റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500. 1.86 ലക്ഷം രൂപ വിലയില്‍ ബുള്ളറ്റ് 500 എബിഎസ് പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ പുറത്തിറക്കി. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിയുള്ള കേന്ദ്ര ഉത്തരവിനെ തുടര്‍ന്നാണ് ബുള്ളറ്റ് 500 -ന് എബിഎസ് നല്‍കാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തീരുമാനം.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും ബുള്ളറ്റ് 500 എബിഎസിനുള്ള ബുക്കിംഗ് തുടങ്ങി. 500 സിസി ബുള്ളറ്റിന് ഇരട്ട ചാനല്‍ എബിഎസ് കിട്ടുമ്പോള്‍ 14,000 രൂപയുടെ വില വര്‍ധനവാണ് മോഡലില്‍ സംഭവിച്ചത്. എന്തായാലും എബിഎസ് സംവിധാനം ബൈക്കിന്റെ ബ്രേക്കിംഗ് മികവ് വര്‍ധിപ്പിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

പുതിയ മോഡല്‍ വന്നതിന് പിന്നാലെ എബിഎസില്ലാത്ത ബുള്ളറ്റ് 500 പതിപ്പിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കമ്പനി നീക്കം ചെയ്തു. ബുള്ളറ്റ് 350, 350 ES, ക്ലാസിക് 350 മോഡലുകള്‍ക്കാണ് ഇനി എബിഎസ് ലഭിക്കാനുള്ളത്. ഇരട്ട ചാനല്‍ എബിഎസ് സംവിധാനം മുന്‍ പിന്‍ ടയറുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

കഠിനമായ ബ്രേക്കിംഗില്‍ ടയറുകള്‍ ലോക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. എബിഎസ് സംവിധാനം ഈ പ്രവണത പ്രതിരോധിക്കും. ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന് കമ്പനി നല്‍കിയ ബോഷ് നിര്‍മ്മിത എബിഎസ് സംവിധാനമാണ് ബുള്ളറ്റ് 500 -ലും.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

എബിഎസ് ലഭിച്ചതൊഴിച്ചാല്‍ കാര്യമായ മറ്റു മാറ്റങ്ങളൊന്നും ബുള്ളറ്റ് 500 -ന് ഇല്ല. ബൈക്കിലുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

മുന്നില്‍ 35 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. 194 കിലോയുള്ള ബുള്ളറ്റ് 500, നിരയിലെ ഏറ്റവും ഭാരംകൂടിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്. 3D റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജും ഇലക്ട്രിക് സ്റ്റാര്‍ട്ടും ബുള്ളറ്റ് 500 -ന്റെ വിശേഷങ്ങളില്‍പ്പെടും.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

നേരത്തെ റെഡിച്ച് 350 എഡിഷനും എബിഎസ് പതിപ്പിനെ കമ്പനി നല്‍കിയിരുന്നു. എബിഎസ് ലഭിച്ച പശ്ചാത്തലത്തില്‍ 1.79 ലക്ഷം രൂപ ഓണ്‍റോഡ് വിലയിലാണ് ക്ലാസിക് 350 റെഡിച്ച് എഡിഷന്‍ വില്‍പ്പനയ്ക്കു വരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

അടുത്തിടെ കമ്പനി വില്‍പ്പനയ്ക്കു കൊണ്ടുവന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ ഇരട്ട ചാനല്‍ എബിഎസ് അടിസ്ഥാന ഫീച്ചറാണ്. ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന്‍ വന്നതിന് ശേഷമാണ് മോഡലുകള്‍ക്ക് എബിഎസ് നല്‍കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചത്. ഹിമാലയന്‍, തണ്ടര്‍ബേര്‍ഡ് 350X, 500X, റെഡിച്ച്, ക്ലാസിക് 500 മോഡലുകളില്‍ എബിഎസ് ഇടംപിടിച്ചു കഴിഞ്ഞു.

Most Read Articles

Malayalam
English summary
Royal Enfield Bullet 500 ABS Launched In India at Rs 1.87 Lakh. Read in Malayalam.
Story first published: Friday, January 11, 2019, 19:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X