കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ പൊതുവേ ഗിയര്‍ലെസ് സ്‌കൂട്ടറില്‍ വളരേ വിരളമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും മുംബൈയില്‍ സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറില്‍ കറങ്ങുന്ന വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി.

ഷൂട്ടിങ്ങിനായാണ് ദമ്പതികള്‍ മുംബൈയിലെ മാഡ് ഐലന്‍ഡില്‍ എത്തിയത്. വലിയ പ്ലാനിങ്ങ് ഇല്ലാതെ പെട്ടെന്നായിരുന്നു താരദമ്പതികള്‍ സ്‌കൂട്ടര്‍ റൈഡിന് പോകാന്‍ തീരുമാനിച്ചത്. ഇരുണ്ട വൈസറുകളുള്ള ഹെല്‍മറ്റ് ധരിച്ചിരുന്നു ഇരുവരുടെയും യാത്ര. സ്വകാര്യതയ്ക്ക് വേണ്ടി അവര്‍ മുഖംമറച്ച് പുറത്തിറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. ഇരുവരെയും മനസ്സിലാക്കി ചിലര്‍ പിന്നില്‍ വെച്ചുപിടിച്ചു. താരദമ്പതികളുടെ സ്‌കൂട്ടര്‍ റൈഡിന്റെ വിഡിയോ കാണാം:

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഇന്ത്യയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് ആദ്യമായിട്ടായിരിക്കും. സാധാരണഗതിയില്‍ ദമ്പതികള്‍ അവരുടെ സ്വന്തം കാറില്‍ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. ഇരുവരുടെയും ഗാരേജില്‍ ബെന്റ്ലിസ് മുതല്‍ റേഞ്ച് റോവറുകള്‍ വരെയുള്ള ആഡംബര കാറുകളുടെ നിര തന്നെയുണ്ട്.

Recommended Video

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി
കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

മുമ്പ് വിരാട് കോഹ്ലി ടൊയോട്ട, ടിവിഎസ് മോട്ടോഴ്സ് തുടങ്ങിയ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളുടെയും അനുഷ്‌ക ശര്‍മ്മ ടിവിഎസ് സ്‌കൂട്ടി പെപ് ഓട്ടോമാറ്റിക് സ്‌കൂട്ടറിന്റെയും അംബാസഡറായിരുന്നു. അവരുടെ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മാത്രമാണ് വിരാട് കോഹ്ലിയെയും അനുഷ്‌ക ശര്‍മ്മയെയും മുമ്പ് ഇരുചക്രവാഹനങ്ങളില്‍ കണ്ടത്.

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഫോമില്ലാഴ്മയുടെ പേരില്‍ ഏറെ പഴികേട്ടുകൊണ്ടിരിക്കുകയാണ് കോഹ്‌ലിയിപ്പോള്‍. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചുവെങ്കിലും വരാന്‍ പോകുന്ന ഏഷ്യ കപ്പിലെ പ്രകടനം നിര്‍ണായകമാകും.

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്‌ലിയുടെ റണ്‍വരള്‍ച്ച ഇന്ത്യന്‍ ബാറ്റിങ്‌നിരയുടെ കെട്ടുറപ്പിനെയും ബാധിച്ചിട്ടുണ്ട്. ഏഷ്യ കപ്പില്‍ കോഹ്‌ലി മിന്നുന്ന പ്രകടനം നടത്തി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

MOST READ:Scorpio Classic - Scorpio-N - Thar 4x4; 16 ലക്ഷം രൂപയില്‍ താഴെ ഇവരില്‍ ആരാകും മികച്ചത്?

