ഒരു സെല്‍ഫി ഒരുക്കിയ പൊല്ലാപ്പ്; വരുണ്‍ ധവാനെ കൈയ്യോടെ പിടികൂടി പൊലിസ്

Written By:

ഒരു സെല്‍ഫി ഇത്രയ്ക്കും വലിയ പൊല്ലാപ്പ് ഒരുക്കിവെയ്ക്കുമെന്ന് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. ട്രാഫിക്ക് സിഗ്നല്‍ കാത്ത് കിടന്ന സമയത്ത് ആരാധികയോടൊപ്പം സെല്‍ഫി എടുത്തതാണ് പ്രശ്‌നമായത്.

ഒരു സെല്‍ഫി ഒരുക്കിയ പൊല്ലാപ്പ്; വരുണ്‍ ധവാനെ കൈയ്യോടെ പിടികൂടി മുംബൈ പൊലിസ്

സംഭവം എന്തെന്നല്ലേ? മുംബൈയിലെ സിഗ്നല്‍ കാത്ത് കിടന്ന സമയത്ത് ഓട്ടോയിലെത്തിയ ആരാധിക ധവാനുമൊത്തുള്ള സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.

കാറില്‍ ഇരുന്ന് തന്നെ ഇരുവരും തല പുറത്തേക്കിട്ട് സെല്‍ഫി എടുക്കുകയും ചെയ്തു. പ്രശ്‌നം ഇവിടെ ഒന്നുമല്ല. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ താരം ട്രാഫിക് നിയമം ലംഘിച്ചുവെന്ന് മുംബൈ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഒരു സെല്‍ഫി ഒരുക്കിയ പൊല്ലാപ്പ്; വരുണ്‍ ധവാനെ കൈയ്യോടെ പിടികൂടി മുംബൈ പൊലിസ്

സിനിമയില്‍ ഇത്തരം രംഗങ്ങള്‍ നടക്കുമായിരിക്കാം. എന്നാല്‍ മുംബൈ റോഡുകളില്‍ ഇത് അനുവദിക്കാന്‍ സാധിക്കില്ല. കുറച്ച് കൂടി ഉത്തരവാദിത്വപരമായ സമീപനമാണ് താരത്തില്‍ നിന്നും പ്രതീക്ഷിച്ചതെന്ന് മുംബൈ പൊലീസ് ചിത്രം സഹിതം ട്വിറ്ററില്‍ കുറിച്ചു.

ഒരു സെല്‍ഫി ഒരുക്കിയ പൊല്ലാപ്പ്; വരുണ്‍ ധവാനെ കൈയ്യോടെ പിടികൂടി മുംബൈ പൊലിസ്

കാറില്‍ ഇരിക്കുമ്പോള്‍ വരുണ്‍ ധവാന്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്നതാണ് കുറ്റം.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

ഒരു സെല്‍ഫി ഒരുക്കിയ പൊല്ലാപ്പ്; വരുണ്‍ ധവാനെ കൈയ്യോടെ പിടികൂടി മുംബൈ പൊലിസ്

എന്തായാലും ട്രാഫിക് നിയമ ലംഘനത്തിന് ഫൈന്‍ അടയ്ക്കണമെന്ന് സൂചിപ്പിച്ച മുംബൈ പൊലീസ് കുറ്റം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

സെല്‍ഫി എടുത്ത സമയത്ത് കാര്‍ ചലിക്കുന്നില്ലായിരുന്നുവെന്നും ആരാധികയെ നിരാശപ്പെടുത്തേണ്ടെന്ന് കരുതിയാണ് ചിത്രത്തിന് പോസ് ചെയ്തതെന്നും മുംബൈ പൊലീസിന് ട്വിറ്ററിലൂടെ താരം മറുപടി നല്‍കി.

ഒരു സെല്‍ഫി ഒരുക്കിയ പൊല്ലാപ്പ്; വരുണ്‍ ധവാനെ കൈയ്യോടെ പിടികൂടി മുംബൈ പൊലിസ്

സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരുന്നതില്‍ ക്ഷമ ചോദിച്ച വരുണ്‍ ധവാന്‍, ഇനി ഇതാവര്‍ത്തിക്കില്ലായെന്ന് ട്വീറ്റിലൂടെ മുംബൈ പൊലീസിന് ഉറപ്പ് നല്‍കി.

Source: Mid Day

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Actor Varun Dhawan Gets A Surprise From Mumbai Police. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark