എയർക്രാഫ്റ്റ് കമ്പനിയാണ് ബെൽ. നിലവിലെ റോഡ് സാഹചര്യങ്ങൾ കൂടുതൽ തിരക്കേറിയതാണ് ഇത്തരത്തിലൊരു ആകാശമാർഗം സ്വീകരിക്കാൻ യൂബറിനെ പ്രേരിപ്പിച്ചത്.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

2017 മുതൽ തന്നെ ഈ ആശയം തങ്ങൾക്കുണ്ടായിരുന്നെന്ന് യൂബർ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗിന്റെ (eVOTL) അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന കമ്പനിയുടെ ആദ്യ വാഹനമായിരിക്കും ബെൽ നെക്‌സസ്.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

ഏവിയേഷൻ രംഗത്ത്, പ്രത്യേകിച്ച് മിലിട്ടറി എയർക്രാഫ്റ്റ് നിർമ്മാണത്തിൽ ശക്തമായ അടിത്തറയുള്ള സ്ഥാപനമാണ് ബെൽ. ഇതിനോട് ചേർന്ന് തന്നെ സെൽഫ് ഫ്ലയിംഗ് എന്ന ഫീച്ചറും ബെൽ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

നിലവിൽ പൈലറ്റിനും നാല് യാത്രക്കാർക്കും മാത്രം സഞ്ചരിക്കാവുന്ന രീതിയിലാണ് പറക്കും ടാക്‌സി നിർമ്മിക്കുന്നത്.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

ആറ് റോട്ടറുകളിൽ ഒന്ന് പ്രവർത്തനരഹിതമായാൽ പോലും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താനാവുന്ന രീതിയിലാണ് ബെൽ നെക്‌സസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

പറക്കുന്നതിനടയിൽ എഞ്ചിൻ പ്രവർത്തനരഹിതമായാൽ ബെൽ നെക്‌സസിന്റെ ഓൺബോർഡ് ബാറ്ററി ടാക്‌സിയ്ക്ക് ഉടൻ ലാൻഡ് ചെയ്യാനുള്ള സംവിധാനമൊരുക്കും.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

ബെൽ നെക്‌സസിന്റെ ആകെമൊത്ത ഡിസൈനും സംവിധാനങ്ങളും വളരെ ലളിതമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് നിർമ്മാണച്ചെലവും മെയിന്റനൻസ് ചെലവും ഒരു പരിധി വരെ കുറയ്ക്കും.

Most Read: ശബ്ദം മുഴക്കി 2019 ബജാജ് ഡോമിനാര്‍, പ്രീമിയം വിശേഷങ്ങള്‍ ഒരുപാട്

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

നെക്‌സസിന്റെ നിർമ്മാണത്തിനായി വേറെയും ചില പാര്‍ട്ണര്‍മാരെ ബെൽ കൂടെക്കൂട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹൈബ്രിഡ് പ്രോപൾഷൻ സംവിധാനം നിർമ്മിക്കുന്നതിനായി ഫ്രഞ്ച് ജെറ്റ് എഞ്ചിൻ സ്പെഷലിസ്റ്റുകളായ സഫ്രാനെയാണ് ബെൽ സമീപിച്ചിരിക്കുന്നത്.

ഉടൻ വരുന്നൂ, യൂബറിന്റെ പറക്കും ടാക്‌സി

അത് പോലെ തന്നെ നെക്‌സസിന്റെ ബാറ്ററി വരുന്നത് EPS -ൽ നിന്നായിരിക്കും. ഫ്ലൈറ്റ് നിയന്ത്രണ ഹാര്‍ഡ്‌വെയറുകള്‍ നിർമ്മിക്കുക മൂഗ്, ഗാർമിൻ എന്നീ കമ്പനികളിൽ നിന്നുമായിരിക്കും.

ഏതായാലും യൂബറിന്റെ പറക്കും ടാക്‌സി യാഥാർഥ്യമായാൽ സാങ്കേതികരംഗത്ത് പുത്തൻ നാഴികക്കല്ലായിരിക്കും അത് എന്ന കാര്യത്തിൽ സംശയമില്ല.

More from DriveSpark

Article Published On: Monday, January 14, 2019, 14:50 [IST]
English summary
Uber’s Flying Taxi Service Could Soon Be A Reality — Meet The Bell Nexus: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X