വിദ്യാ ബാലന്റെ യാത്ര ഇനി ബെൻസ് E ക്ലാസിൽ
ബോളിവുഡ് താരങ്ങളുടെ വാഹന പ്രേമം മുമ്പും പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ 2019 -ല്‍ കുറച്ചധികം കാറുകള്‍ ബോളിവുഡ് താരങ്ങളുടെ പക്കലെത്താനാണ് സാധ്യത. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ സിദ്ധാര്‍ഥ് മല്‍ഹോത്ര പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ഖാനും, കത്രീന കൈഫും സഞ്ജയ് ദത്തും റേഞ്ച് റോവര്‍ തങ്ങളുടെ ഗരാജിലെത്തിക്കുന്നതും നമ്മള്‍ കണ്ടു.

ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് താരമായ വിദ്യ ബാലനും പുതിയൊരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ബ്ലൂ നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് E -ക്ലാസ് സെഡാനാണ് താരത്തിന്റെ ഏറ്റവും പുതിയ കാര്‍.

E -ക്ലാസ് ഉള്‍പ്പടെ നിരവധി മെര്‍സിഡീസ് കാറുകളാണ് വിദ്യ ബാലന്റെയും ഭര്‍ത്താവിന്റെയും ശേഖരത്തിലുള്ളത്. മെര്‍സിഡീസ് ബെന്‍സ് E -ക്ലാസിന്റെ പ്രാരംഭ മോഡലിന് 59.12 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില.
Most Read:എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

ഉയര്‍ന്ന മോഡലിനാവട്ടെ 73.21 ലക്ഷം രൂപയും. ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരു വിലകളും. വീട്ടിലെത്തിയ പുത്തന്‍ E -ക്ലാസിന് സമീപം നിന്ന് മാതാപിതാക്കള്‍ക്കൊപ്പം എടുത്ത ചിത്രം താരം ഇതിനകം പങ്ക് വച്ച് കഴിഞ്ഞു. മെര്‍സിഡീസ് E -ക്ലാസ്, GLC എസ്‌യുവി എന്നിവ നേരത്തെ തന്നെ താരത്തിന്റെ പക്കലുണ്ട്.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, ഇത് മാതാപിതാക്കള്‍ക്കുള്ള താരത്തിന്റെ സമ്മാനമാണെന്നാണ്. താരത്തിന്റെ പക്കലുള്ള മുന്‍തലമുറ E -ക്ലാസിന് പകരമായി പുത്തന്‍ E -ക്ലാസ് എത്തിച്ചതാവാനും സാധ്യതയുണ്ട്. വിദ്യയുടെ പക്കലുള്ള മുന്‍തലമുറ മെര്‍സിഡീസ് E ക്ലാസിനും GLC എസ്‌യുവിയ്ക്കും ഒരേ പെയിന്റ് ഷേഡാണുള്ളത്.

താരം പുതുതായി സ്വന്തമാക്കിയിരിക്കുന്നത് E -ക്ലാസിന്റെ ഏത് വകഭേദമാണെന്നുള്ളത് വ്യക്തമല്ല. മെര്‍സിഡീസ് ബെന്‍സ് നിരയില്‍ C -ക്ലാസ്, S -ക്ലാസ് സെഡാനുകളുടെ ഇടയിലാണ് E -ക്ലാസിന്റെ സ്ഥാനം. വിപണിയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാണ് മെര്‍സിഡീസ് ബെന്‍സ് E -ക്ലാസ്.

സെഡാന്റെ AMG വകഭേദത്തിന് 1.50 കോടി രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില. മോഡലിന്റെ ഉയര്‍ന്ന വകഭേദമായ E63 AMG -യില്‍ 4.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 612 bhp കരുത്തും 850 Nm torque ഉം പരമാവധി കുറിക്കും.

ഇത് കൂടാതെ 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലും E -ക്ലാസ് ലഭ്യമാണ്. E350d -യിലെ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 258 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കുന്നതാണ്.
Most Read:മാര്‍ച്ചില്‍ 6,000 യൂണിറ്റ് ബൈക്കുകള്‍ വിറ്റ് കെടിഎം

2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എഞ്ചിന്‍ കുറിക്കുക പരമാവധി 238 bhp കരുത്തും 300 Nm torque ഉം ആയിരിക്കും. ഒമ്പത് സ്പീഡായിരിക്കും ഇവയിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. വിപണിയില്‍ ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4, ജാഗ്വാര്‍ XF എന്നിവരാണ് മെര്‍സിഡീസ് ബെന്‍സ് E -ക്ലാസ് സെഡാന്റെ എതിരാളികള്‍.


Click it and Unblock the Notifications