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ നഗര യാത്രയ്ക്ക് അനുഗ്രഹം

ഇന്ത്യന്‍ നഗരങ്ങള്‍ ചുറ്റിക്കറങ്ങാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഒരു ഓട്ടോമാറ്റിക് സ്‌കൂട്ടര്‍. ഇന്ത്യയില്‍ ഓട്ടോമാറ്റിക് സ്‌കൂട്ടറുകളുടെ വില്‍പ്പന വളരെ കൂടാനുള്ള ഒരു പ്രധാന കാരണം ഇതാണ്. ഗിയര്‍ മാറ്റേണ്ടതില്ല എന്നത് സ്റ്റോപ്പിലും ട്രാഫിക്ക് ബ്ലോക്കിലും ഒരു വലിയ അനുഗ്രഹമാണ്. കൂടാതെ ഓട്ടോമാറ്റിക് സ്‌കൂട്ടറുകളുടെ പുതുമയും വേഗതയും അതിനെ നഗര യാത്രയ്ക്കുള്ള മികച്ച ഓപ്ഷനാക്കി മാറ്റുന്നു. ഈ സെഗ്മെന്റില്‍ ഓരോ ദിവസവും സമൂലമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് സുസുക്കി ആക്‌സസ് 125. 8.7 ജട പീക്ക് പവറും 10 ചാ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 125 സിസി, ഫ്യുവല്‍ ഇന്‍ജക്റ്റഡ് ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ ഒരു ഇഢഠ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 77,600 രൂപയാണ് സ്‌കൂട്ടറിന്റെ ഡല്‍ഹി എക്‌സ്-ഷോറൂം വില.

MOST READ:യാത്രകൾ ഇനി ഈ കിടിലൻ എസ്‌യുവിയിൽ, എംജി ഹെക്‌ടർ പ്ലസ് സ്വന്തമാക്കി മല്ലിക സുകുമാരൻ

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ഉത്സവ സീസണില്‍ ആക്ടിവ ശ്രേണിയുടെ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്ടിവ 6ഏയുടെ പ്രീമിയം പതിപ്പിനെ കുറിച്ചുള്ള ടീസര്‍ ഹോണ്ട പുറത്തുവിട്ടിരുന്നു. പുതിയ മോഡല്‍ ആക്ടിവ 6ഏയുടെ നിലവിലെ രണ്ട് വേരിയന്റുകള്‍ക്ക് മുകളില്‍ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

നിലവിലെ ആക്ടിവ 6ഏ അടിസ്ഥാനമാക്കി, പ്രീമിയം പതിപ്പിന് വേറിട്ടുനില്‍ക്കാന്‍സഹായിക്കുന്ന ചില സവിശേഷമായ ഡിസൈന്‍ ടച്ചുകള്‍ ലഭിക്കുന്നുവെന്ന് കാണാന്‍ സാധിക്കും. പുതിയ ആക്ടിവ പ്രീമിയം എഡിഷന്റെ വില ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്ടിവ 6ഏ നിലവില്‍ 72,400 രൂപ എക്സ്ഷോറൂം വിലയിലാണ് വിപണിയില്‍ എത്തുന്നത്. ഇതിന്റെ ടോപ്പ് എന്‍ഡ് പതിപ്പിന് 74,500 രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ച്ച

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ക്ക് വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുകയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ അവിടെ ഇരിപ്പിടമ്ിട്ട് ആധിപത്യം സ്ഥാപിക്കും. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ വിപണിയില്‍ ആഴത്തിലുള്ള കടന്നുകയറ്റം നടത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ സാധാരണയായി 10 കിലോമീറ്ററില്‍ താഴെയുള്ള ചെറിയ യാത്രകള്‍ക്കായാണ് നാം ഉപയോഗപ്പെടുത്തുന്നത്. ഉപയോക്താക്കള്‍ക്ക് വലിയ ഉത്കണ്ഠയോ ആശങ്കയോ ഇല്ലാതെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഈ ദൂരം എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും.

MOST READ:ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?; മുംബൈയിലൂടെ സ്‌കൂട്ടറില്‍ കറങ്ങി കോഹ്‌ലിയും അനുഷ്‌കയും

ചാര്‍ജില്‍ 100-120 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ സാധാരണക്കാരുടെ ദൈനംദിന യാത്രയ്ക്ക് പര്യാപ്തമാണ്. ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ വൈദ്യുതിക്ക് താരതമ്യേന ചെലവ് കുറവാണെന്ന കാര്യവും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തുണയാകുന്നു. വാസ്തവത്തില്‍ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടറിന്റെ പ്രവര്‍ത്തനച്ചെലവിനേക്കാള്‍ പത്തിലൊന്ന് മതി ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുനടക്കാകന്‍. ഇതാണ് ഇ സ്‌കൂട്ടറുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാനുള്ള മറ്റൊരു കാരണം.

More from DriveSpark

Article Published On: Monday, August 22, 2022, 18:00 [IST]
English summary
Virat kohli and anushka sharmas scooter ride in mumbai madh island video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X