എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

Written By:

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് രാജ്യത്ത് പ്രചാരം വര്‍ധിക്കുകയാണ്. ലളിതവും അനായാസവുമായി ടാക്‌സി കാറുകളെ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളുടെ പശ്ചാത്തലത്തില്‍ യൂബര്‍ പോലുള്ള വന്‍കിട ടാക്‌സി സേവനങ്ങള്‍ ഇന്ത്യയില്‍ പിടിമുറുക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

സുരക്ഷയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളെ ആശ്രയിക്കാന്‍ ഭൂരിപക്ഷം ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍, എന്ത് മാത്രം സുരക്ഷ നല്‍കുന്നുണ്ടെന്ന് ബംഗളൂരുവില്‍ നിന്നുള്ള സംഭവം വീണ്ടും പറഞ്ഞു വെയ്ക്കുകയാണ്.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യൂബര്‍ ടാക്‌സി ബുക്ക് ചെയ്ത ജോബോ കുരുവിള എന്ന ഉപഭോക്താവിനാണ് ഡ്രൈവറുടെയും പിന്നീട് യൂബറിന്റെ നിരുത്തരവാദിത്വപരമായ സമീപനം ദുരനുഭവമേകിയത്.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

തിമ്മണ്ണ എന്ന യൂബര്‍ ഡ്രൈവര്‍ യാത്രയില്‍ ഉടനീളം ഫോണ്‍ സംഭാഷണം തുടര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റമാണെന്നും, ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഫോണ്‍ സംഭാഷണം നടത്തുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും സൂചിപ്പിച്ചതിന് തികച്ചും അപമര്യാദയായാണ് ഉപഭോക്താവിനോട് യൂബര്‍ ഡ്രൈവര്‍ പെരുമാറിയത്.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

യാത്രയില്‍ ഡ്രൈവര്‍ ഫോണ്‍ സംഭാഷണം തുടര്‍ന്നതും അശ്രദ്ധമായ ഡ്രൈവിംഗും കാരണം യൂബര്‍ യാത്ര മതിയാക്കാന്‍ ജോബോ കരുവിള പിന്നാലെ തീരുമാനിച്ചു.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

ഏഴ് കിലോമീറ്റര്‍ എത്തി നില്‍ക്കെ യാത്ര റദ്ദാക്കിയ ജോബോയോട് 451 രൂപയാണ് യൂബര്‍ ഈടാക്കിയത്. എന്നാല്‍ പ്രശ്‌നം ഇതൊന്നമല്ല. അപമര്യാദയായി പെരുമാറിയതാണ് യാത്ര മതിയാക്കാന്‍ കാരണമെന്ന് അറിഞ്ഞ ഡ്രൈവര്‍, നടപടി എടുക്കാന്‍ സാധിക്കുമെങ്കില്‍ എടുത്തോളൂ എന്ന് പറഞ്ഞ് ഉപഭോക്താവിനെ അധിക്ഷേപിച്ചു.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

ഡ്രൈവറുടെ പെരുമാറ്റത്തില്‍ പ്രതികരിക്കാന്‍ തീരുമാനിച്ച ജോബോ, സംഭവം ചിത്രങ്ങള്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ എന്ത് നടപടി എടുക്കുമെന്നും യൂബര്‍ ഇന്ത്യയോട് ട്വീറ്റിലൂടെ ജോബോ ചോദിച്ചു.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

സംഭവം പ്രചാരം നേടിയതോടെ ഉപഭോക്താവിന്റെ ട്വീറ്റിന് മറുപടിയുമായി യൂബര്‍ എത്തി. അതേസമയം ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

തിമ്മണ്ണ എന്ന ഡ്രൈവറെയാണ് യാത്രയ്ക്ക് വേണ്ടി യൂബര്‍ നിയോഗിച്ചതെങ്കിലും, കാറുമായി എത്തിയത് തിമ്മണ്ണ ആയിരുന്നില്ല. യൂബര്‍ ആപ്പ് നല്‍കിയ ഡ്രൈവറുടെ ചിത്രവും, ജോബോ പകര്‍ത്തിയ ഡ്രൈവറുടെ ചിത്രവും ഇത് വെളിപ്പെടുത്തുന്നു.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

യൂബറിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഡ്രൈവര്‍മാര്‍ പോലും യൂബറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുവെന്നും, എന്ത് സുരക്ഷയാണ് യൂബര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും പിന്നാലെ ജോബോ ട്വീറ്റ് ചെയ്തു.

Recommended Video
[Malayalam] Jeep Compass Launched In India - DriveSpark

ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും കാര്യഗൗരവമില്ലാതെയാണ് യൂബര്‍ ഇന്ത്യ ട്വീറ്റില്‍ പ്രതികരിച്ചത്. പരാതി ഉന്നയിച്ച ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറും, ഇ-മെയില്‍ വിലാസവും ആവശ്യപ്പെട്ടതല്ലാതെ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ യൂബര്‍ ഇന്ത്യ സ്വീകരിച്ചില്ല.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

ഒടുവില്‍ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോട് കൂടിയാണ് ബന്ധപ്പെട്ട ഡ്രൈവറെ അടിയന്തരമായി പുറത്താക്കാന്‍ യൂബര്‍ ഇന്ത്യ തീരുമാനിച്ചതെന്നതും ശ്രദ്ധേയം. കൂടാതെ ജോബോയിൽ നിന്നും ഈടാക്കിയ പണം തിരികെ നൽകാമെന്നും യൂബർ ഇന്ത്യ വ്യക്തമാക്കി.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

ഇതാദ്യമായല്ല യൂബര്‍ ടാക്‌സിയ്ക്ക് എതിരെ പരാതി ഉയരുന്നത്. ഡ്രൈവര്‍മാരുടെ അപമര്യാദയായ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ യൂബര്‍ ഇന്ത്യയ്ക്ക് എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതി ഉയരുന്നുണ്ട്.

എന്ത് മാത്രം സുരക്ഷിതമാണ് യൂബര്‍ ടാക്‌സികള്‍? ബംഗളൂരുവിൽ ഉപഭോക്താവിന് ഉണ്ടായ ദുരനുഭവം ഇങ്ങനെ

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതിനാല്‍, ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് യൂബര്‍ പോലുള്ള സേവനങ്ങള്‍ പ്രാധാന്യം നല്‍കണമെന്ന് ബംഗളൂരു സംഭവം വീണ്ടും പറഞ്ഞു വെയ്ക്കുകയാണ്.

Trending On DriveSpark Malayalam:

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കൂടുതല്‍... #off beat
English summary
How Safe Is Uber India? This Driver Fraud Incident Might Give You An Insight. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark