പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ- സൈസ് എസ്‌യുവി മോഡലുകൾ

ഇന്ത്യയിൽ എസ്‌യുവി വിപണി ക്രമാനുഗതമായി വളരുകയാണ്.കൂടാതെ വിവിധ സെഗ്‌മെന്റുകളിലുടനീളം പുതിയ മോഡലുകൾ അവതരിപ്പിക്കാൻ വിവിധ കാർ നിർമാതാക്കൾ പദ്ധതിയിടുന്നമുണ്ട്. മൈക്രോ, കോംപാക്‌ട്, മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലാണ് ഇപ്പോൾ കൂടുതൽ വിൽപ്പന നടക്കുന്നത്.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

എങ്കിലും ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്കും അടുത്ത കുറച്ച് വർഷത്തിനുള്ളിൽ പുതുപുത്തൻ മോഡലുകളാൽ സമ്പന്നമാവാൻ പോവുകയാണ്. സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന പ്രീമിയം എസ്‌യുവി വാഹനങ്ങളെ ഒന്നു പരിചയപ്പെട്ടാലോ?

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

പുതുതലമുറ ടൊയോട്ട ഫോർച്യൂണർ

നിലവിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ രാജാവായ ഫോർച്യൂണറിന്റെ പുതുതലമുറ പതിപ്പിന്റെ പണിപ്പുരയിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഈ വർഷാവസാനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡൽ അധികം വൈകാതെ തന്നെ ഇന്ത്യൻ നിരത്തിലേക്കും ഓടിയെത്തും.

MOST READ: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത തലമുറ മോഡൽ നിലവിലെ ഫോർച്യൂണറിനെ പോലെ തന്നെ ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്ച്ചറിനോട് ചേർന്ന് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

കൂടാതെ ഇത് ഒരു പുതിയ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാവും നിരത്തിലെത്തുക എന്നതും ശ്രദ്ധേയമായ കാര്യമാണ്. നിലവിലുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകൾ മുന്നോട്ട് കൊണ്ടുപോകുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടുമില്ല.

MOST READ: കൂടുതൽ അഴകോടെ, കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു, അവതരണം സെപ്റ്റംബറിൽ

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

ഹ്യുണ്ടായി പാലിസേഡ്

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ എസ്‌യുവി നിര വിപുലീകരിക്കാൻ പദ്ധതിയിടുകയാണ് ഹ്യുണ്ടായി. അതിന്റെ ഭാഗമായി ആഗോള വിപണിയിൽ വൻഹിറ്റായ പാലിസേഡ് പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയെയും രാജ്യത്ത് പരിചയപ്പെടുത്താനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ തീരുമാനം.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

പാലിസേഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ടുതാനും. അന്താരാഷ്ട്ര വിപണികളിൽ ഹ്യുണ്ടായി പാലിസേഡ് ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

MOST READ: Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

അതിൽ 3.5 ലിറ്റർ NA പെട്രോൾ V6 (277 bhp), 3.8 ലിറ്റർ NA പെട്രോൾ V6 (295 bhp), 2.2 ലിറ്റർ ടർബോ-ഡീസൽ ഇൻലൈൻ-4 (200 bhp) എന്നിവയാണ് ഹ്യുണ്ടായി പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ ഹൃദയതുടിപ്പ്.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ് ഫെയ്‌സ്‌ലിഫ്റ്റ്

മുഖംമിനുക്കിയ ടിഗുവാൻ ഓൾസ്‌പേസ് കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഔദ്യോഗികമായി ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചിരുന്നു. എസ്‌യുവി ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചനയും. CBU ഇറക്കുമതി ചെയ്ത മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡൽ പ്രാദേശികമായി അസംബിൾ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

ഓൾ-വീൽ-ഡ്രൈവ് സംവിധാനമുള്ള 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുയുമായി ജോടിയാക്കിയ 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ് ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകുക. ഇത് പരമാവധി 190 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരിക്കും.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

മഹീന്ദ്ര XUV900

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം ഓഗസ്റ്റിൽ മൂന്ന് "ബോൺ ഇലക്ട്രിക്" എസ്‌യുവികൾ പരിചയപ്പെടുത്താനിരിക്കുകയാണ്. അതിലൊന്ന് ഫുൾ സൈസ് കൂപ്പെ-സ്റ്റൈൽ എസ്‌യുവിയായിരിക്കും. ഇതിന് XUV900 എന്ന് പേരിട്ടിരിക്കുന്നതായാണ് സൂചനയും.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

ഈ പുതിയ മോഡലിന് XUV700 എസ്‌യുവിയേക്കാൾ വലിപ്പം കൂടുതലായിരിക്കും. കൂടാതെ വളരെ ഷാർപ്പും ഫ്യൂച്ചറിസ്റ്റിക്കുമായ രൂപകൽപ്പനയും മഹീന്ദ്ര XUV900 പതിപ്പിന് ഉണ്ടായിരിക്കും. ബാറ്ററിയും മോട്ടോർ വിശദാംശങ്ങളെയും സംബന്ധിച്ച ഒരു വിവരവും ഇതുവരെ ലഭ്യമല്ല.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

ടൊയോട്ട RAV4

ടൊയോട്ട RAV4 ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തിയതാണ് വാഹനത്തിന്റെ അവതരണത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ, ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ നൽകുന്ന ഹൈബ്രിഡ് മോഡൽ മാത്രമേ വിൽപ്പനയ്‌ക്കെത്തുകയുള്ളൂവെന്നാണ് റിപ്പോർട്ടുകളും.

പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി മോഡലുകൾ

സമ്പൂർണ ഇറക്കുമതിയായി ഇന്ത്യയിലേക്ക് എത്തുന്നതിനാൽ ടൊയോട്ട RAV4 എസ്‌യുവിക്കായി ഉയർന്ന വില മുടക്കേണ്ടി വരുമെന്നാണ് സൂചന. വാഹനത്തിന്റെ FWD വേരിയന്റിന് പരമാവധി 218 bhp കരുത്തും AWD വേരിയന്റിന് 222 bhp പവറും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തിയാൽ RAV4 ഒരു 5 സീറ്റർ എസ്‌യുവിയായിരിക്കും.

More from DriveSpark

Article Published On: Monday, June 20, 2022, 10:56 [IST]
English summary
Upcoming full size suv models in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X